Current Date

Search
Close this search box.
Search
Close this search box.

അര്‍നോള്‍ഡ് ടോയന്‍ബി കണ്ട മതവും സംസ്‌കാരവും-2

നാഗരികതയുടെ ഉത്ഭവവും അധ:പതനവും
ശരിയായ ചരിത്ര പഠനമെന്നത് കൊണ്ട് ടോയന്‍ബി ഉദ്ദേശിക്കുന്നത് കാലഘട്ടത്തെ കുറിച്ചുള്ള പഠനങ്ങളല്ല, നാഗരിക പഠനമാണ്. അദ്ദേഹം നാഗരികതയെ ഇരുപത്തിയൊന്നായി വേര്‍തിരിക്കുന്നു. അവയില്‍ നിലനില്‍ക്കുന്നത് അഞ്ച് നാഗരികതകളാണ്. പാശ്ചാത്യന്‍ ക്രൈസ്തവത, ഓര്‍ത്തഡോക്‌സ് ക്രൈസ്തവത, ഇസ്‌ലാം, ഇന്ത്യന്‍ നാഗരികത, നീണ്ടുകിടക്കുന്ന പൗരസ്ത്യന്‍ നാഗരികത എന്നിവയാണ് ആ അഞ്ച് നാഗരികതകള്‍. വ്യത്യസ്തമായ നാഗരികതകളെ കുറിച്ചുളള അദ്ദേഹത്തിന്റെ പഠനത്തില്‍ അദ്ദേഹം മൂന്ന് ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. എങ്ങനെ, എന്തുകൊണ്ട് സംസ്‌കാരങ്ങള്‍ രൂപം കൊള്ളുന്നു? എങ്ങനെ, എന്തുകൊണ്ട് നാഗരികത പുരോഗമിക്കുന്നു? എങ്ങനെ, എന്തുകൊണ്ട് നാഗരികത നാശോന്മുഖമാകുന്നു?

നാകഗരികത രൂപംകൊളളുന്നതെങ്ങനെ?
ഏതെങ്കിലുമൊരു വര്‍ഗം സമൂഹത്തെ നഗരവല്‍കൃതമായ ഒന്നിലേക്ക് നയിക്കുന്ന ചിന്തയെ ടോയന്‍ബി തിരസ്‌കരിക്കുന്നു. ഇതുകൊണ്ടാണ് വെളുത്ത വര്‍ഗക്കാരന്‍ അപരനെ പരിഹസിക്കുന്നത്. നാഗരികതയുടെ നിര്‍മാണത്തില്‍ ഒരു വിഭാഗത്തിന്റെ പങ്കിനെ അവഗണിക്കുന്നത് ശരിയല്ലെന്നും, മുഴുവന്‍ ജനതയില്‍ നിന്നാണ് സംസ്‌കാരം രൂപമെടുക്കുന്നതെന്നും അദ്ദേഹം വിശ്വസിക്കുന്നു. അതുപോലെ, ഭൂപ്രകൃതിയുടെ സ്വാധീനത്തില്‍ നിന്നാണ് നാഗരികതയുടെ നിര്‍മിതി എന്ന വാദത്തെ അദ്ദേഹം തളളക്കളയുന്നു. ഒന്നുകില്‍ മനുഷ്യപരമായതും അല്ലെങ്കില്‍ ഭൗതികപരമായതുമായ വെല്ലുവിളികളുടെ ഫലമെന്നോണമാണ് നാഗരികത രൂപംകൊളളുന്നതെന്ന വാദം അതിനെതിരായി അദ്ദേഹം മുന്നോട്ടുവെക്കുന്നു. അല്ലെങ്കില്‍, അവ രണ്ടും സര്‍ഗാത്മക നേതൃത്വത്തിന് കീഴിലാവുകയും ചെയ്താല്‍ നാഗരികത ജന്മമെടുക്കുന്നു. നാഗരികരികതയുടെ തകര്‍ച്ച മനുഷ്യ- ഭൗതിക വെല്ലുവിളികള്‍ക്ക് മുഖംകൊടുക്കാതെ മാറിനില്‍ക്കുന്നതിലൂടെയാണ്. അങ്ങനെ സര്‍ഗാത്മക നേതൃത്വമെന്നത് ന്യൂനപക്ഷ അധികാരങ്ങളായി കൂപ്പുകുത്തുന്നു. ആ സമൂഹം അതിന് കീഴൊതുങ്ങന്നത് നിരസിക്കുകയും, നല്‍കിയ വിശ്വസതതയില്‍ നിന്നും അനുസരണത്തില്‍ നിന്നും മാറിനില്‍ക്കുന്നതുമാണ്.

