Current Date

Search
Close this search box.
Search
Close this search box.

സംഗീതം കൊണ്ട് യുദ്ധത്തെ പ്രതിരോധിക്കുന്ന വെദ്രാന്‍

cellist.jpg

സരയവോ ഉപരോധം ആധുനിക യുദ്ധ ചരിത്രത്തിലെ എറ്റവും നീളമേറിയ ഒന്നാണ്. 1992 ഏപ്രില്‍ 5 മുതല്‍ 1996 ഫെബ്രുവരി 26 വരെ ആ ഉപരോധം നീണ്ടു നിന്നു. ഉപരോധത്തെ തുടര്‍ന്ന് പതിനായിരത്തിലേറെ ആളുകള്‍ വധിക്കപ്പെടുകയും 56000 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഐക്യരാഷ്ട്ര സഭ കണക്കാക്കി.

ബോസ്‌നിയന്‍ തലസ്ഥാനമായ സരയവോയുടെ ചരിത്രം പറുന്ന ‘സെല്ലിസ്റ്റ് ഓഫ് സരയവൊ’ എഴുതിയത് സ്റ്റീവന്‍ ഗല്ലൊവേ എന്ന കനേഡിയന്‍ നോവലിസ്റ്റാണ്. സരയവോ സെര്‍ബുകള്‍ ഉപരോധിച്ചതിനു ശേഷം അവിടം സന്ദര്‍ശിച്ച് അദ്ദേഹം എഴുതിയതാണിത്. ഫിക്ഷന്‍ സ്വഭാവത്തില്‍ എഴുതിയതിനാല്‍ നഗരത്തിനേറ്റ ചെറിയൊരു ഭാഗം മാത്രം ആണു ഈ നോവലില്‍ ചിത്രീകരിക്കുന്നത്. സരയവോയുടെ പുനര്‍നിര്‍മാണം സ്റ്റീവന്‍ ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു.

യുദ്ധവും ഉപരോധവും നഗരമെന്ന ഒരു സുന്ദരസ്വപ്നത്തെ എങ്ങിനെയാണ ഒരു അസ്തികൂടം മാത്രമാക്കുന്നതെന്നൂം കൂടാതെ സംഗീതം കൊണ്ട് യുദ്ധത്തെ എങ്ങിനെ പ്രതിരോധിക്കമെന്നും ഇതില്‍ നോവലിസ്റ്റ് പറയുന്നു. ഒരു ബേക്കറിയുടെ മുന്നില്‍ ബ്രെഡ് വങ്ങാന്‍ കൂടിനില്‍കുന്നവരുടെ ഇടയിലേയ്ക്ക് മൊര്‍ട്ടാര്‍ തൊടുത്തു വിട്ടു 22 പേര്‍ വധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചു വെദ്രാന്‍ സ്മയിലോവിച്ച് സെല്ലൊ എന്ന വാദ്യോപകരണം വായിക്കുകയാണു. കൂട്ടക്കൊല നടന്ന സ്ഥലത്ത്, അതേ സമയത്ത് തുടര്‍ച്ചയായി സെല്ലോ വായിച്ചു കൊണ്ടാണു വെദ്രാന്‍ പ്രതിഷേധിക്കുന്നത്. ഹൃദയഹാരിയായ ഈ നോവല്‍ വായനക്കാരനെ സരയവൊയിലേക്കു ആനയിക്കുകയും ആ കാഴ്ച്ചകള്‍ മനസ്സില്‍ കൊത്തിവെക്കുകയും ചെയ്യും.

Related Articles