Current Date

Search
Close this search box.
Search
Close this search box.

ലോക മുസ്‌ലിംകൾക്ക് റമദാൻ മുബാറക്, തൂഫാനുൽ അഖ്സ വിജയിക്കുക തന്നെ ചെയ്യും

തൂഫാനുല്‍ അഖ്‌സ ആറാം മാസത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. കൊന്നും പട്ടിണിക്കിട്ടും അധിനിവേശ സേന അവരുടെ ക്രൂരത തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എല്ലാ രാഷ്ട്ര നിയമങ്ങളും യുദ്ധത്തിന്റെ അടിസ്ഥാന മര്യാദകളും വരെ ഈ അധിനിവേശ ധിക്കാരത്തിനു മുന്നില്‍ നിസ്സംഗമാണ്. അമേരിക്കന്‍-സയണിസ്റ്റ് ശത്രുക്കളുടെ മുന്നില്‍ നമ്മുടെ പടയാളികള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം ശക്തമായി തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. അല്ലാഹുവിന്റെ സഹായത്താല്‍ ഈ യുദ്ധം പുതിയൊരു ഘട്ടത്തിലേക്ക് കടക്കാനിരിക്കുകയാണ്. അതിലൂടെ ഫലസ്തീനും ഗസ്സയും മാത്രമല്ല, മറിച്ച് ലോകത്തിന്റെ തന്നെ തലവര മാറ്റിപ്പണിയലാണ് ഈയൊരു പോരാട്ടിലൂടെ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. അതായത്, ആയുധവും ശക്തിയും കൊണ്ട് മാത്രമേ സത്യത്തെ പുറത്തെടുക്കാന്‍ കഴിയൂ എന്നാണ് യുദ്ധത്തിന്റെ ഈയൊരു ഘട്ടത്തില്‍ ഞങ്ങള്‍ക്ക് പറയാനുള്ളത്.

മുഴുവന്‍ സത്യാന്വേഷികളോടും പറയാനുള്ളത്, ഒരു ജനതയെ ഒന്നടങ്കം അടിച്ചമര്‍ത്തലിനും വംശഹത്യക്കും വിധേയമാക്കിയ ഒരു രാഷ്ട്രത്തില്‍ നിന്നും ഒരു തരത്തിലുള്ള പിന്തുണയുടെ മരുപ്പച്ചയും കാത്തിരിക്കരുത് എന്നാണ്. യു.എന്നിന്റെ നുരുമ്പിച്ച നിയമങ്ങള്‍ ശത്രുവിന്റെ അക്രമത്തെയും അടിച്ചമര്‍ത്തലിനെയും സംരക്ഷിക്കാന്‍ മാത്രമുള്ളതാണ്. അതിന്റെ തലപ്പത്തുള്ളത് അമേരിക്കയുമാണ്. ഈ അനീതി നമ്മള്‍ നേരത്തെ മനസ്സിലാക്കിയതാണ്. അതുകൊണ്ടാണ് നമ്മുടെ ജനതയുടെ പ്രധിരോധം ഉണ്ടായത്. അതുകൊണ്ട് തന്നെയാണ് ഒക്ടോബര്‍ ഏഴിന് കാലങ്ങളായി തുടര്‍ന്നു പോന്ന അധിനിവേശ ശത്രുവിനെതിരെ നാം പ്രതിരോധത്തിന്റെ വീരഗാഥ രചിച്ചത്. ലോകത്തുള്ള സകല വിശ്വാസികളെയും പ്രകോപിപ്പിച്ചു കൊണ്ട് മസ്ജിദുല്‍ അഖ്‌സ തകര്‍ക്കാന്‍ വരെ സയണിസ്റ്റ് കുതന്ത്രങ്ങള്‍ പദ്ധതിയിട്ടിരുന്നു. ഒക്ടോബര്‍ ഏഴിന് മുമ്പ് വരെ വെസ്റ്റ് ബാങ്കിലും ഗസ്സയിലും ഖുദ്‌സിലും ഇന്നുകാണുന്ന ക്രൂരമായ ഓരോ നിയമങ്ങളും അധിനിവേശ ഭരണകൂടം പ്രഖ്യാപിത വംശഹത്യയിലൂടെ പടച്ചുണ്ടാക്കുകയായിരുന്നു. നമ്മുടെ ഭൂമിയുടെ മേലും ഖുദ്‌സിന്റെ മേലും നടന്നു കൊണ്ടിരിക്കുന്ന അവരുടെ ഈ മതപരമായ യുദ്ധത്തിന്റെ ഗുണഭോക്താക്കള്‍ പൂര്‍ണ്ണമായും സയണിസ്റ്റുകള്‍ തന്നെയാണ്. സത്യം, നീതി എന്നൊന്ന് ഈ ലോകത്ത് സംരക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ ഈ അധിനിവേശ ഭരണകൂടം അവര്‍ ഒരു ജനവിഭാഗത്തിനെതിരെ ചെയ്യുന്ന ഓരോന്നിനും കൃത്യമായി സമാധാനം പറയേണ്ടി വരുമായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ തന്നെ ഭാഗമായ സുരക്ഷാസമിതിയില്‍ അക്രമികളെ പിന്തുണക്കുകയും അക്രമിക്കപ്പെട്ടവരെ തഴയുകയും ചെയ്യുന്ന കാഴ്ചയാണ് എന്നാലുണ്ടായത്.

