Current Date

Search
Close this search box.
Search
Close this search box.

സുന്നത്തിന്റെ പ്രാമാണികത

 മുസ്ലിം സമൂഹത്തെ വ്യതിചലിപ്പിക്കുക എന്ന ആഗോള വ്യാപകമായി നിലനിൽക്കുന്ന വലിയ പദ്ധതിയുടെ ഭാഗമാണ് സുന്നത്ത് നിഷേധം.
 ഒാറിയന്റലിസം ആണ് ചരിത്രത്തിൽ ആദ്യമായി സുന്നത്ത് നിഷേധ പ്രവണത മുസ്ലിം ലോകത്തേക്ക് തുറന്ന് വിട്ടത്.
 ഇസ്ലാമിനെ പഴഞ്ചൻ മതമായും മുസ്ലിംകളെ പ്രാകൃതരായും ചിത്രീകരിക്കാൻ ഇസ്ലാമിന്റെ ചരിത്രത്തേയും പ്രമാണങ്ങളേയും തെറ്റായി അവതരിപ്പിക്കാനുള്ള ശ്രമം ഒാറിയന്റലിസ്റ്റുകൾ നടത്തി.
 ഖുർആനെ സന്ദർഭത്തിൽ നിന്നടർത്തി അവതരിപ്പിക്കുക, നബിയുടെ യുദ്ധം, വിവാഹം പോലുള്ളവയെ കുറിച്ച് നിറം പിടിപ്പിച്ച കഥകൾ മെനയുക, മതം എന്ന നിലയിൽ ഇസ്ലാമിന് നിലനിൽക്കാൻ അതിന്റെയുള്ളിൽ ആധുനിക നവീകരണം ഉണ്ടാക്കുക തുടങ്ങിയ നിർദേശങ്ങൾ ഒാറിയന്റലിസം മുന്നോട്ട് വെച്ചു.

 സുന്നത്ത് പ്രമാണമല്ല എന്നും മതത്തിന്റെ ഉള്ളിൽ നവീകരണം ഉണ്ടാകണമെങ്കിൽ ഹദീസുകളെ അപ്പാടെ തള്ളണമെന്നുമുള്ള ചിന്ത മുസ്ലിംകൾക്കിടയിൽ ഇങ്ങനെയാണ് ശക്തി പ്രാപിച്ചത്.
 വിശുദ്ധ ഖുർആന്, പ്രവാചകൻ നൽകിയ വ്യാഖ്യാനവും അദ്ദേഹത്തിന്റെ വചനങ്ങളും അദ്ദേഹം ജീവിച്ചിരുന്ന സമൂഹത്തിന് മാത്രമേ ബാധകമാകൂ. ആധുനിക കാലഘട്ടത്തിൽ ജീവിക്കുന്നവർക്ക് മാർഗദർശനത്തിന് ഖുർആന് മാത്രം മതി. ഹദീസ് ശേഖരങ്ങൾ അനാവശ്യവും അധികപ്പറ്റുമാണ്’ ഇതാണ് ഹദീസ് നിഷേധക്കാരുടെ വാദം.
 മതത്തെ കാലാനുസൃതമായി നവീകരിക്കുക എന്ന പ്രമേയം ഉയർത്തുന്ന സമുദായത്തിലെ മത നവീകരണവാദികളും സുന്നത്ത് നിഷേധം തന്നെയാണ് മുഖ്യ ആയുധമാക്കി ഉപയോഗിക്കുന്നത്.
 ഇസ്ലാം അറുപഴഞ്ചനാണെന്ന യുക്തിയിൽ സ്വാധീനിക്കപ്പെട്ടവരും ഇന്ത്യയിൽ സംഘ്പരിവാർ മുന്നോട്ട് വെക്കുന്ന സാംസ്കാരിക ദേശീയതയുടെ പ്രോജെക്ടിൽ പങ്കാളികളായവരും യുക്തിവാദത്തിനെ പ്രതിരോധിക്കാനാവാതെ അതിൽ പെട്ടുപോയവരുമാണ് ഇന്ത്യയിലേയും കേരളത്തിലേയും സുന്നത്ത് നിഷേധികൾ.
 ഇക്കൂട്ടർ യുക്തിയുടെ അടിസ്ഥാനത്തിൽ ഇസ്ലാമിനെ (ഖുർആൻ, സുന്നത്ത്) സമീപിക്കുകയും പ്രമാണങ്ങളിൽ തങ്ങളുടെ കേവലയുക്തിക്ക് മനസ്സിലാക്കാൻ സാധിക്കാത്തതിനെ തള്ളുകയോ തങ്ങളുടെ തന്നെ യുക്തി കൊണ്ട് വ്യാഖ്യാനിക്കുകയോ ചെയ്യുന്നു. ഖുർആൻ പോലും ഇൗ ദുർവ്യാഖ്യാനത്തിന് വിധേയമായിട്ടുണ്ട്.

