Current Date

Search
Close this search box.
Search
Close this search box.

അമിത തിരക്ക്: ഗസ്സയില്‍ 4,000 ശസ്ത്രക്രിയകള്‍ മുടങ്ങി

ഗസ്സ സിറ്റി: പരുക്കേറ്റവരുടെ ബാഹുല്യം മൂലം ഗസ്സയിലെ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ വൈകുന്നു. കഴിഞ്ഞ ദിവസം നാലായിരം പേരുടെ ശസ്ത്രക്രിയകളാണ് തിരക്കുമൂലം മാറ്റിവെച്ചത്. ഇസ്രായേലിന്റെ അതിക്രമങ്ങളില്‍ പരുക്കേറ്റ് ചികിത്സക്കായി ആശുപത്രിയിലെത്തുന്നയാളുകളാണ് തിരക്കു മൂലം മതിയായ ചികിത്സ കിട്ടാതെ വിഷമിക്കുന്നത്.

ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേര്‍ണിനു നേരെ നടന്ന സൈന്യത്തിന്റെ അതിക്രമങ്ങളില്‍ പരുക്കേറ്റവരാണ് ഇതില്‍ ഭൂരിഭാഗവും. ഗസ്സ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സഫ ന്യൂസ് ഏജന്‍സി കഴിഞ്ഞ ദിവസമാണ് വാര്‍ത്ത പുറത്തുവിട്ടത്.

പരുക്കേറ്റവരില്‍ അടിയന്തിര ശസ്ത്രക്രിയ ആവശ്യമുള്ളവരുണ്ടെന്ന് ഗസ്സ ആശുപത്രികളിലെ ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ ലതീഫ് അല്‍ ഹാജ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 30ന് ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ നടന്ന ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേര്‍ണിനു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 41 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. 5000ത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ കൂടുതല്‍ പേര്‍ക്കും അടിയന്തിര ശസ്ത്രക്രിയ ആവശ്യമുള്ളവരാണ്. മതിയായ ആശുപത്രികളോ സൗകര്യങ്ങളോ ഇവിടെ ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം.

 

Related Articles