Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സ് ആര്‍ക്കും വിട്ടുകൊടുക്കാന്‍ ഉള്ളതല്ല, അന്ത്യം വരെ സംരക്ഷിക്കും

2023 ഒക്ടോബര്‍ 7 മുതല്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ഫലസ്തീന്‍. ഏതൊരു മനുഷ്യന്റെയും നെഞ്ചുരുകി പോകും വിധം കാഴ്ചകള്‍ നിറഞ്ഞു വരുമ്പോള്‍ ലോകമെമ്പാടും തെരുവിലിറങ്ങി ഫലസ്തീന്‍ ജനതയ്ക്ക് വേണ്ടി പോരാടുകയാണ്.
ഒരു സമൂഹത്തില്‍ മാത്രം ഒതുങ്ങാതെ മനുഷ്യത്വം പിടക്കുന്നതറിഞ്ഞ് ഒരു വലിയ സമൂഹം ഫലസ്തീന്‍ പതാക ഉയര്‍ത്തി തെരുവിലിറങ്ങുകയാണ്.

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പതിനായിരകണക്കിന് ജനങ്ങള്‍ പടച്ചവന്റെയടുത്തേക്കുള്ള ചിറകുകള്‍ വീശി. ഇരുപതിനായിരത്തോളം ആളുകള്‍ മാരകമായി മുറിവേറ്റ് ചികിത്സയ്ക് വഴിയില്ലാതെ മരണത്തെ മുന്നില്‍ കണ്ട് കണ്‍തുറന്നിരിക്കുകയാണ്. മൂവായിരത്തോളം ആളുകള്‍ ഇപ്പോഴും കെട്ടിടങ്ങള്‍ക്കടിയിലാണ്. നരനായാട്ട് ആണ് ഫലസ്തീനില്‍ അരങ്ങേറുന്നത്. അത്രയും ദാരുണമായ അവസ്ഥയിലൂടെയാണ് ഫലസ്തീന്‍ കടന്നുപോകുന്നത്. ഈ പുരോഗമന കാലത്തും ഏറ്റവും സംസ്‌കാരമുള്ള മനുഷ്യരെന്ന് അവകാശപ്പെടുന്ന ഇസ്രായേല്‍ ജനങ്ങള്‍ ഫലസ്തീന്‍ ജനങ്ങളുടെ ജലവും ,വൈദ്യുതിയും , ഭക്ഷണവും എല്ലാം നിഷേധിച്ചു . ചികിത്സക്ക് മരുന്ന് ലഭ്യമല്ല ,മുറിവുകളില്‍ കത്തി ഇറക്കേണ്ടി വരുന്ന അവസ്ഥ ഇത്തരം പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ സാധുക്കളായ മുസ്ലിം ജനങ്ങള്‍ വരെ പറയുന്നു ‘ഈ യുദ്ധം അവസാനിപ്പിച്ചുകൂടെ എന്ന്’ ഇത് ഒരു രാഷ്ട്രീയ പ്രശ്‌നമോ അതിര്‍ത്തി പ്രശ്‌നമോ അല്ല, മറിച്ച് വിശ്വാസത്തിന്റെ ഭാഗമാണ്. അങ്ങനെ അവസാനിപ്പിക്കാന്‍ പറ്റുന്നതുമല്ല.

