Current Date

Search
Close this search box.
Search
Close this search box.

കോവിഡിന്റെ ഒരു വര്‍ഷം: പഠനം പ്രതിസന്ധിയിലാക്കിയത് 70 ദശലക്ഷം കുട്ടികളെ

‘ലോകത്തെ പത്തുവയസ്സിന് താഴെയുള്ള കുട്ടികളില്‍ പകുതിയിലധികം പേര്‍ക്കും ഈ വര്‍ഷാവസാനത്തോടെ ഒരു വാചകം വായിച്ചെടുക്കാനോ മനസ്സിലാക്കാനോ കഴിയില്ല’ ലോകബാങ്കിന്റെയും യുനെസ്‌കോയുടെയും യു.എന്‍ ജനസംഖ്യ കണക്കും അടിസ്ഥാനമാക്കി ദാരിദ്ര്യ നിര്‍മാര്‍ജന സംഘടനയായ ‘വണ്‍’ ആണ് ഞെട്ടിക്കുന്ന ഈ കണക്ക് പുറത്തുവിട്ടത്.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ലോകം പ്രതിസന്ധി അനുഭവിക്കുന്ന കോവിഡ് മൂലമുള്ള പഠന-വായന പ്രതിസന്ധിയെക്കുറിച്ചുള്ള കണക്കാണിത്. 2021 അവസാനത്തോടെ 70 ദശലക്ഷം കുട്ടികളെ പഠന-വായന പ്രതിസന്ധി ബാധിക്കുമെന്നാണ് സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഗോള തലത്തില്‍ 17 ശതമാനം കുട്ടികളെയാണ് പഠന പ്രതിസന്ധി ബാധിച്ചത്. ഇത് ഒരു തലമുറയുടെ അഭിരുചിയെ തന്നെ ബാധിക്കുന്നതാണ്. കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ഒരു വര്‍ഷം മുന്‍പാണ് ലോകത്താകമാനം സ്‌കൂളുകള്‍ അടച്ചുപൂട്ടിയത്. ഇത് പിന്നീട് അനര്‍ഘമായി നീട്ടുകയായിരുന്നു.

ഐക്യരാഷ്ട്ര സഭക്ക് കീഴിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ യുനെസ്‌കോയുടെ കണക്ക് പ്രകാരം 107 കോടി കുട്ടികളുടെ പഠനമാണ് 2020ല്‍ വലിയ പ്രതിസന്ധി നേരിട്ടത്. സ്‌കൂള്‍ അടക്കല്‍ നിര്‍ബന്ധമായതോടെ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറി. എന്നാല്‍ വിദൂര പഠനം എന്നത് ലോകത്തുടനീളം ഒരു പോലെ നടപ്പാക്കാന്‍ കഴിഞ്ഞില്ല.

സാങ്കേതികവിദ്യയുടെ അഭാവവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ചില വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠന പങ്കാളിത്തത്തെ ബാധിച്ചു. 500 ദശലക്ഷം കുട്ടികളെ, പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങളിലെയും വിദൂര ഗ്രാമപ്രദേശങ്ങളിലെയും കുട്ടികള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ നിന്നും പുറത്തായിരുന്നുവെന്നാണ് യു.എന്നിനെ ഉദ്ധരിച്ച് എന്‍.ജി.ഒ ആയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഫ്രിക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ കുട്ടികളെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത്. സഹാറന്‍ ആഫ്രിക്കന്‍ മേഖലയിലെ 40 ശതമാനം കുട്ടികളുടെ അവസ്ഥയും അപകടസാധ്യതയിലാണ്.

അടിയന്തര നടപടി വേണം

2030ഓടെ അടിസ്ഥാന സാക്ഷരതയുടെ അഭാവം നേരിടുന്ന കുട്ടികളുടെ എണ്ണം 10 ദശലക്ഷത്തില്‍ നിന്നും 750 ദശലക്ഷത്തിലേക്ക് ഉയരുമെന്നും അല്ലെങ്കില്‍ 10ല്‍ ഒരാള്‍ ഇതില്‍ ഉള്‍പ്പെടുമെന്നും സംഘടനയുടെ ഡയറക്ടര്‍ ഡേവിഡ് മക്‌നയിര്‍ മുന്നറിയിപ്പ് നല്‍കുന്നു. 10 വയസ്സുള്ളപ്പോള്‍ ഒരു വാചകം വായിച്ചു ഗ്രഹിക്കാനുള്ള കുട്ടികളുടെ കഴിവ് വളരെ പ്രധാനമാണ്. ഇത്തരത്തിലുള്ള അറിവ് അവരുടെ ഭാവി പഠനത്തിന്റെയും സ്വയം സംവിധാനം ചെയ്ത പഠനത്തെയും പുതുമ കണ്ടെത്താനും ജോലി നേടാനും സമ്പാദിക്കാനും മറ്റുമുള്ള അവരുടെ കഴിവിനെയെല്ലാം സൂചിപ്പിക്കുന്നു.

ഈ പ്രതിസന്ധി മറികടക്കാന്‍ നമ്മള്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍, ഒരു പേജിലെ വാക്കുകള്‍ മനസ്സിലാക്കാനുള്ള അവസരമാണ് കോവിഡ് പകര്‍ച്ചവ്യാധിയുടെ പരിണിത ഫലമായി ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് നമ്മള്‍ നിഷേധിക്കുന്നത്- മക്‌നയിര്‍ പറയുന്നു.

ഈ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരുകള്‍ ആഗോള പങ്കാളിത്ത വിദ്യാഭ്യാസ പദ്ധതിക്കായി 5 ബില്യണ്‍ ഡോളര്‍ മാറ്റിവെക്കണമെന്ന് ജി7 ഷെര്‍പ യോഗത്തില്‍ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. 2021-2025 കാലയളവില്‍ 175 ദശലക്ഷം പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഈ പദ്ധതി സഹായകരമാകും. വികസ്വര രാജ്യങ്ങള്‍ ഇത്തരം പദ്ധതികള്‍ക്കായി ഫണ്ട് കണ്ടെത്തണം, മാറ്റിവെക്കണം. മറ്റു രാഷ്ട്രങ്ങള്‍ ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് ഇതിനായി ഫണ്ട് നല്‍കി സഹായിക്കണം. ഇത്തരം രാജ്യങ്ങളിലും സ്‌കൂളുകളിലും വിദ്യാഭ്യാസത്തില്‍ നിക്ഷേപം നടത്തണം. അത് ഭാവിയില്‍ മുതല്‍ക്കൂടാകും.നിങ്ങള്‍ ലോകത്തിന്റെ ഒരു പ്രത്യേക ഭാഗത്ത് ജനിച്ചു എന്ന കാരണത്താല്‍, ജീവിതത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ലഭിക്കേണ്ട ശരിയായ വിദ്യാഭ്യാസം ലഭിക്കാത്തതിലൂടെ നിങ്ങളുടെ കഴിവുകള്‍ നിറവേറ്റാനുള്ള നിങ്ങളുടെ സാധ്യതകള്‍ നഷ്ടപ്പെട്ടുപോകുക എന്നത് അനീതിയാണ്. നിങ്ങള്‍ എത്രയും നേരത്തെ ഈ പ്രശ്‌നങ്ങളില്‍ നിക്ഷേപം നടത്തിയില്ലെങ്കില്‍, അവ പിന്നീട് കൂടുതല്‍ ചെലവേറിയതും പ്രശ്‌നകരവുമാകാം.

ഈ കോവിഡ് പാന്‍ഡെമിക്കിന് മുമ്പ്, പാന്‍ഡെമിക് തയ്യാറെടുപ്പിനെക്കുറിച്ചുള്ള പ്രോട്ടോക്കോളുകള്‍ നമ്മള്‍ പൂര്‍ണ്ണമായും നടപ്പിലാക്കിയിരുന്നെങ്കില്‍, ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങളില്‍ നമ്മള്‍ കൂടുതല്‍ നിക്ഷേപം നടത്തിയിരുന്നെങ്കില്‍, നമ്മള്‍ക്ക് ഇപ്പോള്‍ ഈ അവസ്ഥയില്‍ ഉണ്ടാകുമായിരുന്നില്ല- ഡേവിഡ് മക്‌നയിര്‍ പറഞ്ഞു നിര്‍ത്തി.

അവലംബം: അല്‍ജസീറ

Related Articles