ഇസ്ലാം അഖീദ മാത്രമല്ല; ശരീഅഃയുമാണ്.
 ഇസ്ലാമിന് മൂന്ന് മൗലികസിദ്ധാന്തങ്ങളാണുള്ളത് (തൗഹീദ്, രിസാലത്ത്, ആഖിറത്ത്)
 സന്മാർഗ വിധാതാവ് എന്ന നിലക്ക് അല്ലാഹു നൽകുന്ന ഹിദായത്തും, നിയമദാതാവ് എന്ന നിലക്ക് അല്ലാഹു നല്കുന്ന ഹുകുമും മനുഷ്യർക്ക് പകർന്ന് നൽകാൻ അല്ലാഹു ഒരുക്കി വച്ച സംവിധാനമാണ് രിസാലത്ത്. രിസാലത്തിന്റെ ചർച്ചയിലാണ് സുന്നത്ത് വരുന്നത്. സാധാരണ ഇൗമാൻ കാര്യത്തിൽ പറയാറുള്ള മലക്കുകളിലുള്ള വിശ്വാസം, കിതാബുകളിലുള്ള വിശ്വാസം, നബിമാരിലുള്ള വിശ്വാസം എന്നിവ റിസാലത്തിന്റെ ഭാഗമാണ്.
 കേവലമായ ആശയകൈ്കമാറ്റമല്ല റിസാലത്ത്. വഹ്യിലൂടെ കിട്ടിയ അറിവാണ് ഹിദായത്ത്.
 ഏറ്റവും സുരക്ഷിതമായ മാർഗത്തിലൂടെ പ്രപഞ്ചനാഥൻ വിശുദ്ധരായ പ്രവാചകന്മാരിലേക്ക് പകർന്ന് കൊടുത്തതാണ് ഇൗ ഹിദായത്ത്.
وَإِنَّهُۥ لَتَنزِیلُ رَبِّ ٱلۡعَـٰلَمِینَ نَزَلَ بِهِ ٱلرُّوحُ ٱلۡأَمِینُ عَلَىٰ قَلۡبِكَ لِتَكُونَ مِنَ ٱلۡمُنذِرِینَ بِلِسَانٍ عَرَبِیّ مُّبِین) الشعراء( 192 – 195
إِنَّهُۥ لَقَوۡلُ رَسُول كَرِیم ذِی قُوَّةٍ عِندَ ذِی ٱلۡعَرۡشِ مَكِین )التكوير (19 20
 മനുഷ്യരായ പ്രവാചകന്മാർ ഇൗ സന്ദേശം വാക്ക് കൊണ്ടും കർമ്മം കൊണ്ടും ജീവിതം കൊണ്ടും മനുഷ്യ സമൂഹത്തിന് പകർന്നു കൊടുത്തു.