പ്രിയ ഗസ്സ നിവാസികളേ,

ശത്രുവിന്റെ മുന്നില്‍ അല്‍ ഖസ്സാമിന്റെ പോരാളികള്‍ വീരോചിതം നിലയുറപ്പിച്ചിട്ടുണ്ട്. അക്രമ ഭരണകൂടത്തിന് ശക്തിയുടെ ഭാഷ മാത്രമേ മനസ്സിലാവൂ. കേവല പ്രഭാഷണമോ സമ്മേളനമോ എന്തിനേറെ, അന്താരാഷ്ട്ര നിയമമോ പോലും അവര്‍ക്ക് മനസ്സിലാവില്ല. അതിനാല്‍ അവര്‍ക്ക് കനത്ത പ്രഹരമേല്‍പ്പിക്കാനാണ് നാം തീരുമാനിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ സഹായത്താല്‍ കാലങ്ങളായി നാം അവര്‍ക്കെതിരെ യുദ്ധം ചെയ്യുന്നുണ്ട്. അതിന്റെ തുടര്‍ച്ചയാണ് തൂഫാനുല്‍ അഖ്‌സയുടെ 154 ാം ദിവസത്തില്‍ എത്തിനില്‍ക്കുന്നത്. ശത്രുവിന്റെ പോര്‍ക്കളത്തിലും അവരുടെ സൈന്യത്തിലും ആയുധങ്ങളിലും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കി അവരെ നാം തോല്‍പിക്കുക തന്നെ ചെയ്യും. ശത്രുവിന്റെ ആക്രമണം തുടരുന്നിടത്തോളം കാലം നമ്മുടെ അടുക്കല്‍ സന്നാഹങ്ങള്‍ ധാരാളമുണ്ട്. നമ്മുടെ ഭൂമിയില്‍ വെച്ച് സമാധാനമോ സ്വസ്ഥതയോ അവര്‍ക്ക് നാം കൊടുക്കുകയില്ല. ഖുദ്‌സിന്റെ മണ്ണില്‍ നിന്ന് അധിനിവേശം അവസാനിപ്പിക്കാതെയും ഇവിടെയുള്ള ജനതക്ക് പൂര്‍ണ്ണമായ അവകാശം കിട്ടുന്നത് വരെ ശത്രുവിന്റെ വിജയം സ്വപ്‌നമായി അവശേഷിക്കും.

പ്രിയപ്പെട്ടവരേ, നാമിന്ന് തൂഫാനുല്‍ അഖ്‌സയുടെ ആറാം മാസത്തിലാണുള്ളത്. പരിശുദ്ധ റമാദന്‍ മാസത്തിന്റെ തുടക്കത്തിലുമാണ്. ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കുകയാണ്.

