Current Date

Search
Close this search box.
Search
Close this search box.

സ്വാമി അഗ്‌നിവേശിനെതിരെയുള്ള അതിക്രമത്തെ ഫ്രന്റ്‌സ് ബഹ്‌റൈന്‍ അപലപിച്ചു

മനാമ: പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിനെതിരെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തെ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് ജമാല്‍ ഇരിങ്ങലും ജനറല്‍ സെക്രട്ടറി എം.എം.സുബൈറും ശക്തമായി അപലപിച്ചു.

മത വര്‍ഗീയതക്കെതിരെയും ഫാഷിസത്തിനെതിരെയും ശക്തമായ നിലപാടുകള്‍ എടുക്കുന്നത് കൊണ്ടാണ് അദ്ദേഹം അക്രമണത്തിനു ഇരയാക്കപ്പെട്ടത് . വിജ്ഞാനത്തിന്റെയുംചരിത്രാവബോധത്തിന്റെയും,മൂല്യങ്ങളുടെയുംധാര്‍മികതയുടെയും കര്‍മ സാക്ഷ്യമാണ് അദ്ദേഹത്തിന്റെ ജീവിതം. ആത്മീയതയുടെ കരുത്തുള്ള സാമൂഹ്യബോധത്തിനുടമയായ ഋഷിവര്യന്‍. വംശീയതയുടെ മാലിന്യം നിറഞ്ഞ വിദ്വേഷ വിഷം വമിക്കുന്നഅക്രമികളാണ് അദ്ദേഹത്തെ ക്രൂരമായി കയ്യേറ്റം ചെയ്തത് .

ഹിന്ദു മത ധര്‍മങ്ങളനുസരിച്ചാണ് താന്‍ ജീവിക്കുന്നതെന്നും സനാതന ധര്‍മ വ്യവസ്ഥക്ക് വേണ്ടിയാണ് താന്‍ പണിയെടുക്കുന്നതെന്നും പലവുരു വ്യക്തമാക്കിയ ഒരു ഹൈന്ദവ സന്യാസിയാണ് അദ്ദേഹം. എന്നിട്ട് പോലും സ്വാമി അക്രമിക്കപ്പെട്ടു എന്നത് മതേതര വിശ്വാസികളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ശശി തരൂരിനെതിരെയും വെറുപ്പിന്റെ പ്രണേതാക്കള്‍ രംഗത്ത് വന്നിരിന്നു.
തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരെ ആള്‍ക്കൂട്ടത്തെ ഉപയോഗിച്ച് ഭയപ്പെടുത്തി ഇല്ലായ്മ ചെയ്യാനാണ് ഇവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം. എങ്കിലേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളൂ. അതിനിടെ, ആള്‍ക്കൂട്ട ആക്രമണം തടയാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചതിനെ ഫ്രന്റ്‌സ് ഭാരവാഹികള്‍ സ്വാഗതം ചെയ്തു. ആള്‍ക്കൂട്ട ആക്രമണങ്ങളെ പ്രത്യേക കുറ്റകൃത്യമായി പരിഗണിച്ചു ശിക്ഷ നിര്ണയിച് നിയമനിര്‍മ്മാണം നടത്തണമെന്ന സുപ്രീം കോടതി ബെഞ്ചിന്റെ ശിപാര്‍ശ പ്രശംസനീയമാണെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

 

Related Articles