Current Date

Search
Close this search box.
Search
Close this search box.

“അസാധ്യമെന്ന് കരുതിയ പലതും യാഥാർത്ഥ്യമാക്കുന്ന പോരാട്ടമാണിത്”

തൂഫാനുൽ അഖ്സ യുദ്ധം അതിൻറെ നൂറാം ദിനത്തിൽ എത്തിനിൽക്കുകയാണ്. ഞങ്ങളുടെ ജനതയുടെ വർത്തമാനത്തിൽ നിർണായക സ്ഥാനമുള്ള ചരിത്രയുദ്ധമാണിത്. പടച്ച റബ്ബിന്റെ സഹായത്താൽ ഈ മുഴക്കം, ലോകത്തിൻ്റെ മുക്കു മൂലകളിൽ അലയടിച്ചു കൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യ മോഹികളായ വിവിധ ജനതകൾക്ക് പ്രതീക്ഷ വാഗ്ദാനം ചെയ്യുന്ന ഈ യുദ്ധം, ചെറുസംഘം വൻമരങ്ങളെ കടപുഴക്കുന്നതെങ്ങനെയെന്ന് കാണിച്ചുതരുന്നു. ശത്രുവിന്റെ കൊടും ക്രൂരതയ്ക്കും അഹന്തക്കും മറുപടിയായി ഒക്ടോബർ ഏഴിന്റെ ഐതിഹാസിക യുദ്ധം, അസാധ്യമെന്ന് കരുതിയ പലതും യാഥാർത്ഥ്യമാക്കി മുന്നോട്ടു പോവുകയാണ്.

നൂറ് ദിവസങ്ങൾ പിന്നിടുമ്പോൾ ദുർബലരും അന്ധരുമായ ലോക വൻശക്തികളെ ഞങ്ങൾക്ക് ചിലത് ഓർമ്മിപ്പിക്കാനുണ്ട്. ഞങ്ങളുടെ അഖ്സയ്ക്കും പുണ്യഭൂമിക്കും നേരെ സകല പരിധികളും ലംഘിച്ച് നടന്ന അതിക്രമ സംഭവങ്ങളെ കുറിച്ചാണത്. ആ ഭൂമി പങ്കിട്ട് സ്വന്തമാക്കാനും മൂഢമായ മത മിത്ത് നടപ്പിലാക്കാൻ ചുവന്ന പശുക്കളെ ഇറക്കുമതി ചെയ്യാനും തുടങ്ങിയ സാഹചര്യം. പ്രവാചകൻ്റെ ആകാശ യാത്ര നടന്ന മണ്ണിൽ അറബ് സ്വത്വ ബോധത്തിന്റെ ഹൃദയഭാഗത്ത് ഒരു സമുദായത്തിന്റെ മുഴുവൻ വികാരങ്ങളെയും വ്രണപ്പെടുത്തുന്ന അധിനിവേശ പദ്ധതിയുടെ ഭാഗമാണത്.

1948 മുതൽ ഈ വംശീയ ഫാസിസ്റ്റ് ഗവണ്‍മെന്റിന്റെ ക്രൂരതകൾ ഈ ജനതയെ കുടിയിറക്കുകയും അവരുടെ ജീവിതം തകർത്തെറിയുകയും ചെയ്തു. വിശുദ്ധ ചിഹ്നങ്ങളെ പരസ്യമായി കളങ്കപ്പെടുത്തുകയും പതിയെ പതിയെ ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും മറ്റ് അധിനിവിഷ്ട പ്രദേശങ്ങളിലെയും ജനങ്ങളെ ഇല്ലാതാക്കുകയും ചെയ്തു. ശത്രു ജയിലുകളിൽ ഞങ്ങളുടെ തടവുകാരെ പീഡിപ്പിക്കുന്നതിലും കൊലപ്പെടുത്തുന്നതിലും ആനന്ദം കണ്ടെത്തുന്ന വംശീയ ശക്തികൾ ഭീരുക്കളും സാഡിസ്റ്റുകളുമായി മാറി. മുഴുവൻ ഫലസ്തീനി അറബ് മുസ്ലിം ജനതയോടുമുള്ള വെറുപ്പും വിദ്വേഷവും നിറഞ്ഞ അവരുടെ ജനതയുടെ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നതിന് ഗസ്സയെ വരിഞ്ഞുമുറുക്കുകയാണ് നാളുകളായി അവർ.

