Current Date

Search
Close this search box.
Search
Close this search box.

ധീരതയെ കുറിച്ച ചിന്തകള്‍

കംഫര്‍ട്ട് സോണില്‍ ജീവിക്കുന്നത് നിങ്ങളെ ഒരു കല്ല് കഷ്ണം പോലെ നിശ്ചലവും വിലയില്ലാത്തതുമാക്കുന്നു. അതിനാല്‍ ആ ഗുഹയില്‍ നിന്ന് പുറത്തുകടക്കുക. അത് നിങ്ങള്‍ ചെയ്യണം. അങ്ങനെ ധൈര്യശാലിയാണെന്ന് സ്വയം തെളിയിക്കുക

*** ***

നിങ്ങള്‍ നിങ്ങളുടെ ഭയങ്ങളെ അഭിമുഖീകരിക്കുമ്പോള്‍, ഭൂഗോളത്തോളം വലുതാണെങ്കിലും അവ ഒരു ആറ്റം പോലെ ചെറുതായിത്തീരും. എന്നിരുന്നാലും, നിങ്ങള്‍ അതില്‍ നിന്നും ഓടിപ്പോയാല്‍, അവ ഒരു ആറ്റം പോലെ ചെറുതാണെങ്കിലും നരകത്തോളം വലുതാകുന്നതുവരെ അവ നിങ്ങളെ രാവും പകലും പിന്തുടരും.

*** ***

ഞാന്‍ ഇപ്പോഴും തനിച്ചാണെന്നത് ശരിയാണ്, എന്നാല്‍ ഞാന്‍ ഇപ്പോഴും കല്ലിനേക്കാള്‍ കഠിനനാണ്.

*** ***

ഭയത്തെക്കാള്‍ നിന്നെ ഉപദ്രവിക്കുന്ന ഒന്നും തന്നെ ഇല്ല. ധൈര്യപൂര്‍വ്വും അതിനെ കൊന്നുകളയൂ. അത് നിന്നെ നിഷ്കരുണം വധിക്കുന്നതിന് മുമ്പായി.

*** ***

ആളുകള്‍ പൊതുവെ അറിയപ്പെടാത്തതിനെ ഭയപ്പെടുന്നു. അത് അറിഞ്ഞയുടനെയാകട്ടെ, അതിനെ ഇണക്കുന്നവരായി മാറുന്നു. അതിനാല്‍, അറിയപ്പെടാത്തതിന്‍റെ സൗന്ദര്യം നുകരാന്‍ ധീരനാവൂ.

*** ***

നിങ്ങള്‍ ശരിയാണെന്ന് ഉറപ്പുണ്ടായാല്‍, നിങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടുക.

*** ***

ആത്മാവ് ശരീരത്തില്‍ നിന്ന് വിട്ടുപോവുമ്പോള്‍ മാത്രമല്ല മരണം സംഭവിക്കുന്നത്. ജീവിതത്തില്‍ നിന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും നേടാനുള്ള ശ്രമം അവസാനിപ്പിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്. അതിനാല്‍ എന്തുതന്നെയായാലും ശ്രമം തുടര്‍ന്ന്കൊണ്ടിരിക്കുക, പരാജയത്തിന്‍റെ ന്യൂനതകളില്‍ നിന്ന് നിങ്ങള്‍ക്ക് അര്‍ഹമായ വിജയം തട്ടിയെടുക്കുക.

*** ***

നിനക്കവരെ പരാജയപ്പെടുത്താന്‍ കഴിയില്ലെങ്കില്‍, അവരോടൊപ്പം ചേരുക എന്ന ‘ക്ലീഷേ’ നാം എപ്പോഴും കേള്‍ക്കാറുള്ളതാണ്. വ്യക്തിപരമായി ഞാന്‍ ഈ വിനീത തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്നില്ല. പ്രവാഹത്തിനെതിരെ നീന്താന്‍ ഭയക്കുന്നത്കൊണ്ട് മാത്രം അവരോടൊപ്പം ചേരുകയാണെങ്കില്‍, പെടുന്നനയോ, പിന്നീടോ അവര്‍ നിന്നെ പരാജയപ്പെടുത്തുക മാത്രമല്ല, നിന്‍റെ എല്ല് ഒടിച്ച് കളയുകയും നിഷ്ഠൂരം നിന്നെ പിച്ചിചീന്തികളയുന്നതുമാണ്. അതിനാല്‍ ഒരിക്കലും നീ കീഴടങ്ങരുത്. കാരണം ചരിത്രം ഒരിക്കലും ഭീരുക്കളല്ല രചിച്ചിട്ടുള്ളത്.

