Current Date

Search
Close this search box.
Search
Close this search box.

ജീസസിന്റെ അനുയായികള്‍ കാണുന്നില്ലേ, ഗോണ്ടാനാമോയിലെ നിരാഹാരം ?

ഗോണ്ടാനാമോ തടവറയിലെ തടവുകാരില്‍ മൂന്നില്‍ രണ്ടു കൂട്ടരും മാസങ്ങളായി നിരാഹാരം കിടക്കുകയാണെന്ന കാര്യം ഭൂരിഭാഗം അമേരിക്കക്കാര്‍ക്കും അറിയുകയില്ല. ഹ്യൂമന്‍ റൈറ്റ് വാച്ചിന്റെ കണക്കു പ്രകാരം റമദാന്‍ പ്രമാണിച്ച് കഴിഞ്ഞ ആഴ്ചയില്‍ നിരാഹാരം കിടക്കുന്നവരുടെ എണ്ണം 78 ആയി മാറി. അതില്‍ 46 പേര്‍ മാനുഷിക വിരുദ്ധമായ രീതിയില്‍ ഭക്ഷണം നിര്‍ബന്ധിച്ച് നല്‍കി നിരാഹാരം അവസാനിപ്പിച്ചവരാണ്. കുറെ ഭീകരവാദികളെന്നു സംശയിക്കുന്നവരെ അമേരിക്കന്‍ സര്‍ക്കാര്‍ ഗോണ്ടനാമോയില്‍ തടവിലിട്ടിരിക്കുകയാണെന്ന് മാത്രമാണ് ഭൂരിഭാഗം അമേരിക്കക്കാര്‍ക്കും അറിയുന്ന കാര്യം. എന്നാല്‍ അവര്‍ക്ക് അറിയാത്ത സുപ്രധാനമായ ഒരു കാര്യം  ഈ തടവില്‍ കഴിയുന്നവരിലധികവും ഏതെങ്കിലും കേസ് ചാര്‍ജ്ജ് ചെയ്യപ്പെട്ടവരല്ല എന്നാണ്. അവര്‍ സംശയിക്കപ്പെടുന്നവര്‍ മാത്രമാണ്. കുറെ വര്‍ഷത്തെ തടവു ജീവിതത്തിനു ശേഷം ഒരിക്കല്‍ മറ്റൊരു കുറ്റവും ചുമത്താതെ അവര്‍ മോചിപ്പിക്കപ്പെടും. തടവില്‍ കഴിയുന്നവരോട് അമേരിക്കന്‍ സര്‍ക്കാര്‍ കടുത്ത അക്രമങ്ങളാണ് കാണിക്കുന്നതെന്നതിന് ഒരു സംശയവുമില്ല. അമേരിക്കയിലെ മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠിക്കുന്ന കേന്ദ്രം ഇത്തരം അക്രമങ്ങളെക്കുറിച്ച് അവരുടെ പഠനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. അവര്‍ അനുഭവിച്ചു തീര്‍ക്കുന്ന ദയനീയമായ അവസ്ഥയിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ അവര്‍ നിരാഹാരം കിടക്കുന്നതിനെ നമുക്ക് കുറ്റപ്പെടുത്താന്‍ സാധിക്കുമോ?
ഗോണ്ടാനാമോയില്‍ നിരാഹാരം എന്നത് ഒരു പുതിയ സംഭവമല്ല. ഭീകരതാവിരുദ്ധ യുദ്ധം ആരംഭിച്ച് രണ്ടാം വര്‍ഷം മുതല്‍ ആരംഭിച്ചതാണ്. നേരത്തെ പരാമര്‍ശിച്ചതു പോലെ വര്‍ഷങ്ങളായി തടവില്‍ കഴിയുന്നവര്‍ തങ്ങളുടെ രോഷ്ം പ്രകടിപ്പിക്കുന്നതാണിത്. അവരൊക്കെയും വളരെ മൃഗീയമായ രീതിയില്‍ കുറ്റം ഏറ്റു പറയാന്‍ നിര്‍ബന്ധിക്കപ്പെട്ടു. എനിക്ക് നിങ്ങളെക്കുറിച്ച് യാതൊരു വിവരവുമില്ലെങ്കിലും വല്ലാതെ പീഠിപ്പിക്കപ്പെട്ടാല്‍ ഞാന്‍ സമ്മതിച്ചു കൊടുക്കും എനിക്ക് നിങ്ങളെ അറിയാമെന്ന്.
