Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം ഉമ്മത്തിന്റെ ദൗത്യം മറക്കരുത്

hgkl

ദൈവിക നടപടി ക്രമങ്ങള്‍ വളരെ ക്ലിപ്തമാണ്, അത് അതിന്റെ ശരിയായ ദിശയിലൂടെയാണ് ചലിക്കുക, പക്ഷെ നമുക്ക് ചില കാര്യങ്ങളുടെ ഉദ്ദേശങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കില്ല. മനുഷ്യരുടെ ചെയ്തികളുടെ ഫലങ്ങള്‍ അവര്‍ അനുഭവിക്കുക തന്നെ ചെയ്യും. വ്യക്തികള്‍, സമൂഹങ്ങള്‍, രാഷ്ട്രങ്ങള്‍ എല്ലാം ദൈവിക നടപടി ക്രമങ്ങള്‍ക്ക് വിധേയമാണ്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ നടക്കുന്ന ദുരന്തങ്ങള്‍ക്ക് കാരണക്കാരന്‍ അവന്‍ തന്നെയാണ് എന്നതാണ് വിശുദ്ധ ഖുര്‍ആനിന്റെ സങ്കല്‍പ്പം. ഇത് സമൂഹത്തിനും രാഷ്ട്രങ്ങള്‍ക്കും ബാധകമാണ്.

‘നിങ്ങള്‍ക്ക് വന്നുപെട്ട വിപത്തുകളൊക്കെയും നിങ്ങളുടെ കൈകള്‍ ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലം തന്നെയാണ്. പല പാപങ്ങളുമവന്‍ പൊറുത്തുതരുന്നുമുണ്ട്’ (സൂറ ശൂറാ : 30)
ഈ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം ഉമ്മ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ വിലയിരുത്താന്‍ സമുദായ നേതൃത്വം തയ്യാറാകേണ്ടതുണ്ട്. ഇന്ന് ലോകത്തു നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ ഭൂരിപക്ഷവും മുസ്ലിം സമൂഹം നേരിട്ടുകൊണ്ടിരിക്കുന്നവയാണ്, ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മറ്റു പ്രശ്‌നങ്ങളുടെ പിന്നിലും ഈ സമുദായത്തിന്റെ പരോക്ഷമായ പങ്ക് നമുക്ക് കാണാം.

ജനങ്ങള്‍ക്ക് വേണ്ടി ഉയര്‍ത്തെഴുന്നേല്‍പിക്കപെട്ട സമൂഹം എന്ന അടിസ്ഥാന ജോലി ചെയ്യാത്തതുകൊണ്ടാണ് അവരും മറ്റുള്ളവരും പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത് എന്ന തിരിച്ചറിവ് എന്നാണോ ഈ സമൂഹത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും അതിന്റെ അനുയായികള്‍ക്കും മനസ്സിലാക്കാന്‍ കഴിയുക, അന്ന് മുതല്‍ പുതിയ വെളിച്ചം ഈ സമൂഹത്തിന് ലഭിക്കാന്‍ തുടങ്ങും തീര്‍ച്ച.

സാമ്രാജ്യത്വ സയണിസ്റ്റ് ജൂത െ്രെകസ്തവ ലോബികള്‍ ഇസ്ലാമിനെ തകര്‍ക്കാന്‍ കൊണ്ടുവന്ന ആശയങ്ങള്‍, ചിന്താരീതികള്‍ എന്നിവ ഉണ്ടാക്കിയെടുത്ത വിപത്താണ് ഇന്ന് മുസ്ലിം സമൂഹത്തിന്റെ മേലും ലോകത്തിന്റെ മേലും ഇറങ്ങിക്കൊണ്ടിരിക്കുന്നത്. പ്രപഞ്ച നാഥന്‍ ഒരിക്കലും മുസ്ലിം ഉമ്മത്തിനെയും ലോക സമൂഹത്തെയും ശിക്ഷിക്കില്ല. മുസ്ലിം സമൂഹം എല്ലാ മേഖലകളിലും പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. മറ്റുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്ന അടിസ്ഥാനപരമായ വങ്കത്തരം ഈ സമൂഹം അവസാനിപ്പിക്കേണ്ടതുണ്ട്. ഒരു വിശ്വാസിയുടെ മരണ വാര്‍ത്ത കേള്‍ക്കുമ്പോള്‍ നാം പറയുന്നു. ‘തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന് വേണ്ടിയുള്ളവരാണ് ഞങ്ങള്‍ അവനിലേക്ക് തന്നെയാണ് മടങ്ങുന്നത്’. ഇവിടെ തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിനു വേണ്ടിയുള്ളവരാണ് എന്നതിന്റെ ആശയം എന്താണ് ? ഈ ഒരു സൂക്തം മതി ഈ ഉമ്മത്ത് ഭൂമിയില്‍ ആര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണം എന്നതിന് തെളിവ്.

എല്ലാ മേഖലയിലും അല്ലാഹുവിനു വേണ്ടിയാണ് ഈ സമൂഹം പ്രവര്‍ത്തിക്കേണ്ടത്. അങ്ങിനെ പ്രവര്‍ത്തിക്കുന്നവര്‍ ഭൂമിയില്‍ വിജയിക്കുക തന്നെ ചെയ്യും. തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാഷ്ട്രങ്ങളുടെ എല്ലാ മേഖലകളിലുമുള്ള കുതിപ്പും പ്രാദേശിക അന്താരാഷ്ട്ര വിഷയങ്ങളിലെ ഇടപെടലുകളും അര്‍ത്ഥമാക്കുന്നത് അതാണ്. നിങ്ങളാണ് ഉന്നതര്‍ നിങ്ങള്‍ വിശ്വാസികളെങ്കില്‍ എന്നത് വെറും പാരായണം ചെയ്യാനുള്ളതല്ല, മറിച്ച് മനസ്സിലേക്ക് കൊടുക്കാനുള്ള Affirmation Message ആണ്. അങ്ങിനെ ചെയ്യുമ്പോള്‍ നമ്മളായിരിക്കും എല്ലാ മേഖലയിലും ഉന്നതര്‍. അള്ളാഹു അനുഗ്രഹിക്കട്ടെ.

Related Articles