കയ്യിലുള്ള മുഴുവൻ ശക്തിയും ഉപയോഗിച്ച് ചെറുത്തു നിൽക്കാനല്ലാതെ മറ്റൊരു മാർഗവും ഞങ്ങൾക്ക് മുമ്പിൽ ഉണ്ടായിരുന്നില്ല. ഈ ഭൂമിയെ സംരക്ഷിക്കാൻ ഇവിടെ ഒരു കൂട്ടരുണ്ട് എന്ന് ഈ ലോകത്തിന് ഞങ്ങൾക്ക് ബോധ്യപ്പെടുത്തേണ്ടി വന്നു. അങ്ങനെയാണ് അധിനിവേശ ശക്തിക്കും കൂട്ടാളികൾക്കും കനത്ത വിലയൊടുക്കേണ്ടി വന്ന ഒക്ടോബർ 7 പിറവി കൊള്ളുന്നത്. മുസ്ലിം വംശഹത്യയും അവരുടെ ഒന്നാം ഖിബ്‍ലയുടെ അധിനിവേശവുമാണ് തുടക്കം മുതൽ ഈ വംശീയ ശക്തി സ്വപ്നം കാണുന്നത്. മാനവികതയെ ലജ്ജിപ്പിക്കുന്ന കൂട്ടക്കൊലകളുടെ നൂറു ദിനങ്ങൾ കൂടിയാണിത്. നീതിബോധത്തെ പരിഗണിക്കുന്ന ഏതെങ്കിലും സ്ഥാപനം ഭൂമിയിൽ അവശേഷിക്കുന്നുവെങ്കിൽ ഈ വംശീയശക്തിയെ വിചാരണ ചെയ്ത് കനത്ത ശിക്ഷ വിധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

എന്നാൽ ഈ ലോകത്തെ, അട്ടിമറിക്കപ്പെട്ട നീതി അങ്ങനെയല്ലെന്നും അങ്ങനെ ആവില്ലെന്നും ഞങ്ങൾക്കറിയാം. ഒക്ടോബർ ഏഴിലെ ഞങ്ങളുടെ പ്രവർത്തനങ്ങൾ ശരിയാണെന്ന ബോധ്യം കൂടുതൽ ഉറപ്പിക്കാനാണ് ഇത് ഉപകരിച്ചത്. കഴിഞ്ഞ നൂറു ദിനങ്ങളിൽ ഭീരുകളായ അധിനിവേശ ശത്രുവിനെ നേരിട്ടുകൊണ്ടിരിക്കുന്ന ഞങ്ങൾ നിലയ്ക്കാത്ത തിരിച്ചടികളാണ് അവർക്ക് നൽകിക്കൊണ്ടിരിക്കുന്നത്. ഗസ്സയിലെ വിവിധയിടങ്ങളിൽ അതിക്രമിച്ചു കടന്ന ആയിരം സയണിസ്റ്റ് സൈനിക വാഹനങ്ങളാണ് രക്ഷിതാവിൻറെ സഹായത്താൽ ഞങ്ങൾ തകർത്തത്. ഒപ്പം ശത്രുവിന്റെ നൂറുകണക്കിന് സൈനിക ഓപ്പറേഷനുകൾ വിജയകരമായി പരാജയപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചു. ഓരോന്നും അതിൻ്റെ സമയത്ത് തന്നെ ഞങ്ങൾ അറിയിച്ചിട്ടുണ്ട്.