ഒന്നാമതായി, വിശുദ്ധ റമദാനിനോടനുബന്ധിച്ച് ലോക ഇസ്‌ലാമിക സമൂഹത്തിന് ഞങ്ങള്‍ ആശംസകള്‍ നേരുകയാണ്. റമദാന്‍ എന്നത് ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും വിജയങ്ങളുടെയും മാസമാണ്. ലോകത്തുള്ള മുഴുവന്‍ മുസ്‌ലികളും റമദാനെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ്. ധാരാളം പുണ്യാത്മാക്കളെ കൊടുത്തു കൊണ്ടും രക്തത്തിന്റെ നിര്‍ഝരി ഒഴുക്കികൊണ്ടും നാം അല്ലാഹുവിനുള്ള നമ്മുടെ ത്യാഗം സമര്‍പ്പിച്ചു കഴിഞ്ഞു. നാം ജിഹാദിനെ അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇരുഹറമുകളിലും ആരാധനയിലേര്‍പ്പെട്ടവരേ, നിങ്ങള്‍ എന്നെങ്കിലും ഞങ്ങളിലേക്ക് നോക്കിയിരുന്നെങ്കില്‍ നിങ്ങള്‍ ആരാധനകള്‍ കൊണ്ട് കളിക്കുകയാണെന്ന് മനസ്സിലാവുമായിരുന്നു. നിങ്ങളുടെ കവിളില്‍ കണ്ണുനീരാണെങ്കില്‍ ഞങ്ങളുടെ കവിളുകളില്‍ ചോരത്തുള്ളികളാണ്.

റമദാനിന്റെ പശ്ചാത്തലത്തില്‍ മില്യണ്‍ കണക്കിന് ജനതയുടെ മുന്നില്‍ സയണിസം വന്നുനില്‍ക്കുമ്പോള്‍ മസ്ജിദുല്‍ അഖ്‌സയെ അവര്‍ ഒരിക്കലും ഗൗനിക്കുകയില്ല. അവര്‍ അങ്ങനെ ചെയ്യില്ല എന്ന് പറഞ്ഞാലും അതുതന്നെയാണ് അവരുടെ പദ്ധതി. അവിടെ ആരാധനക്ക് വിലക്കേര്‍പ്പെടുത്തിയും ആളുകളെ ബുദ്ധിമുട്ടിക്കാനും തന്നെയാണ് അവരുടെ പ്ലാന്‍. അങ്ങനെ ചെയ്യുന്നത് അവരുടെ മതപരമായ പ്രഖ്യാപിത അജണ്ടയാണ്. നിരപരാധികളുടെ രക്തം ചിന്തുന്നത് അവര്‍ക്ക് പ്രശ്‌നമായി തോന്നുന്നില്ല. അതാവട്ടെ പരിശുദ്ധ കഅ്ബയെക്കാള്‍ അല്ലാഹുവിന്റെ അടുക്കല്‍ പരിശുദ്ധമായതുമാണ്. ഈ സാഹചര്യത്തില്‍ നമ്മള്‍ അധിനിവിഷ്ട പ്രദേശമായ ഫലസ്തീനിലും ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഉള്ള മുഴുവന്‍ ആളുകളോടും മസ്ജിദുല്‍ അഖ്‌സയിലേക്ക് നീങ്ങാനും അതിനെ സംരക്ഷിക്കാനും അധിനിവേശകരെ ഖുദ്‌സില്‍ കടക്കാനനുവദിക്കാതെ നിലയുറപ്പിക്കാനും ആഹ്വാനം ചെയ്യുകയാണ്. ഖുദ്‌സ് നമ്മുടേതാണ്. നമ്മുടെ ആദര്‍ശത്തിന്റെ ഭാഗമാണ്. അതിനുവേണ്ടിയാണ് തൂഫാനുല്‍ അഖ്‌സ സംഭവിച്ചത്. അതിനു വേണ്ടിയാണ് നമ്മുടെ ആളുകള്‍ ഉള്ളതെല്ലാം ത്യജിച്ചത്. ഈയൊരു മഹത് കൃത്യത്തിന്റെ പേരില്‍ അല്ലാഹു ഗസ്സയിലെ മുഴുവന്‍ വീടുകളെയും സമൃദ്ധമാക്കട്ടെ. മസ്്ജിദുല്‍ അഖ്‌സക്ക് വേണ്ടി മുറിവേറ്റവരോ രക്തസാക്ഷികളോ ബന്ദിയോ ഇല്ലാത്ത ഒരു വീടും ഗസ്സയിലില്ല.

ഗസ്സക്കാര്‍ക്ക് അഭിനന്ദനങ്ങള്‍. ഗസ്സയിലെ ആളുകള്‍ക്കും ഹമാസിനും വേണ്ടി ത്യാഗമനുഷ്ഠിക്കുന്നത് സ്വപ്‌നം കാണല്‍ എല്ലാ സ്വതന്ത്രരായ ആളുകള്‍ക്കും നിര്‍ബന്ധമാണ്. മുസ്‌ലിംകളുടെ രണ്ട് ഖിബ്‌ലയില്‍ ഒന്നായ ബൈത്തുല്‍ മഖ്ദിസിനെ സംരക്ഷിക്കാനും ശത്രുക്കളുടെ ഏറെക്കാലമായുള്ള എല്ലാ പദ്ധതികളും പരാജയപ്പെടുത്താനും വിലപിടിച്ച പലതും നീക്കിവെക്കാന്‍ നമ്മള്‍ ആഹ്വാനം ചെയ്യുകയാണ്. ശത്രുവിന്റെ അഹന്തക്കെതിരെ പോരാടാന്‍ ലോകത്തുള്ള മുഴുവന്‍ മുസ്‌ലിം ഉമ്മത്തിനോടും നമ്മള്‍ ആഹ്വാനം ചെയ്യുന്നു. നിരന്തരമായ പോരാട്ടത്തിനൊടുവില്‍ പരിശുദ്ധ റമദാന്‍ മാസം എന്നത്തേയും പോലെ ‘ബദ്‌റി’ നും മഹത്തായ വിജയങ്ങള്‍ക്കും സാക്ഷിയാവട്ടെ. തൂഫാനുല്‍ അഖ്‌സയുടെ അലയൊലികള്‍ ഫലസ്തീന് അകത്തും പുറത്തും എല്ലായിടത്തും പരക്കട്ടെ. ജീവന്‍ നല്‍കിയും വിശപ്പ് സഹിച്ചും ഗസ്സയിലെ ആളുകള്‍ മൂന്നാമത്തെ ഹറമിനെ പ്രതിരോധിക്കുകയാണ്. അവര്‍ക്ക് പറ്റുന്നതെല്ലാം അവര്‍ സമര്‍പ്പിച്ചു, സമര്‍പ്പിച്ചു കൊണ്ടിരിക്കുന്നു. അതിനാല്‍ ഇസ്‌ലാമിക സമൂഹമേ ഉണരൂ, ഗസ്സയുടെ വിളിക്ക് ഞാനിതാ ഉത്തരം നല്‍കിയിരിക്കുന്നു എന്ന് ഉറക്കെ പ്രഖ്യാപിക്കൂ. അല്ലാഹുവിനെ സഹായിക്കുന്നവരെ അല്ലാഹുവും സഹായിക്കുക തന്നെ ചെയ്യും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപവാനുമാണ്.

രണ്ടാമതായി, നമ്മുടെ യോദ്ധാക്കള്‍ എല്ലായിടത്തും ശത്രുവിനെതിരെ നിരന്തരമായ യുദ്ധത്തിലാണ്. ഗസ്സയുടെ ഓരോ സ്ഥലത്തും നമ്മുടെ പോരാളികളുടെ ആത്മവീര്യവും ധീരതയും ശത്രുക്കള്‍ ഒരുപാട് അനുഭവിച്ചതാണ്. ഇനിയും ശത്രുക്കള്‍ക്ക് കനത്ത നഷ്ടം വരുത്തിവെക്കാന്‍ നമ്മുടെ പോരാളികള്‍ സജ്ജരാണ്. കഴിഞ്ഞ മൂന്ന് ആഴ്ചകളായി ഖസ്സാം ബ്രിഗേഡ്‌സ് പ്രത്യേക യൂണിറ്റുകളില്‍ നിന്നുകൊണ്ട് വിവിധയിനം ഓപ്പറേഷനുകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ശത്രുവിന്റെ ആയുധങ്ങള്‍ തകര്‍ത്തും സൈനിക ഉദ്യോഗസ്ഥരെ ഇല്ലാതാക്കിയും അവര്‍ പതിയിരിക്കുന്ന ഓരോ കെട്ടിടങ്ങളും ലക്ഷ്യംവെച്ചും നമ്മുടെ പോരാളികള്‍ മുന്നേറുകയാണ്. ഗസ്സയുടെ വിവധയിടങ്ങളില്‍ ശത്രുവിനെതിരെ അവര്‍ കടന്നാക്രമണം നടത്തുകയാണ്. അവയില്‍ ചിലത് വീഡിയോകളായും ചിലത് അല്ലാതെയും നമ്മള്‍ പുറത്തുവിട്ടിരുന്നു.

മൂന്നാമതായി, ഞങ്ങള്‍ അങ്ങേയറ്റം ക്രിയാത്മകമായാണ് ബന്ദികൈമാറ്റത്തോടും ബന്ധപ്പെട്ട മധ്യസ്ഥരോടും സമീപിച്ചത്.അധിനിവേശ ഭരണകൂടം പലപ്പോഴും ചെയ്യാന്‍ മടിക്കുന്ന കാര്യവും അതുതന്നെയായിരുന്നു. ഞങ്ങളുടെ പ്രഥമവും പ്രധാനവുമായ ആവശ്യം, ബന്ദികളെയെല്ലാം കൈമാറുകയും ഈ ജനതയുടെ മേലുള്ള ശത്രുത പൂര്‍ണ്ണമായും അവസാനിപ്പിക്കുകയും വേണമെന്നാണ്. അതിനെ തുടര്‍ന്നുള്ള ശത്രുവിന്റെ പൂര്‍ണ്ണമായ പിന്‍മാറ്റവും ഗസ്സയുടെ പുനസ്ഥാപനവുമാണ്. വളരെ മാനുഷികമായ ഈ ആവശ്യത്തില്‍ നിന്ന് ഈ ജനതയും ഹമാസിന്റെ പോരാളികളും പിന്മാറുകയില്ല. വംശഹത്യക്ക് വിധേയപ്പെട്ടു കൊണ്ടിരിക്കുന്ന ഞങ്ങളുടെ ജനതയുടെ മുറിവുണക്കുക എന്നതില്‍ കവിഞ്ഞ് വേറെയൊന്നും ഞങ്ങള്‍ക്കില്ല. ഞങ്ങളുടെ ജനത ഇവിടെ കൂട്ട നരഹത്യക്ക് വിധേയമാവുമ്പോള്‍ ശത്രുവിന്റെ ബന്ദികളെ കുറിച്ചോര്‍ത്തുള്ള അമേരിക്കയുടെ കരച്ചില്‍ വംശീയ ഉന്മൂലനവും ആയിരക്കണക്കിന് വരുന്ന ഞങ്ങളുടെ ബന്ദികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സംഭവിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനുള്ള തന്ത്രമാണ്.

്‌നാലാമതായി, ആളുകളെ കൊന്നും പട്ടിണിക്കിട്ടും വീടുകളും ചരിത്രപരമായ പല ശേഷിപ്പുകളും ഇല്ലാതാക്കിയും അതിക്രൂരമായ ഭീകരവാഴ്ച നടത്തി ബോധപൂര്‍വമായി പട്ടിണിക്കിട്ട് കൊല്ലുകയും ചെയ്യുക എന്നതാണ് സയണിസ്റ്റ് ഭീകരതയുടെ രോഗാതുരമായ ബുദ്ധി. മക്കള്‍ക്കു വേണ്ടി ഭക്ഷണം ശേഖരിക്കുന്ന ഉപ്പമാര്‍ കൊല്ലപ്പെടുന്ന കാഴ്ച, വിശന്നും രോഗം ബാധിച്ചും കഷ്ടപ്പെടുന്ന കുഞ്ഞുങ്ങളെ കൊല്ലുന്ന കാഴ്ച, ഇങ്ങനെ മുമ്പെങ്ങും സംഭവിച്ചിട്ടില്ലാത്ത വിധമുള്ള ക്രൂരത ലോകം കണ്ടതാണ്. ഇസ്രായേലിനോട് ചേര്‍ന്നുനില്‍ക്കുന്ന പല രാജ്യങ്ങള്‍ പോലും പ്രസ്തുത സംഭവത്തെ തള്ളിപ്പറഞ്ഞിരുന്നു. പട്ടിണി ഗസ്സയിലെ ആളുകളെ ഒന്നാകെ ബാധിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. സ്വാഭാവികമായും ഇതേ അവസ്ഥയിലൂടെയാണ് ഇസ്രായേലി ബന്ദികളും കടന്നുപോവുന്നത്. പലരും മരുന്നിന്റെയും അടിസ്ഥാന ആവശ്യങ്ങളുടെയും ദൗര്‍ലഭ്യതയില്‍ ബുദ്ധിമുട്ടുകയാണ്. പല ബന്ദികളും നിര്‍ജ്ജലീകരണം കൊണ്ടും ജീവഹാനി ഭയന്നും ബുദ്ധിമുട്ടുകയാണ്. വെടിവെപ്പിലും മറ്റുമായി കൊല്ലപ്പെടുന്ന ബന്ദികളുടെ കാര്യം മുമ്പ് പലതവണ പറഞ്ഞതാണ്. ജീവന്‍ പണയം വെച്ചാണ് അവരുടെ കാവല്‍ക്കാര്‍ ബന്ദികളുടെ സംരക്ഷണം നിര്‍വഹിച്ചത്. അറിയുക, അധിനിവേശ ഭരണകൂടം ബന്ദികളുടെ ജീവന്‍ വെച്ച് പന്താടുകയാണ്. അവര്‍ ഇവരെ വീണ്ടും ശവപ്പെട്ടിയില്‍ തളച്ചിടുകയാണ്. അത്‌കൊണ്ട്, പന്ത് അവരുടെ കോര്‍ട്ടിലാണ്. രക്ഷപ്പെടുത്താന്‍ പറ്റുന്നവരെയൊക്കെ അവര്‍ രക്ഷപ്പെടുത്തട്ടെ.