മസ്ജിദുല്‍ അഖ്സയുടെ പ്രാധാന്യമാണ്, അതാണ് പ്രധാന വിഷയം. ഒരു മുസ്ലിമിനും അത് വിട്ടുകൊടുക്കാന്‍ കഴിയില്ല. കാരണം മസ്ജിദുല്‍ അഖ്സയാണ് ഒരു മുസ്ലിമിന്റെ ആദ്യ ഖിബ്ല. പ്രവാചകത്വം ലഭിച്ച് നമസ്‌കാരം നിര്‍ബന്ധമാക്കിയത് മുതല്‍ ഖിബ്ല സ്ഥാനം മാറ്റുന്നത് വരെ ,ഏകേദശം നാലര വര്‍ഷം പ്രവാചകന്റെയും സ്വഹാബി വര്യന്മാരുടെയും ഖിബ്ല മസ്ജിദുല്‍ അഖ്സയായിരുന്നു. ഹിജ്റ 13ല്‍ കഅ്ബയിലേക്ക് മാറ്റിയത് വരെയും. അതുപോലെ പ്രധാനപ്പെട്ട ഇസ്‌റാഅ്- മിഹ്‌റാജ് ഭൂമിയാണ് ഖുദ്‌സ്. ഇസ്‌റാഅ് അവസാനിച്ചതും മിഹ്‌റാജ് തുടങ്ങിയതും ഖുദ്‌സില്‍ വെച്ചാണ്. ഖുദ്‌സില്‍ വെച്ച് പ്രവാചകന്‍ (സ) മറ്റെല്ലാ നബിമാരുടെയും ഇമാമായി നമസ്‌കരിച്ചിട്ടുണ്ട് .പ്രവാചകത്വം ഏറ്റെടുക്കലിന്റെ പ്രതീകമായിരുന്നു അത്. സൂറ ഇസ്‌റാഇല്‍ ആദ്യ ആയത്തില്‍ മസ്ജിദുല്‍ അഖ്സയെ പറ്റി പറയുന്നത് അതിന് ചുറ്റും പവിത്രമാക്കിയിരിക്കുന്നു എന്നാണ്. മുസ്ലിം ഉമ്മത്തിന് മൂന്ന് പുണ്യ സ്ഥലങ്ങളാണ് ഉള്ളത്. മസ്ജിദുല്‍ ഹറം,മസ്ജിദുല്‍ അഖ്സ, മസ്ജിദുന്നബവി. പുണ്യം ഉദ്ദേശിച്ചു യാത്ര ചെയ്യേണ്ട ഒരു ഇടം അഖ്സയാണ്.

ഹമാസ് ഭീകരര്‍ ആണെന്ന് പറയുന്നത് കേള്‍ക്കാം. എന്നാല്‍ ഹമാസ് അന്ന് നടത്തിയ പ്രശ്‌നം കൊണ്ടാണ് ഞങ്ങള്‍ക്ക് വീട് നഷ്ടമായത്,കുടുംബം നഷ്ടമായതെന്ന് ഒരു ഫലസ്തീന്‍ കുഞ്ഞ് പോലും ഇത് വരെ പറഞ്ഞിട്ടില്ല. കാരണം ഈ യുദ്ധത്തിന്റെ മര്‍മം എന്താണ് എന്ന് ഓരോ കുഞ്ഞിനും അറിയാം. ഹമാസ് കുടുക്കിലാക്കിയതാണ് എന്ന് ഒരാള്‍ പോലും ഉരുവിടില്ല. ഞങ്ങള്‍ ജീവിക്കുന്നതും പോരാടുന്നതും രക്തസാക്ഷിയാവുന്നതും റസൂല്‍ (സ) പാദസ്പര്‍ശം ഏറ്റ ഖുദ്‌സ് മണ്ണിലാണ്.

ഉമറുബ്‌നു ഖതാബ് (റ) ഖലീഫ ആയിരിക്കെ ക്രിസ്ത്യാനികളുടെ കയ്യില്‍ നിന്നും ഖുദ്‌സ് തിരിച്ചുപിടിച്ചു. പാത്രിയര്‍കിസിന്റെ അഭ്യര്‍ത്ഥന മൂലം ഉമര്‍ (റ) നേരിട്ട് പോയി ഖുദ്‌സ് പ്രദേശത്തിന്റെ താക്കോല്‍ ഉള്ളന്‍കയ്യില്‍ വെച്ചു. ഖലീഫയും സ്വഹാബിമാരും കൂടെ അഖ്സ വൃത്തിയാക്കി. നൂറ്റാണ്ടുകളോളം ഖുദ്‌സ് മുസ്ലിം ഉമ്മത്തിന്റെ കീഴില്‍ ആയിരുന്നു. പിന്നീട് കുരിശു യുദ്ധത്തില്‍ ക്രിസ്ത്യന്‍ സമൂഹം പിടിച്ചെടുത്തു. ആ സമയത്ത് പോലും 70,000 ആളുകളെ രക്തസാക്ഷിയാക്കിയായിരുന്നു പിടിച്ചെടുക്കല്‍.