ഭൗതികമായും സൈനികമായും താരതമ്യേന വലിയ അന്തരം ഉണ്ടെങ്കിലും സയണിസ്റ്റ് ശക്തികൾക്ക് മുമ്പിൽ ഞങ്ങളുടെ പോരാളികൾ പുത്തൻ പ്രതിരോധങ്ങൾ തീർത്തുകൊണ്ടിരിക്കുകയാണ്. വംശഹത്യയുടെ ക്രൂരതകൾ ശത്രു തുടരുമ്പോഴും ചെറുത്തുനിൽപ്പിന്റെ മുന്നണിയിൽ അസാധ്യമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്ന നൂറ് ദിനങ്ങളായും ഇത് അടയാളപ്പെടുത്തപ്പെടും. ഇതിഹാസ സമാനമായ സമർപ്പണ പാതയിൽ ഉറച്ചുനിന്നു ചരിത്രം രചിക്കുന്ന പോരാളികളുടെ വീരഗാഥകൾ ചിലത് ഞങ്ങൾ അറിയിച്ചിട്ടുണ്ട്. ചിലത് അറിയിക്കാൻ കഴിയാതെ പോയതുമുണ്ട്. ഞങ്ങളുടെ മുജാഹിദുകളുടെ പ്രയാണം ഈ സമുദായത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പവിത്രവും ഉജ്ജ്വലവുമായ പോരാട്ടങ്ങളിൽ ഒന്നായി രേഖപ്പെടുത്തപ്പെടും.

പ്രതിരോധ മാർഗത്തിൽ ഞങ്ങൾ നടത്തിയ സയണിസ്റ്റ് വിരുദ്ധ പോരാട്ട പ്രവർത്തനങ്ങൾക്കായി നിർമിക്കപ്പെട്ട റോക്കറ്റുകളും, ആൻ്റി- ടാങ്ക് മിസൈലുകളും തുടങ്ങി തോക്കുകൾ മുതൽ ബുള്ളറ്റുകൾ വരെ അൽ-ഖസ്സാം ബ്രിഗേഡ് സ്വന്തമായി രൂപപ്പെടുത്തിയ ആയുധങ്ങളാണ്. ഇവയൊന്നും സയണിസ്റ്റ് കൂലിപ്പടയാളികളുടെ കയ്യിലെ ഭീമാകാരമായ അമേരിക്കൻ ആയുധങ്ങളെ പൂർണ്ണമായും ചെറുക്കാൻ പര്യാപ്തമല്ലായിരിക്കാം. പക്ഷേ പോരാളിയായ ഫലസ്തീനിയാണ് ഞങ്ങളുടെ ഏറ്റവും വലിയ ആയുധം. നാടു കയ്യേറി തങ്ങളുടെ പിതാക്കന്മാരെ കൊന്ന കൊലപാതകികളെ നേരിടുന്ന ഞങ്ങളുടെ പോരാളികളുടെ ഇച്ഛാശക്തിയെ തടയാൻ ഭൂമിയിൽ ഒരാൾക്കും കഴിയില്ല എന്നതാണ് യാഥാർത്ഥ്യം.

ഐഹികമായ ഒന്നും ആഗ്രഹിക്കാതെ അപാരമായ സ്ഥൈര്യം പുലർത്തി നിലകൊള്ളുന്ന പോരാളികൾ ഞങ്ങളുടെയും ഈ ഉമ്മത്തിന്റെയും അഭിമാനമാണ്. അല്ലാഹുവിൻറെ നീതിയും പ്രതിഫലവും കാംക്ഷിച്ച് ദൗത്യം പൂർത്തീകരിക്കാൻ ശത്രുവിനെയും കാത്ത് രണ്ടുമാസത്തിലധികമായി പ്രതിരോധനിരയിൽ നിലയുറപ്പിച്ചിരിക്കുന്ന പോരാളികളുടെ വിശ്വാസദാർഢ്യത്തിന് മുമ്പിൽ ശത്രുവിന്റെ റോക്കറ്റുകൾക്കും വിമാനങ്ങൾക്കും മറ്റു ടെക്നോളജികൾക്കും എന്താണ് ചെയ്യാനാവുക? പോരാട്ട ഭൂമിയിൽ നിന്ന് തിരിച്ചു വരുന്ന മുജാഹിദുകൾ ശത്രു സൈന്യത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന സാക്ഷ്യപത്രങ്ങളാണ് ഞങ്ങളോട് പങ്കുവെയ്ക്കുന്നത്.

