Current Date

Search
Close this search box.
Search
Close this search box.

അമേരിക്കന്‍ അംബാസഡറെ അംഗീകരിക്കില്ല, അദ്ദേഹത്തിന് പോകാമെന്ന് എര്‍ദോഗാന്‍

ബെല്‍ഗ്രേഡ്: വിസ നല്‍കുന്നത് നിര്‍ത്തിവെക്കാനുള്ള തീരുമാനം എടുത്തത് അമേരിക്കന്‍ അംബാസഡറാണെങ്കില്‍ അദ്ദേഹത്തിന് രാജ്യം വിട്ടുപോകാമെന്നും തന്റെ രാജ്യം അദ്ദേഹത്തെ അംബാസഡറായി അംഗീകരിക്കില്ലെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. ബെല്‍ഗ്രേഡില്‍ സെര്‍ബിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വിസികിനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹമിക്കാര്യം തുറന്നടിച്ചത്. അങ്കാറയിലെ അമേരിക്കയുടെ പ്രതിനിധിയായി തുര്‍ക്കി ഉദ്യോഗസ്ഥര്‍ അദ്ദഹേത്തെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ അംബാസഡര്‍ രാജ്യം വിട്ടുപോകുന്നതിന് മുമ്പ് കൂടിക്കാഴ്ച്ചക്ക് അവസരം ചോദിച്ചിരുന്നു എന്നും എന്നാല്‍ താന്‍ ആ ആവശ്യം നിരാകരിക്കുകയാണ് ചെയ്തതെന്നും എര്‍ദോഗാന്‍ കൂട്ടിചേര്‍ത്തു. ഇത്തരം ചാരന്‍മാരെ സ്വന്തം മണ്ണില്‍ അനുവദിക്കാന്‍ ഒരു രാജ്യത്തിനും സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിസ നിര്‍ത്തിവെച്ച അമേരിക്കന്‍ നടപടി അമേരിക്കക്കാര്‍ക്കും തുര്‍ക്കിക്കാര്‍ക്കും ഒരുപോലെ പ്രയാസമുണ്ടാക്കുമെന്ന് തുര്‍ക്കി പ്രധാനന്ത്രി ബിന്‍ അലി യില്‍ദ്രിം അഭിപ്രായപ്പെട്ടു. വിസ നിര്‍ത്തിവെച്ചതു കൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കാനാവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ തീരുമാനമെടുത്തതിനുള്ള അമേരിക്കയുടെ ന്യായം അംഗീകരിക്കാനാവില്ലെന്നും യില്‍ദ്രിം വ്യക്തമാക്കി.

Related Articles