‘എഴുപതിനായിരം മനുഷ്യരുടെ രക്തമൊഴുക്കി ആ രക്തത്തിലൂടെ കുരിശു പട നീന്തി കടന്നു’ അവര്‍ തന്നെ എഴുതിയ ചരിത്രത്തില്‍ കാണാം. നഷ്ടപ്പെട്ടിട്ടും മുസ്ലിം ഉമ്മത് വിട്ടില്ല , വരുന്ന തലമുറ തിരിച്ചു പിടിക്കാന്‍ പരിശ്രമിച്ചു തുടങ്ങി , അവസാനം 1187 ല്‍ നടന്ന സ്വിതീന്‍ യുദ്ധത്തില്‍ സ്വലാഹുദ്ധീന്‍ അയ്യൂബി ഖുദ്‌സ് തിരിച്ചു പിടിച്ചു .ഇന്നേ വരെ മുസ്ലിം ഉമ്മത്തിന് ഖുദ്‌സ് നഷ്ടമായിട്ടില്ല .

1948 ഇസ്രായേല്‍ രാഷ്ട്രം രൂപപ്പെട്ടത് മുതല്‍ ജൂതന്മാരുടെ ശ്രദ്ധ ഖുദുസിലായി .സോളമന്‍ ക്ഷേത്രം പൊളിച്ചു ഖുദ്‌സ് പണിതതാണ് എന്ന് വാദിക്കുകയും ഖുദ്‌സ്‌ന് ചുറ്റും കുഴിച്ച് ക്ഷേത്രത്തിന്റെ അവശിഷ്ടം അന്വോഷിച്ച് നടക്കുകയുമാണവര്‍. ഇതുവരെ അത് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായിട്ട് അഖ്സയില്‍ മുഴുവന്‍ സംഘര്‍ഷമാണ്.നമസ്‌കരിക്കാന്‍ അനുവാദമില്ല , നമസ്‌കരിക്കുന്നവരെ ആക്രമിക്കുക , ചെറുപ്പകാര്‍ക് പ്രവേശനമില്ല. പുണ്യ ഇടത്തെ അത്രയും ഉപദ്രവിക്കുകയാണ്. എന്നാല്‍ പോലും ഖുദ്‌സിന് ചുറ്റുമുള്ളവര്‍ സ്വപ്നങ്ങള്‍ കണ്ട് ഖുദ്‌സ് കര വിട്ടില്ല.

നഷ്ടപ്പെടുമെന്ന് തോന്നിയത് കൊണ്ട് ആര്‍ക്കും അവരുടെ സ്ഥലം വിട്ടുകൊടുക്കില്ല. ഇത് പിന്‍തലമുറയുടെയും വരും തലമുറയുടെയും സ്വത്താണ് ആര് പറഞ്ഞാലും എത്ര വേദന അനുഭവിച്ചാലും ആര്‍ക്കും അവര്‍ വിട്ടുകൊടുക്കില്ല. സംഘര്‍ഷം കൂടിയതിനാല്‍ ഖുദ്‌സ് നിലംപതിക്കാന്‍ ഒരു കുഞ്ഞ് പോലും ആഗ്രഹിക്കാത്തത് കൊണ്ട് വളരെ ചെറിയ സമയം കൊണ്ട് ഹമാസ് പോരാളികള്‍ ക്ഷീണമില്ലാതെ തളരാതെ നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരത്തോളം ഇസ്രായേല്‍ സൈനികരെ വധിച്ചു. മുന്നൂറുപേരെ ഗസ്സയില്‍ തടവിലാക്കി.

