Current Date

Search
Close this search box.
Search
Close this search box.

അസദും സഖ്യകക്ഷികളും ഭീകരതക്ക് പോഷണം നല്‍കുകയാണ്: ഫ്രാന്‍സ്

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര നിയമങ്ങളും മാനുഷിക പരിഗണനകളുമെല്ലാം ലംഘിച്ച് അലപ്പോയില്‍ ആക്രമണം നടത്തുന്ന സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദും സഖ്യകക്ഷികളും സിറിയയില്‍ ഭീകരതയെ പോഷിപ്പിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഫ്രഞ്ച് പ്രതിനിധി ഫ്രാങ്‌സോ ഡിലാറ്റര്‍ ആരോപിച്ചു. സിവിലിയന്‍മാര്‍ക്കെതിരെയുള്ള വിവേചന രഹിതമായ ആക്രമണം അവസാനിപ്പിക്കാന്‍ സിറിയന്‍ ഭരണകൂടത്തിന് മേല്‍ തന്റെ രാജ്യം രാഷ്ട്രീയ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് വ്യാഴാഴ്ച്ച രാവിലെ നടന്ന രക്ഷാസമിതി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അലപ്പോക്കും അവിടത്തെ ജനങ്ങള്‍ക്കും മേല്‍ നടത്തുന്ന ആക്രമണം ദമസ്‌കസ് ഭരണകൂടവും സഖ്യകക്ഷികളും അവകാശപ്പെടുന്ന പോലെ ഭീകരതക്കെതിരെയുള്ള യുദ്ധമല്ല. യഥാര്‍ഥത്തില്‍ ഭീകരതക്ക് പോഷണം നല്‍കുകയും തീവ്രവാദത്തിന് കരുത്തുപകരുകയുമാണവര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷം മുമ്പ് പാരീസില്‍ വലിയ വിലയാണ് ഞങ്ങള്‍ കൊടുക്കേണ്ടി വന്നത്. അതുകൊണ്ടു തന്നെ ഞങ്ങളെ സംബന്ധിച്ചടത്തോളം അത് ദേശീയവും സുരക്ഷാപരവുമായ പ്രശ്‌നമാണ്. അലപ്പോയിലും സിറിയയിലും അവസ്ഥ അനുദിനം വഷളായിക്കൊണ്ടിരിക്കുയാണ്. ആശുപത്രികള്‍ക്കും സിവിലിയന്‍മാര്‍ക്കും നേരെയുള്ള സിറിയന്‍ ഭരണകൂടത്തിന്റെയും അവരുടെ സഖ്യങ്ങളുടെയും ആക്രമണം വെച്ചുപൊറുപ്പിക്കാനാവാത്തതാണ്. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles