Current Date

Search
Close this search box.
Search
Close this search box.

ജാതീയതയുടെ വേരറുത്ത വിപ്ലവ ഗ്രന്ഥം!

ഹിറാ ഗുഹയുടെ ഏകാന്ത മൗനത്തിൽ, ആ ത്മീയതയുടെ ഗിരിശൃംഖത്തിൽ നിന്ന് ഉള്ളിൽ വിശുദ്ധ ഖുർആൻ്റെ ദിവ്യവെളിച്ചവുമായി ഇറങ്ങി വന്ന അന്തിമ ദൈവദൂതൻ മുഹമ്മദ് (സ) ആദ്യം ചെയ്തത് പ്രാകൃതമായ ജാതീയ യുടെ മുൾമുനത്തുമ്പിൽ വീണു പിടഞ്ഞ കീഴാള ജനവിഭാഗത്തിൻ്റെ വിമോചന പ്രഖ്യാപനമായിരുന്നു!

ഉന്നതകുലജാതനായ പ്രവാചകൻ പുഴുക്കളെപ്പോലെ ഇഴയുന്ന കറുത്ത കാപ്പിരിയായ ദലിത് മക്കളുടെ തോളിൽ കയ്യിട്ട് ചിരിക്കുന്ന രംഗം ചരിത്ര ഗ്രന്ഥങ്ങളിലെമ്പാടും വർണിക്കപ്പെട്ടിട്ടുണ്ട്!

ചീഞ്ഞളിഞ്ഞ ജാതീയതയുടെ അന്ത:പുരങ്ങൾ വെട്ടിപ്പൊളിച്ച് “മനുഷ്യനെ മനുഷ്യനാക്കുക” എന്ന പ്രവാചക ദൗത്യത്തി ൻ്റെ വിസ്ഫോടനാത്മകമായ ഉള്ളടക്കത്തെ പറ്റി വിശുദ്ധ ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു: “അദ്ദേഹം ആ ജനതയെ ഞെരിച്ചുകൊണ്ടി രിക്കുന്ന ഭാരങ്ങൾ ഇറക്കി വെക്കുന്നു! അവരെ വരിഞ്ഞുമുറുക്കിയ ചങ്ങലകൾ പൊട്ടിച്ചെറിയുന്നു!” (7:157)

ആഢ്യ ബ്രാഹ്മണ്യത്തിൻ്റെ അധികാര / ലൈം ഗിക/ ഭൂ മേധാവിത്വത്തിൽ ഞെരിഞ്ഞമർന്ന കേരളത്തിലെ കീഴാള ജനതയെ വിമോചിപ്പിച്ചതും വിശുദ്ധ ഖുർആനിൻ്റെ ഈ മാസ്മരികതയത്രെ! സർദാർ കെ.എം പണിക്കർ എഴുതിയ കേരള ചരിത്രം പറയുന്നത് ആ വിപ്ലവം തുടങ്ങിയത് പള്ളികളിൽ വെച്ചായിരുന്നു എന്നാണ്! മാലിക് ബ്നു ദീനാറും കൂട്ടുകാരും നമസ്കാരം നിർവ്വഹിക്കുമ്പോൾ പ്രാർത്ഥനക്ക് പലപ്പോഴും നേതൃത്വം നൽകുക (ഇമാം) മാലികിൻ്റെ പരിചാരകനായിരുന്നു! മാലിക് ബ്നു ദീനാർ പിന്നിലും! ഈ രംഗം നേരിൽ കണ്ട കീഴാള മനുഷ്യൻ്റെ അന്ത: രംഗം മാറ്റത്തിനു വേണ്ടി കൊതിച്ചത് സ്വാഭാവികം! ഇസ് ലാം സ്വീകരിച്ചാൽ പിന്നീടൊരിക്കലും ജാതിവിവേചനം അനുഭവിക്കേണ്ടി വരില്ലെന്ന് മലബാർ മാനുവൽ എഴുതിയ വില്യം ലോഗനും രേഖപ്പെടുത്തിയിട്ടുണ്ട്!

വിദൂരമായ ആഫ്രിക്കയിലെ കറുത്ത, ദലിതനായ ബിലാലിനെയും, റോമാ സാമ്രാജ്യത്വത്തിൻ്റെ ഉപോൽപ്പന്നമായി അടിമച്ചന്തയിൽ ആരോരുമില്ലാതെ കഴിഞ്ഞ മർദ്ദിതനായ സുഹൈബിനെയും, മരുഭൂമിയിലെ അജ്ഞാതമായ ദാരിദ്ര്യത്തിൻ്റെ പ്രതീകം അബൂദർറിനെയും, പേർഷ്യൻ മുതലാളിത്വത്തിൻ്റെ ബലിയാടായ സൽമാനെയും പ്രവാചകൻ മുഹമ്മദ് സ്വാതന്ത്ര്യത്തിൻ്റെയും സമത്വത്തിൻ്റെയും സാഹോദ ര്യത്തിൻ്റെയും പുതിയ ജന്മങ്ങളാക്കി!

“എല്ലാ മനുഷ്യരും ഒറ്റപ്പിതാവിൽ നിന്ന്, ആ പിതാവോ മണ്ണിൽ നിന്നും!” എന്ന വിപ്ലവ പ്രഖ്യാപനത്തിലൂടെ ജന ജീവിതത്തിൻ്റെ സർവ്വ മേഖലകളെയും മുഹമ്മദ് നബി വെട്ടിത്തിരുത്തി! പീഡിതരായ കീഴാള മനുഷ്യരെ സാമ്പത്തികമായി ഉയർത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് പ്രവാചകൻ സകാത്ത് സംവിധാനത്തിലൂടെ സമ്പന്നരെ ഉണർത്തി! അതുവഴി അവർക്കിടയിൽ സാഹോദര്യം സ്ഥാപിച്ചു!

“ജനങ്ങളെല്ലാം ഒരൊറ്റ ദൈവത്തിൻ്റെ സൃഷ്ടികളാണെന്ന ബോധം തന്നെ മനുഷ്യ സമത്വം കൊണ്ടുവരും” എന്ന് അലിജാ അലി ഇസ്സത്ത് ബെഗോവിച്ച് നിരീക്ഷിക്കുന്നുണ്ട്!

Related Articles