അത് സയണിസ്റ്റ് കൂലിപ്പടയാളുകളുടെ ദുർബലമായ വിശ്വാസത്തെ കുറിച്ചാണ്. ഭയവിഹ്വലരായി നിലവിളിക്കുന്ന ശത്രു, യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത് എങ്ങനെയെന്നതിൻ്റെ നേർസാക്ഷ്യമാണത്. സർവായുധ വിഭൂഷിതരായ സയണിസ്റ്റ് പട, അലമുറയിട്ട് കരഞ്ഞ് ഓടിയൊളിക്കുന്ന സാഹചര്യത്തെയാണ് പോരാളികൾ അഭിമുഖീകരിക്കുന്നത്. ശത്രു സൈന്യം തങ്ങളുടെ കെട്ടിച്ചമച്ച ‘വീരകഥകൾ’ പറയുന്നത് ഫലസ്തീനിയായ കൊച്ചുകുട്ടിക്കു പോലും പരിഹാസ്യമായി തോന്നുന്നവയാണ്. മഹത്തായ തൂഫാനുൽ അഖ്സ നൂറു ദിനം പിന്നിടുമ്പോൾ ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കുകയാണ്.

ഒന്ന്, തൂഫാനുൽ അഖ്സ എന്ന ഈ യുദ്ധം മുഴുവൻ ഫലസ്തീനികളുടേതുമാണ്. ഒരൊറ്റ അണിയിൽ നിലയുറപ്പിച്ചു ഒന്നിച്ചു നിന്നാണ് ഞങ്ങൾ പോരാടുന്നത്. അധിനിവേശ സംഘം അതിൻ്റെ അക്രമത്തിന് അറുതി വരുത്താത്തിടത്തോളം അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ മഹത്തായ യുദ്ധത്തിൽ ഒരു ചർച്ചയ്ക്കും ഞങ്ങൾ വിലകൽപ്പിക്കുന്നില്ല. ഞങ്ങളുടെ ജനതയുടെ മനോബലത്തിലും അചഞ്ചലതയിലും ശത്രു, ലക്ഷ്യങ്ങൾ തകർന്ന് പരാജയത്തിന്റെ കൈപ്പുനീർ അനുഭവിക്കുകയാണ്. തീവ്രവാദികളായ അവരുടെ യുദ്ധ നേതൃത്വത്തിൻ്റെ നിന്ദ്യത ഏറുന്നതല്ലാതെ ബന്ധികളെ തിരിച്ചെടുക്കൽ, കുടിയൊഴിപ്പിക്കൽ, വംശഹത്യ അടക്കമുള്ള സ്വപ്നങ്ങൾ ഒന്നും ഗസ്സയിൽ പൂവണിഞ്ഞിട്ടില്ല. നിരപരാധികൾക്കു നേരെ കൂട്ടക്കശാപ്പ് നടത്തുന്ന ഈ നാസി ഭീകരത ഓരോ ഫലസ്തീനികളുടെ വീട്ടിലും ഇതിനകം തങ്ങൾക്കായി ശത്രുവായ പോരാളിയെ സൃഷ്ടിച്ചു കഴിഞ്ഞു.

രണ്ട്, റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങൾ അടക്കമുള്ള ആയുധശേഖരങ്ങൾ തകർത്തതായോ കിലോമീറ്റർ നീളുന്ന ടണലുകൾ കണ്ടെത്തിയതായോ അടക്കമുള്ള ശത്രുവിന്റെ അവകാശവാദങ്ങൾ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പരിഹാസ്യമാണ്. ഈ നുണകളെ തുറന്നു കാട്ടുന്ന ഒരു ദിവസം ഉറപ്പായും വരും. എങ്കിലും തദ്വിഷയകമായി ചുരുക്കി പറയാം.

ഒക്ടോബർ 7ന് മുമ്പ് ഗസ്സയിലെ ഒരു പ്രദേശത്തും അൽ ഖസ്സാമിന് ഒരു വിധ ആയുധശാലകളും ഉണ്ടായിരുന്നില്ല. ശത്രുസംഘം കണ്ടെത്തിയെന്നോ തകർത്തുവെന്നോ പറയുന്ന ഒരു റോക്കറ്റ് വിക്ഷേപണ കേന്ദ്രവും ഇവിടെ ഉണ്ടായിട്ടില്ല. പിന്നീട് അനുയോജ്യമായ സമയത്ത് അതേക്കുറിച്ച് പറയാനുള്ളത് പറയും. അതേസമയം, ബന്ദികളുടെ കാര്യത്തിൽ പറയാനുള്ളത്, കഴിഞ്ഞ കുറച്ച് ആഴ്ചകളായി നിരവധി തടവുകാരുടെയും അവസ്ഥ സയണിസ്റ്റ് ക്രൂരത മൂലം അജ്ഞാതമായി തുടരുകയാണ്. തടവുകാരിൽ അധികവും ഇതിനകം കൊല്ലപ്പെട്ടിരിക്കുന്നു. അവശേഷിക്കുന്നവരാകട്ടെ ഓരോ നിമിഷവും അത്യന്തം അപകടകരമായ നിലയിൽ കഴിയുന്നു. ഈ വിഷയത്തിൽ സമ്പൂർണ്ണ ഉത്തരവാദിത്വം അധിനിവേശ ശത്രുവിന്റെ നേതൃത്വത്തിനായിരിക്കും എന്ന് ഉണർത്തുന്നു.

മൂന്ന്, ഈ ഉമ്മത്തിന്റെ പോരാളികളായ ഇതര രാഷ്ട്രങ്ങളിലെ മുജാഹിദുകളെ ഞങ്ങൾ അഭിവാദ്യം ചെയ്യുകയാണ്. ലബനാനിലെ ധീരർ, വിശ്വാസദാർഢ്യവും തന്ത്രവും കൈമുതലാക്കിയ യമനികൾ, ഇറാഖിലും വിവിധയിടങ്ങളിലും ഞങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നവർ. അവരുടെയൊക്കെ അധ്വാന പരിശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതിനോടൊപ്പം അവരുടെ രക്തസാക്ഷികളുടെ കാര്യത്തിൽ അനുശോചനം അറിയിക്കുകയും ചെയ്യുന്നു. മാനവികതയുടെയും ഇസ്ലാമിന്റെയും അറബ് സ്വത്വബോധത്തിന്റെയും അടിസ്ഥാന മൂല്യമായ സാഹോദര്യ ബന്ധത്തിൽ ഗസ്സൻ ജനതയോട് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ച് രംഗത്ത് വന്നവരെ ആക്രമിക്കാനും ഭീഷണിപ്പെടുത്താനും അനീതിയുടെ ശക്തികൾ ഓടി നടക്കുന്നതും കപടന്മാരെ വെച്ച് സഖ്യ രൂപീകരണത്തിന് ശ്രമിക്കുന്നതും ലോകം കണ്ടു കൊണ്ടിരിക്കുകയാണ്.