അവസാനമായി പ്രിയപ്പെട്ടവരേ, യുദ്ധക്കളത്തില്‍ പോരടിക്കുന്ന നിങ്ങളുടെ മക്കളെയോര്‍ത്ത് നിങ്ങള്‍ക്ക് അഭിമാനിക്കാം. അതിനാല്‍ ഈ മണ്ണിന് വേണ്ടിയുള്ള നിങ്ങളുടെ പോരാട്ടം തുടരുക. അശക്തരായ സമുദായത്തെ തങ്ങളുടെ രക്തം കൊണ്ട് കഴുകുന്ന പുണ്യവാന്മാരായ നമ്മുടെ ശുഹദാക്കള്‍ക്ക് അഭിവാദ്യങ്ങള്‍. വേദനകളും മുറിവുകളും കൊണ്ട് ത്യാഗ്ഗോജ്ജ്വലരായ ഒരു ജനതക്ക് സാക്ഷ്യംവഹിച്ച മുറിവേറ്റ ധീരര്‍ക്ക് അഭിവാദ്യങ്ങള്‍. വിമോചിതരായ നമ്മുടെ ബന്ദികള്‍ക്ക് അഭിവാദ്യങ്ങള്‍. ശത്രുവിന്റെ അക്രമണത്തില്‍ തകര്‍ന്ന കുടുംബങ്ങള്‍ക്കും അഭിവാദ്യങ്ങള്‍. ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റിക്കൊടുക്കപ്പെടുന്നത്. തടവിലാക്കപ്പെട്ട വിശുദ്ധ ഖുദ്‌സിന് അഭിവാദ്യങ്ങള്‍. ഖുദ്‌സിന്റെ മാര്‍ഗ്ഗത്തില്‍ രക്തസാക്ഷിത്വം വരിച്ചവര്‍ക്കും പോരാടുന്നവര്‍ക്കും അഭിവാദ്യങ്ങള്‍. ഇറാഖിലും ലബനാനിലും യമനിലുമുള്ള ധീര യോദ്ധാക്കള്‍ക്ക് അഭിവാദ്യങ്ങള്‍.

പരിശുദ്ധ റമദാന്‍ മാസത്തില്‍ ലോകത്തുള്ള മുഴുവന്‍ മുസ്്‌ലിംകളോടും ഞങ്ങള്‍ ആവശ്യപ്പെടുന്നത്, ഞങ്ങളുടെ വിജയത്തിനായും ഞങ്ങളുടെയും അല്ലാഹുവിന്റെയും ശത്രുക്കളുടെ നിന്ദ്യതക്കും കഠിനമായ ശിക്ഷക്കും വേണ്ടി നിങ്ങള്‍ അല്ലാഹുവോട് ദുആ ചെയ്യണമെന്നുമാണ്. അല്ലാഹുവിങ്കല്‍ മാത്രമാണ് വിജയമുള്ളത്.

ഇതൊരു ജിഹാദാണ്. ഒന്നുകില്‍ വിജയം അല്ലെങ്കില്‍ രക്തസാക്ഷിത്വം. അസ്സലാമു അലൈക്കും

 

Related Articles