മനുഷ്യനെ പ്രവാചകനായി അയച്ചതിന്റെ യുക്തി.
മലക്കിനെ അയക്കാത്തതി ന്റെ യുക്തി
وَمَا مَنَعَ ٱلنَّاسَ أَن یُؤۡمِنُوۤا۟ إِذۡ جَاۤءَهُمُ ٱلۡهُدَىٰۤ إِلَّاۤ أَن قَالُوۤا۟ أَبَعَثَ ٱللَّهُ بَشَرا رَّسُولا قُل لَّوۡ كَانَ فِی ٱلۡأَرۡضِ مَلَـٰۤىِٕكَة یَمۡشُونَ مُطۡمَىِٕنِّینَ لَنَزَّلۡنَا عَلَیۡهِم مِّنَ ٱلسَّمَاۤءِ مَلَكا رَّسُول (അൽ ഇസ്റാഅ് 94-95)
 മലക്ക് മനുഷ്യന് മോഡൽ അല്ല. മനുഷ്യന് മാത്രമേ മനുഷ്യന് മോഡൽ ആകാൻ കഴിയൂ.
 റസൂൽ മോഡൽ ഒാഫ് ലൈഫ് ആണ് എന്നും ഇതിൽ നിന്ന് വരുന്നു. കേവല സന്ദേശവാഹകൻ ആണെങ്കിൽ മലക്ക് മതിയായിരുന്നു.
 രിസാലത്തിലൂടെ അല്ലാഹു കിത്താബ് മാത്രമല്ല നമുക്ക് നൽകിയത്. പ്രവാചകനെയും നൽകി. പ്രവാചകൻ വേണ്ട. ഖുർആൻ മാത്രം മതി എന്നതാണ് സുന്നത്ത് നിഷേധത്തിന്റെ മൂലശില. യഥാർത്ഥത്തിൽ ഇത് ഖുർആൻ നിഷേധമാണ്.
 ഖുർആൻ തത്ത്വവും ദർശനവും നിയമവുമാണ്
 റസൂൽ- പ്രയോഗ മാതൃകയും വിശദീകരണവും വ്യാഖ്യാനവുമാണ്.
 സുന്നത്ത് നിഷേധത്തിലൂടെ സംഭവിക്കുന്നത്, ദർശനം മതി വിശദീകരണം വേണ്ട, തത്ത്വം മതി പ്രയോഗം വേണ്ട, നിയമം മതി അതിന്റെ വിശദാംശങ്ങളോ വ്യാഖ്യാനങ്ങളോ വേണ്ട എന്നതാണ്.

നബിചര്യ പ്രമാണമാണോ?
 യുക്തിപൂർവം ആലോചിച്ചാൽ തന്നെ സുന്നത്ത് നിഷേധത്തിന് നിലനിൽക്കാനാവില്ല. 23 വർഷം കൊണ്ട് സമൂഹത്തിൽ വ്യക്തിജീവിതം മുതൽ രാഷ്ട്ര, രാഷ്ട്രാന്തരീയ വ്യവഹാരം വരെ കൈകാര്യം ചെയ്ത നബി(സ)യുടെ ജീവിതവും പ്രവർത്തനവും അദ്ദേഹത്തിന്റെ പിൽകാല അനുയായികൾക്ക് ആവശ്യമില്ല എന്ന് പറയുന്നത് യുക്തിസഹമാണോ? അല്ല.
 ഖുർആനിലെ മൗലികതത്ത്വങ്ങളേയും ദർശനങ്ങളേയും നിയമങ്ങളേയും ഒാരോരുത്തരും തങ്ങൾക്ക് തോന്നിയത് പോലെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നതും യുക്തിക്ക് നിരക്കുന്നതല്ലല്ലോ.
(സമർത്ഥനായ വിദ്യാർത്ഥി ആയാലും ടെക്സ്റ്റ് ബുക്ക് മാത്രം പോരാ ടീച്ചറും വേണം അവനു പഠിക്കാൻ)