വന്‍ശക്തി എന്ന് വിചാരിച്ചിരുന്ന ഇസ്രായേല്‍ ചീട്ടുകൊട്ടാരമാണ് എന്ന് മനസ്സിലാക്കി. മരണത്തെ ഭയമുള്ള ജീവനെ സ്‌നേഹിക്കുന്ന ഇസ്രായേല്‍ ഉള്ളില്‍ ഭയമുള്ളവരാണ്. ഇന്ന് അവര്‍ തകര്‍ന്നുകൊണ്ടിരിക്കുവാണ്. സേവനത്തിന് ആരും തയ്യാറാവുന്നില്ല, എല്ലാവരും നാട് വിടുന്നു ,സാമ്പത്തിക തകര്‍ച്ച. ഖുര്‍ആനില്‍ പറയുന്നുണ്ട് ‘ബുദ്ധിയില്ലാത്ത സമൂഹമാണ്, അവര്‍ക്കിടയില്‍ തന്നെ പല മനസുകളാണ്’.

മറ്റു പല രാജ്യങ്ങളിലുമായുള്ള ജൂതവംശം ഇസ്രായേല്‍ നടത്തുന്ന ഈ കൂട്ടക്കൊലയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരാണ്. ഇങ്ങനെ അല്ല അവരുടെ മതമെന്ന് അവര്‍ വാദിക്കുന്നു. ജൂതമതത്തില്‍ ഭൂരിഭാഗവും ഈ കൂട്ടര്‍ക്ക് എതിരാണ്. ‘മുസ്ലിംകള്‍ ജൂതന്മാരോട് യുദ്ധം ചെയ്തിട്ടല്ലാതെ അന്ത്യനാള്‍ വരില്ല’ പ്രവാചകന്റെ വാക്കുകളാണിത്. ആ കാലം എല്ലാ ആളുകളും കല്ലും മുള്ളും വരെ ഇസ്രയേലിനെതിരെ തിരിയും.

‘അല്ലയോ മുസ്ലിമേ , വരൂ , എന്റെ പിന്നിലിതാ ഒളിച്ചു നില്‍ക്കുന്നു, വരൂ …വന്നയാളെ കൊല്ലൂ..’ കല്ലും വൃക്ഷവുമെല്ലാം വിളിച്ചുപറയും. ഒരു രാജ്യത്തിനും അവരെ രക്ഷിക്കാനാവില്ല. പ്രവാചകന്‍ ഒരിക്കല്‍ സ്വഹാബത്തിനോട് പറഞ്ഞു : എന്റെ സമുദായത്തില്‍ ഒരു കൂട്ടരുണ്ട് , അവര്‍ എപ്പോഴും സത്യത്തെ ഉയര്‍ത്തിപിടിച്ച അതിനെ വിജയിപ്പിക്കുന്നവരായിരിക്കും. അവര്‍ ശത്രുക്കളെ പരാജയപെടുത്തുന്നവരായിരിക്കും. അവരുടെ ശത്രുക്കള്‍ക്ക് ഇവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാന്‍ കഴിയില്ല. സ്വഹാബത് ചോദിച്ചു : എവിടെയാണവര്‍ ? നബി (സ ) ബൈത്തുല്‍ മുഖദിസില്‍ . സത്യം മുറുകെ പിടിച്ചു ശത്രുക്കളെ പരാജയപെടുത്തുന്ന കൂട്ടരാണ് ഖുദുസിന് ചുറ്റും. ഖുദ്‌സ് തിരിച്ചു വരും. മുസ്ലിം വിജയിക്കും. ബദറില്‍ വിജയിച്ച് ഉഹ്ദില്‍ പരാജയപ്പെട്ടത് കൊണ്ട് ഖന്‍ദഖ് യുദ്ധം ഉണ്ടായി. മുസ്ലിം രാഷ്ട്രം സ്വാതന്ത്ര്യത്തിന് പോരാടിയതിന് പിന്നിലൊരു ആദര്‍ശം ഉണ്ട് . ആദര്‍ശം ഉള്‍ക്കൊണ്ടത് കൊണ്ട് വിജയിച്ചു. ഹമാസ് തകര്‍ന്നാല്‍ അടുത്ത ഹമാസ് വരും, ഖുദ്‌സ് ആര്‍ക്കും വിട്ടുകൊടുക്കാന്‍ ഉള്ളതല്ല, അതിനെ അന്ത്യം വരെ സംരക്ഷിക്കും.

 

തയ്യാറാക്കിയത്: ഉമ്മു ഹനിയ്യ

Related Articles