*** ***

ധൈര്യമായിരിക്കുക, നിങ്ങക്ക് തിരഞ്ഞെടുക്കാനുള്ളത് തെരെഞ്ഞെടുക്കുക; ഒരു മിന്നുന്ന നക്ഷത്രം പോലെയാകാന്‍,
നിങ്ങളുടെ ജീവിതം മധുരമാക്കാനും അനന്തമായി സന്തോഷിക്കാനും; അല്ലെങ്കില്‍, നിങ്ങളുടെ ജീവിതത്തെ ശപിച്ചുകൊണ്ടേയിരിക്കാനും അതിനെ ടാര്‍ പോലെ ഇരുണ്ടതാക്കാനും.

*** ***

എല്ലാ ഊര്‍ജ്ജസ്വലതയോടും കൂടി നീ എന്നെ യുദ്ധക്കളത്തിലേക്ക് വലിച്ചിഴക്കുന്നത് എത്ര ലജ്ജാകരമാണ്. അത് നിനക്ക് പിന്‍വാങ്ങാന്‍വേണ്ടി മാത്രമാണെങ്കില്‍.

*** ***

നിങ്ങള്‍ വേട്ടക്കാരുടെ വേഷം കെട്ടുകയും നിങ്ങളുടെ സ്വപ്നങ്ങളെ അവസാനം വരെ പിന്തുടരുകയും ചെയ്യന്നില്ലെങ്കില്‍, നിങ്ങള്‍ ബലമായി ഇരയുടെ വേഷം ഇടേണ്ടി വരും. അതിന്‍റെ ഫലമാകട്ടെ അനന്തമായ ഭയം, ഉത്കണ്ഠ, വേദന, വിഷാദം എന്നിവ നിങ്ങളെ പിന്തുടരും.

*** ***

ഇരുട്ടില്‍ ജീവിക്കണമെന്ന് നിര്‍ബന്ധമുള്ളവരെയാണ് പ്രകാശം ശല്യപ്പെടുത്തുക. അവര്‍ സൂര്യനെ ഭയപ്പെടുന്നു. അവര്‍ ഇരുട്ടില്‍ പോലും കണ്ണിറുക്കുന്നു.

*** ***

ഐതിഹാസികമായ മഹത്വം ആര്‍ജ്ജിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരിക്കലും ഒരാളും നിങ്ങളുടെ മാനസികവും ആത്മീയവും ഭൗതികവുമായ മണ്ഡലത്തെ നശിപ്പിക്കാന്‍ അനുവദിക്കരുത്.

*** ***

നിങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ശത്രുക്കളില്‍ ഒന്ന് ഭയമാണ്. അതിന് അതിനെ പരാജയപ്പെടുത്താനുള്ള ധൈര്യമുണ്ട്. അത് രണ്ടും അഥവാ ഭയവും ധീരതയും നിങ്ങളില്‍ ജീവിക്കുന്നുണ്ട്. ഏതാണ് വേണ്ടതെന്ന് തെരെഞ്ഞെടുക്കു. അവശേഷിക്കുന്ന കാലം അത്കൊണ്ട് ജീവിക്കാം.

*** ***

നിങ്ങള്‍ സൂര്യന്‍റെ കണ്ണില്‍ (പകലില്‍) പ്രവര്‍ത്തിക്കുമ്പോള്‍ രാത്രിയില്‍ നിങ്ങള്‍ ഒരിക്കലും വിറയ്ക്കുകയില്ല.

*** ***

നിങ്ങള്‍ കാറ്റിനെതിരെ പറക്കുകയാണെകില്‍, അവസാനം വരെ നിങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കും.

വിവ: ഇബ്റാഹീം ശംനാട്

Related Articles