Current Date

Search
Close this search box.
Search
Close this search box.

അമീര്‍ തുര്‍കി ഫൈസലിന്റെ പ്രസ്താവനയില്‍ ഹമാസ് പ്രതിഷേധം രേഖപ്പെടുത്തി

ഗസ്സ: പാരീസില്‍ ചേര്‍ന്ന ഇറാന്‍ വിരുദ്ധ സമ്മേളനത്തില്‍ സൗദിയിലെ കിംഗ് ഫൈസല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസ് ഡയറക്ടര്‍ അമീര്‍ തുര്‍കി ഫൈസല്‍ നടത്തിയ പ്രസ്താവനയില്‍ ഹമാസ് പ്രതിഷേധം രേഖപ്പെടുത്തി. ഫലസ്തീന്‍ മണ്ണിലെ സയണിസ്റ്റ് അധിനിവേശത്തെ ചെറുക്കുന്ന പ്രതിരോധ പ്രസ്ഥാനമാണ് ഹമാസെന്നും ഫലസ്തീനികള്‍ മാത്രമാണ് അതിന്റെ അണികളെന്നും ഹമാസ് പ്രസ്താവന വ്യക്തമാക്കി. ഫലസ്തീന്‍ ജനക്കും അവരുടെ പ്രശ്‌നങ്ങള്‍ക്കും ഖുദ്‌സിനും അഖ്‌സക്കും വേണ്ടിയാണത് നിലകൊള്ളൂന്നതെന്നും ഇസ്‌ലാമിന്റെ മിതനിലപാടാണ് അത് സ്വീകരിക്കുന്നതെന്നും പ്രസ്താവന പറഞ്ഞു.
ഇറാന്‍ പിന്തുണക്കുന്ന മിഡിലീസ്റ്റിലെ ഭീകരസംഘടനകളില്‍ ഒന്നാണ് ഹമാസ് എന്നാണ് തുര്‍കി ഫൈസല്‍ പ്രസ്താവിച്ചത്. പാരീസില്‍ ചേര്‍ന്ന ഇറാന്‍ വിരുദ്ധ സമ്മേളനത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ഇറാനിലെ മുല്ലാ ഭരണകൂട സംവിധാനത്തെ ഇല്ലാതാക്കാനാണ് ഇറാന്‍ പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് മര്‍യം റജവി സമ്മേളനത്തില്‍ പറഞ്ഞു.

Related Articles