ശത്രുവിന്റെ ആക്രമണങ്ങൾ തുടരും തോറും വരും ദിനങ്ങളിൽ പ്രത്യാക്രമണം വിപുലീകരിക്കുമെന്ന് ചെറുത്തുനിൽപ്പ് മുന്നണികളിലെ പല കക്ഷികളും ഞങ്ങളെ അറിയിച്ചിട്ടുണ്ട്. മസ്ജിദുൽ അഖ്സയും പുണ്യഭൂമിയും കയ്യേറി ആരാധനാലയം സ്ഥാപിക്കാനുള്ള സയണിസ്റ്റ് പദ്ധതിയെ ചെറുക്കാൻ ഈ ഉമ്മത്ത് തയ്യാറാകണമെന്ന് ആവശ്യം നിരന്തരം ഞങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കും. അതാണ് ഒക്ടോബർ ഏഴിനും ശേഷമുള്ള നൂറ് ദിനങ്ങളിലൂടെയും രക്തം നൽകി ഞങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്. അറൂരിയുടെയും അയ്യാശിൻ്റെയും തവാൽബയുടെയും കർനിയുടെയും മക്കളായ അറബ് മുസ്ലിം രക്തം സിരകളിൽ ഓടുന്ന ഈ സമുദായത്തിലെ മുഴുവൻ പോരാളികളും തൂഫാൻ പോരാട്ടത്തിൽ ഭാഗവാക്കാനും അതുവഴി ലോകത്തോട് പറയാനുള്ളത് പറയുന്നതിനും ഈ ചരിത്രം നിമിഷം ഉപയോഗപ്പെടുത്തണം. അവരുടെ എക്കാലത്തെയും പേടിസ്വപ്നമായ മരണം അവരുടെ നേതാക്കളിലൂടെ തന്നെ അവരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് എന്നറിയുക.

നാല്, കഴിഞ്ഞ 100 ദിവസങ്ങളിൽ ഗസ്സയിലെ മിക്ക പള്ളികളും അധിനിവേശം തകർത്ത വാർത്ത ലോകത്തെ കോടിക്കണക്കിന് വരുന്ന മുസ്ലിം സമൂഹത്തെ ഞങ്ങൾ അറിയിക്കുകയാണ്. ഗസ്സയിലേക്ക് കടന്നുവന്ന സൈനിക വാഹനങ്ങൾ പള്ളികൾ തകർത്തു തീയിട്ടു സമ്പൂർണ്ണ നാശം വിതച്ച് തങ്ങളുടെ വൈരം പ്രകടിപ്പിച്ചിരിക്കുകയാണ്. അവിടുത്തെ നിസ്കാരവും ബാങ്കും തടഞ്ഞ് മസ്ജിദുൽ അഖ്സയോടുള്ള വംശീയത സൈനിക ശക്തികൾ തെളിയിച്ചു കൊണ്ടിരിക്കുന്നു. അല്ലാഹുവിനോട് നേർക്കുനേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ഈ നാസിസ്റ്റ് കൊലയാളികളുടെ അന്ത്യം എടുത്തതിന്റെ സൂചനയാണിത്. ഖുർആനിലുള്ള വാക്യങ്ങൾ അതാണ് സൂചിപ്പിക്കുന്നത്, എന്നാൽ ഈ യുദ്ധത്തെക്കുറിച്ചും അതിൻ്റെ പശ്ചാത്തലത്തെ കുറിച്ചും ഹാഗാന തീവ്രവാദികളുടെ പിൻഗാമികളായ വംശീയ സയണിസത്തെക്കുറിച്ചും എല്ലാവരും ബോധവാന്മാരാകണമെന്ന് ഒരിക്കൽ കൂടി സകല മുസ്‍ലിംകളെയും ഓർമിപ്പിക്കുന്നു.