നാഗരികത പുരോഗമിക്കന്നതെങ്ങനെ?
വെല്ലുവിളികള്‍ക്ക് സമയാനുസൃതമായി പ്രതകരണം നല്‍കുന്നത് മുഖേനയാണ് നാഗരികത പുരോഗമിക്കുന്നത്. അത് ഇരട്ടവിജയമാണ് സമ്മാനിക്കുന്നത്. അഥവാ പ്രശ്‌നത്തിനുളള പരിഹാരം മാത്രമല്ല, നാഗരികതക്കുള്ള പ്രതികരണംകൂടിയായി അത് രൂപമെടുക്കുകയാണ്. നാഗരികതയുടെ ഉയര്‍ച്ച എങ്ങനെ എന്ന ചോദ്യം ഇവിടെ ഉയര്‍ന്നുവരുകയാണ്. പുറത്തുളള സമൂഹവുമായി അതിന്റെ അധീശത്വ ബന്ധം എത്രത്തോളമാണ്? രണ്ട് തരത്തിലുളള അധീശത്വമാണുള്ളതെന്ന് അതിനുളള ഉത്തരത്തില്‍ ടോയന്‍ബി പറഞ്ഞുവെക്കുന്നു. മനുഷ്യ പരിസ്ഥിതക്കുമേലുളള അധീശത്വമാണ് ഒന്നാമത്തേത്(അടുത്തുകിടക്കുന്ന സമൂഹങ്ങളുമായി യുദ്ധത്തിലേര്‍പ്പെടുക). രണ്ടാമത്തേത് ഭൗതിക പരിസ്ഥിതിക്കുമേലുളള അധീശത്വമാണ്(ഭൗതികമായ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും സാങ്കേതിക വിജ്ഞാനങ്ങളും വികസിപ്പിച്ച് മുന്നേറുക). ഇതു രണ്ടും പുരോഗമനത്തിനുളള മാര്‍ഗങ്ങളായി അദ്ദേഹം കാണുന്നില്ല. യഥാര്‍ഥത്തിലുളള പുരോഗതി ‘ഉദാത്തമാക്കല്‍’ എന്ന് വിളിക്കപ്പെടുന്ന പൂര്‍ണ പ്രവര്‍ത്തനമാണ്. അഥവാ, ഭൗതിക തടസ്സങ്ങളെ അതിജയിച്ച് മുന്നേറുകയെന്നതാണ്. അതുപോലെ, പുറത്തുളള വെല്ലുവളികളേക്കാള്‍ അകത്ത് രൂപംകൊള്ളുന്ന വെല്ലുവിളികള്‍ക്കുളള പ്രതികരണമെന്നോണം ചിന്താപരമായ ശേഷിയെ ഉപയോഗപ്പെടുത്തുക. അഥവാ ഭൗതികതയേക്കാള്‍ ആത്മീയതക്ക് ഊന്നല്‍ നല്‍കുകയും, അസ്തിത്വപരമായതിന് ശാഖപരമായതിനേക്കാളും പ്രാധാന്യം നല്‍കുക എന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രിയാശേഷിയുളള വ്യക്തികളിലൂടെ സംസ്‌കാരം പുരോഗതിയിലെത്തുമെന്നും സമൂഹം അങ്ങനെ പുരോഗതിയെ പ്രാപിക്കുമെന്നുമാണ് ടോയന്‍ബി വിലയിരുത്തുന്നത്.

നാഗരികത അധ:പതിക്കുന്നതെങ്ങനെ?
നാഗരികത നാശോന്മുഖമാകുന്നതിന്റെ കാരണങ്ങള്‍ മൂന്ന് കാര്യങ്ങളില്‍ പരിമിതപ്പെടുത്തിയാണ് ടോയന്‍ബി നിരീക്ഷിക്കുന്നത്. ഒന്ന്, പുരോഗമനപരമായ ശേഷിയുടെ അഭാവമാണ്. രണ്ട്, ന്യൂനപക്ഷാധികാരമുളള ഭരണകൂടത്തിന് നല്‍കുന്ന പിന്തുണയും വിശ്വസ്തതയും പിന്‍വിലിക്കുക എന്നതാണ്. മൂന്ന്, സമൂഹത്തിന്റെ ആഭ്യന്തര ഐക്യം നഷ്ടപ്പെടുകയുമാണ്. സാധാരമയായി നാഗരികതയുടെ തകര്‍ച്ചക്ക് കാരണമായി പറയുന്ന വൈദേശിക യുദ്ധങ്ങളാണെന്ന ചിന്തയെ ഇത് തമസ്‌കരിക്കുന്നു. അതുപോലെ, സമൂഹത്തെ ജീവനുളള ഒന്നിനോട് സാദൃശ്യപ്പെടുത്തി, ശൈശവത്തിലൂടെയും വാര്‍ധക്യത്തിലൂടെയും കടന്ന് മരണത്തെ അഭിമുഖീകരിക്കുന്ന കാഴ്ചപ്പാടിനെയും അദ്ദേഹം തള്ളുകയാണ് ചെയ്യുന്നത്.

(തുടരും)

അവലംബം: islamonline.net
വിവ: അര്‍ശദ് കാരക്കാട്‌

Related Articles