Current Date

Search
Close this search box.
Search
Close this search box.

അഭയാര്‍ഥികള്‍ യൂറോപിലേക്ക് ഭീകരത കൊണ്ടുവന്നിട്ടില്ല: മെര്‍ക്കല്‍

ബര്‍ലിന്‍: ചിലര്‍ പറയുന്നത് പോലെ അഭയാര്‍ഥികള്‍ യൂറോപിലേക്ക് ഭീകരത കൊണ്ടുവന്നിട്ടില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ബുധനാഴ്ച്ച ജര്‍മനിയിലെ ന്യൂസ്റ്റര്‍ലിറ്റ്‌സ് നഗരത്തില്‍ തെരെഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇസ്‌ലാമിക ഭീകരവാദമെന്ന പ്രതിഭാസം അഭയാര്‍ഥികളല്ല ഇവിടേക്ക് കൊണ്ടുവന്നത്. നമ്മുടെ അടുക്കല്‍ തന്നെയുള്ളതാണത്. അതുകൊണ്ട് തന്നെ അതിനെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ സുരക്ഷാ സേന ചെയ്യേണ്ടതുണ്ട്. എന്നും അവര്‍ പറഞ്ഞു.
ഭീകരതയെന്ന പ്രതിഭാസത്തിന്റെ കഥകഴിക്കുന്നതിന് പരസ്പരം സഹകരിക്കേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം ഭീകരതയെ അതിജയിക്കാന്‍ നമുക്ക് സാധിക്കുകയില്ലെന്നും മെര്‍ക്കല്‍ പറഞ്ഞു. വളര്‍ന്നു വരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് സുരക്ഷാ സേനയെ പിന്തുണക്കുകയും അവരുടെ അംഗശേഷി വര്‍ധിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും അവര്‍ സൂചിപ്പിച്ചു. ജര്‍മനിയിലെ മുസ്‌ലിംകള്‍ ഭരണഘടനയെ മാനിക്കുന്നിടത്തോളം കാലം രാജ്യത്തിന്റെ ഭാഗമാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.
അതേ സമയം തുര്‍ക്കി ഭീകരതയെ സഹായിക്കുകയാണെന്ന തരത്തില്‍ അവര്‍ക്കെതിരെ പ്രചാരണങ്ങള്‍ നടത്തുന്ന ജര്‍മന്‍ മാധ്യമങ്ങളെ ജര്‍മന്‍ നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു. ഭീകരവിരുദ്ധ പോരാട്ടത്തിലെ സുപ്രധാന പങ്കാളിയാണ് അങ്കാറയെന്ന് അവര്‍ വ്യക്തമാക്കി. ജര്‍മന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ അംഗത്തിന്റെ ചോദ്യത്തിന് മെര്‍ക്കല്‍ നേതൃത്വം നല്‍കുന്ന ഭരണകൂടം നല്‍കിയ മറുപടി ‘ഐ.ആര്‍.ഡി’ ചാനല്‍ വളച്ചൊടിച്ച് നല്‍കിയതിനോട് പ്രതികരിക്കുകയാരുന്നു നേതാക്കള്‍. തുര്‍ക്കി മിഡിലീസ്റ്റിലെ ഭീകരസംഘങ്ങളെ സഹായിക്കുന്നു എന്ന തരത്തിലായിരുന്നു റിപോര്‍ട്ട് വന്നത്.
ഭീകരതക്കെതിരെയുള്ള പോരാട്ടത്തിലെ സുപ്രധാന സഖ്യകക്ഷിയാണ് തുര്‍ക്കി. അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. ഭൂമിശാസ്ത്രപരമായി നിരവധി ഭീകരസംഘങ്ങളുടെ ആക്രമണ ലക്ഷ്യമായി അത് മാറുന്നുണ്ട്. ഐഎസിനെതിരെയുള്ള പോരാട്ടത്തില്‍ നമ്മുടെ പങ്കാളിയാണ് തുര്‍ക്കിയെന്നും ജര്‍മന്‍ ഭരണകൂടത്തിന്റെ വക്താവ് സ്റ്റീഫന്‍ സൈബെര്‍ട്ട് പറഞ്ഞു.

Related Articles