നിരപരാധികളുടെ രക്തം ചിന്തപ്പെട്ട് ദൈവാസ്മരണകൾ ഉയരേണ്ട പള്ളികളും മഠങ്ങളും ചർച്ചുകളും തകർത്തെറിയപ്പെടുമ്പോൾ അല്ലാഹുവിൻറെ ദീനിനെ സഹായിക്കാൻ അശക്തരായവരാണ് ഏറ്റവും ദുർബല വിശ്വാസികൾ. അതിനാൽ ഈ പരിശുദ്ധ മാസത്തിൽ ലോകത്തെ മുഴുവൻ മസ്ജിദുകളിലും ഖിയാമുല്ലൈലും ഖുനൂതുകളും ഉണ്ടാവണം. വിശ്വാസികളുടെ വിജയത്തിനായും ശത്രുവിന്റെ സമ്പൂർണ്ണ നാശത്തിനായുമുള്ള പ്രാർത്ഥനകൾ ഉയരണം. ‘അല്ലാഹുവിനെ സഹായിക്കുന്നവരെ അല്ലാഹുവും സഹായിക്കുക തന്നെ ചെയ്യും. നിശ്ചയം അല്ലാഹു ഏറെ കരുത്തനും പ്രതാപവാനും ആകുന്നു’.

അവസാനമായി, നൂറ് ദിനം പിന്നിടുമ്പോഴും പതറാത്ത നിശ്ചയദാർഢ്യവുമായി ഈ ജനത മുന്നേറുകയാണ്. ‘അല്ലാഹുവിൻ്റെ മാർഗത്തിൽ നേരിടേണ്ടിവന്ന വിപത്തുകളെ ചൊല്ലി അവർ മനസ്സ് ഇടിഞ്ഞവരായില്ല. ദൗർബല്യം കാണിക്കുകയോ തലകുനിക്കുകയോ ചെയ്തിട്ടില്ല’.

നൂറ് ദിവസങ്ങളായി മുറിവുകളിലും വേദനകളിലും തങ്ങളുടെ മണ്ണിൽ അടിയുറച്ചു നിന്ന് പോരാടുന്ന ജനതയാണിത്. അചഞ്ചലതയിലും സഹനത്തിലും ആത്മാഭിമാനത്തിലും പുതിയ ചരിത്രം തീർക്കുന്ന ജനത.

ഗസ്സയുടെ സമൂഹമേ നിങ്ങൾക്ക് മംഗളാശംസകൾ, ഓ ഗസ്സ, രക്ഷിതാവിൻറെ വരദാനമേ.. നാഥന്റെ ദാസന്മാരായ പുണ്യാത്മാക്കളുടെ ദേശമേ, നിനക്കും മംഗളം നേരുന്നു.. മഹത്തായ വിജയവും മസ്ജിദുൽ അഖ്സാ വിമോചനവും അടങ്ങുന്ന അല്ലാഹുവിൻ്റെ വാഗ്ദാനവും സഹായവും പുലരുമെ പ്രതീക്ഷയിൽ നിലകൊള്ളുക. നിശ്ചയമായും ഞങ്ങളുടെ ജനതയുടെ സ്വാതന്ത്ര്യത്തിന്റെ പുലരി ദൈവസഹായത്താൽ അടുത്തു വരിക തന്നെ ചെയ്യും. ഈ ജനതയുടെ സ്വപ്നവും ത്യാഗവും അവൻ പാഴാക്കുകയില്ലെന്ന് ഉറപ്പാണ്. ‘അല്ലാഹു അവന്റെ തീരുമാനം നടപ്പിലാക്കുക തന്നെ ചെയ്യും പക്ഷേ അധികം മനുഷ്യരും അത് അറിയുന്നില്ല’

ഇതൊരു ജിഹാദാണ്. ഒന്നുകിൽ വിജയം അല്ലെങ്കിൽ രക്തസാക്ഷിത്വം. അസ്സലാമു അലൈക്കും.

 

വിവ: ബിലാൽ നജീബ്

Related Articles