സുന്നത്ത് പ്രമാണമാണെന്ന് ഖുർആൻ തന്നെ പറയുന്നു.
هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِن كَانُوا مِن قَبْلُ لَفِي ضَلَالٍ مُّبِينٍ (الجمعة: 2)
 ഇൗ ആയത്തിൽ നബിയുടെ ദൗത്യത്തെ കുറിച്ചു പറയുന്ന പ്രയോഗങ്ങൾ ‏ തിലാവത്ത്, തസ്കിയത്ത്, തഅ്ലീം. സന്ദേശവാഹകൻ മാത്രമായിരുന്നവെങ്കിൽ തിലാവത്ത് നടത്തിയാൽ മാത്രം മതിയായിരുന്നല്ലൊ. തസ്കിയത്ത്, തഅ്ലീം എന്നിവ തിലാവത്തല്ലാത്ത രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്.
بِٱلۡبَیِّنَـٰتِ وَٱلزُّبُرِۗ وَأَنزَلۡنَاۤ إِلَیۡكَ ٱلذِّكۡرَ لِتُبَیِّنَ لِلنَّاسِ مَا نُزِّلَ إِلَیۡهِمۡ وَلَعَلَّهُمۡ یَتَفَكَّرُونَ (النحل:44)
وَمَاۤ أَنزَلۡنَا عَلَیۡكَ ٱلۡكِتَـٰبَ إِلَّا لِتُبَیِّنَ لَهُمُ ٱلَّذِی ٱخۡتَلَفُوا۟ فِیهِ وَهُدى وَرَحۡمَة لِّقَوۡم یُؤۡمِنُونَ (النحل: 64)
ഇൗ ആയത്തുകളിൽ പരാമർശിച്ച بيان കേവല വായനയല്ല, വിവരണമാണ്. വിശദീകരണവും വ്യാഖ്യാനവും ആണ്.
لقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا (الأحزاب:21)
أسوة എന്താണ്? പ്രവാചക ജീവിതം മുസ്ലിംകൾക്ക് മാതൃകയാണ് എന്നല്ല, അദ്ദേഹത്തെ നിരുപാധികം മാതൃകയായി അംഗീകരിക്കണമെന്നാണ് അല്ലാഹു അരുളുന്നത്. മുസ്ലിംകൾ അവരുടെ എല്ലാ ഇടപാടുകളിലും തിരുമേനിയെ ജീവിതമാതൃകയായി കരുതുകയും തദനുസാരം കർമചര്യകൾ ക്രമീകരിക്കുകയും ചെയ്യേണ്ടതാണെന്ന് ഖുർആൻ തന്നെ പറയുന്നു. (തഫ്ഹീമുൽ ഖുർആൻ)

ഇത്തിബാഉർറസൂൽ
قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّهُ غَفُورٌ رَّحِيمٌ (آل عمران:31)
ഇത്വാഅത്തുർറസൂൽ
يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا (النساء:59)
ഇത്വാഅത്തുർറസൂൽ അല്ലാഹുവിനെ അനുസരിക്കലാണ് ഇതെന്നാണ് ഇൗ വിഭാഗം വാദിക്കാറ്. അപ്പോൾ ഇതിൽ പറഞ്ഞ “ഉലുൽ അമ്രോ’? അല്ലാഹുവിനെ മാത്രം അനുസരിച്ചാൽ മതിയെങ്കിൽ അത് മാത്രം പറഞ്ഞാൽ പോരേ?
مَّا أَفَاءَ اللَّهُ عَلَىٰ رَسُولِهِ مِنْ أَهْلِ الْقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ كَيْ لَا يَكُونَ دُولَةً بَيْنَ الْأَغْنِيَاءِ مِنكُمْۚ وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَابِ (الحشر:7)
وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ ۚ وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَّحِيمًا فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا (65,64 – النساء(
وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا (الأحزاب: 36)

ഇൗ ആയത്തിൽ അല്ലാഹു വിധിച്ചത്, റസൂൽ വിധിച്ചത്. അല്ലാഹുവിനെ ധിക്കരിച്ചവൻ, റസൂലിനെ ധിക്കരിച്ചവൻ എന്ന് വേർതിരിച്ചിരിക്കുന്നു. റസൂലിനെ പരാമർശിച്ചതിനർഥം സുന്നത്ത് പ്രമാണമാണെന്നാണല്ലോ.
 റസൂലുമായി ബന്ധപ്പെട്ട കാര്യങ്ങൾ നബി ജീവിച്ച കാലത്ത് മാത്രം ബാധകമായതാണ് എന്ന വാദം നിലനിൽക്കില്ല.
 അന്ത്യനാൾ വരെ നിലനിൽക്കുന്ന ഖുർആനിൽ ഇത്തിബാഉർസൂലും ഇതാഅത്തുർറസൂലും കൽപിച്ചിരിക്കുന്നു.
 പ്രവാചകൻ മുഴുവൻ മാനവരാശിക്കു വേണ്ടിയാണെന്ന് വ്യാഖ്യാനത്തിന് പഴുതില്ലാത്ത വിധം അല്ലാഹു വ്യക്തമാക്കി. ആറാം നൂറ്റാണ്ടിലെ അറബികൾക്ക് മാത്രമല്ല നബി വന്നത് എന്നാണല്ലോ അതിനർഥം
وَمَا أَرْسَلْنَاكَ إِلَّا كَافَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ (السبأ:28)
وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ (الأنبياء:107)

Related Articles