Current Date

Search
Close this search box.
Search
Close this search box.

അല്‍ജിഹാദുല്‍ ഇസ്‌ലാമിയുടെ നിര്‍ദേശങ്ങള്‍ക്ക് ഖറദാവിയുടെ പിന്തുണ

ദോഹ: ഫലസ്തീന്‍ പ്രശ്‌നം ഇന്നനുഭവിക്കുന്ന പ്രതിസന്ധിയെ മറികടക്കുന്നതിന് ‘ഹര്‍കത്തുല്‍ ജിഹാദുല്‍ ഇസ്‌ലാമി’ മുന്നോട്ടുവെച്ച നിര്‍ദേശത്തിന് ലോക മുസ്‌ലിം പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവിയുടെ പിന്തുണ. പ്രസ്ഥാനം സ്ഥാപിക്കപ്പെട്ടതിന്റെ 29ാം വാര്‍ഷിക ദിനത്തില്‍ ഗസ്സയില്‍ നടന്ന പരിപാടിയിലാണ് അല്‍ജിഹാദുല്‍ ഇസ്‌ലാമിയുടെ ജനറല്‍ സെക്രട്ടറി റമദാന്‍ അബ്ദുല്ല ശലഹ് അത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നത്. ശലഹ് മുന്നോട്ടുവെച്ച് പത്ത് നിര്‍ദേശങ്ങള്‍ വായിച്ച ശേഷം ഖറദാവി അദ്ദേഹത്തിനയച്ച കത്തിലാണ് തന്റെ എല്ലാവിധ പിന്തുണയും സഹായവും അതിനുണ്ടാവുമെന്ന് അറിയിക്കുകയും അതിന് കാണിച്ച ധീരതയെ പ്രശംസിക്കുകയും ചെയ്തു.
ലോകത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള മുസ്‌ലിം പണ്ഡിതന്‍മാര്‍ എനിക്കൊപ്പമുണ്ട്. താങ്കളുടെ ഇടത്തും വലത്തും മുന്നിലും പിന്നിലും ഞങ്ങള്‍ നിലകൊള്ളുമെന്നും ഖറദാവി കത്തില്‍ പറഞ്ഞു. ഫലസ്തീന്‍ പക്ഷത്ത് നിന്ന് ഓസ്‌ലോ കരാര്‍ റദ്ദാക്കാന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് തയ്യാറാവുക, സയണിസ്റ്റ് രാഷ്ട്രത്തിന് നല്‍കിയിട്ടുള്ള അംഗീകാരം പി.എല്‍.ഒ പിന്‍വലിക്കുക, ഫലസ്തീനിലെ മുഴുവന്‍ ശക്തികളെയും ഉള്‍ക്കൊള്ളുന്ന രൂപത്തില്‍ പി.എല്‍.ഒ വൃത്തം പുനക്രമീകരിക്കുക, വിയോജിപ്പ് ഉപേക്ഷിച്ച് ദേശീയ ഐക്യം സാക്ഷാല്‍കരിക്കുക, യുദ്ധകുറ്റത്തിന്റെ പേരില്‍ സയണിസ്റ്റ് രാഷ്ട്രത്തിനും അതിന്റെ നേതാക്കള്‍ക്കുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയ സമീപിക്കുക തുടങ്ങിയ സുപ്രധാനമായ നിര്‍ദേശങ്ങളാണ് അല്‍ജിഹാദുല്‍ ഇസ്‌ലാമി മുന്നോട്ടുവെച്ചിരിക്കുന്നത്.

Related Articles