എന്തൊക്കെയായാലും ഇവിടെ പ്രസക്തമാകുന്ന സുപ്രധാന ചോദ്യം 2006 ല്‍ ഒരു തടവുകേന്ദ്രം എന്ന രീതിയില്‍ അവിടുത്തെ സംവിധാനങ്ങള്‍ അപര്യാപ്തമായതിനാല്‍ ഗോണ്ടാനാമോ തടവറ അടച്ചുപൂട്ടണമെന്ന് യു എന്‍ അന്ത്യശാസനം നല്‍കിയിട്ടും എന്തുകൊണ്ടാണ് തടവറ ഇന്നും പ്രവര്‍ത്തിക്കുന്നത്് എന്നതാണ്. ഒരു ദൈവശാസ്ത്രജ്ഞന്‍ എന്നതിലുപരി മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ഒരു സാമൂഹിക പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ ഈ മനുഷ്യരെ അനധികൃതമായി തടവില്‍ വക്കുന്നതിന്‍  എന്റെ രാജ്യത്തിന്റെ കുതന്ത്രത്തെ ഞാന്‍ ശക്തമായും എതിര്‍ക്കുന്നു. വളരെ മോശമായി മൃഗങ്ങളെപ്പോലെ ഇത്തരം മനുഷ്യരോട് പെരുമാറുന്നു എന്നത് എന്നെ അസ്വസ്ഥപ്പെടുത്തുന്നു. എന്തിനാണ് എപ്പോഴും നമ്മുടെ രാജ്യം പരിധികള്‍ ലംഘിക്കുന്നത്? നമ്മുടെ സുരക്ഷക്കു വേണ്ടിയാണോ? നമ്മുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണോ? നമ്മുടെ മക്കളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണോ? തീര്‍ച്ചയായും ഞാനിത് ചോദ്യം ചെയ്യുന്നു..നമ്മുടെ രാജ്യം യുദ്ധത്തിന്റെ സന്ദര്‍ഭത്തിലും ഭീകരതയുടെ മറവിലും ക്രൈസ്തവ, ജൂത മൂല്യങ്ങളെ കൂട്ടു പിടിക്കുന്നതിനോട് എനിക്ക് വെറുപ്പ് തോന്നുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ രാജ്യം കൂടുതല്‍ കപടമാകുന്നു എന്നു കാണാം. അക്രമവും മൃഗീയതയും പീഠനവുമില്ലാതെ ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ മറ്റു മാര്‍ഗങ്ങളില്ലേ? ഇവിടെ ചോദ്യം എന്തെന്നു വച്ചാല്‍ ഗോണ്ടാനാമോയിലെ പ്രവര്‍ത്തനങ്ങളെ പ്രകൃതിയിലും പ്രവര്‍ത്തനത്തിലും നിയമത്തിലുമെല്ലാം ജീസസിനെ പിന്തുടരുന്ന എന്റെ രാജ്യം എങ്ങനെയാണ് ന്യായീകരിക്കുക?  ഞാന്‍ ബൈബിളിലെ കുറെ സൂക്തങ്ങള്‍ വായിച്ചിട്ടുണ്ട്. പക്ഷെ എവിടെയും എനിക്കിതിനു ന്യായീകരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ദൈവത്തിന്റെ ദാസന്‍മാരെ പരസ്പരം ബഹുമാനിക്കാനും ആദരിക്കാനുമാണ് ബൈബിള്‍ പറയുന്നത് എന്നു കാണാം. മാത്രമല്ല, ഭരണാധികാരികള്‍ ദൈവത്തിന്റെ സേവകരാണ്. അവര്‍ ഭൂമിയില്‍ നീതി നടപ്പാക്കേണ്ടവരാണ്. എന്നാല്‍ വൈരുദ്ധ്യം എന്നു പറയട്ടെ, യു എസ് അനുദിനം ലോകത്താകമാനം നടത്തിക്കൊണ്ടിരിക്കുന്ന ഭൂരിഭാഗം മുസ്‌ലിംകളായ നിരപരാധികള്‍ക്കെതിരിലുള്ള യുദ്ധവിരുദ്ധ സമരം ഇതിനു വിപരീതമാണ്. ഖുര്‍ആനിക സൂക്തങ്ങളെ ഇത്തരം ആളുകള്‍ തെറ്റായി വ്യഖ്യാനിക്കുകയും നിസ്സഹായരായ ജനങ്ങളെ ആക്രമിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നു എന്നാണ് അമേരിക്ക പറയുന്നത്. ഈ തീവ്രവാദത്തിനെ എതിര്‍ക്കുന്നതിനു വേണ്ടിയാണ് ഗോണ്ടാനാമോ സ്ഥാപിച്ചതെന്നാണ് അമേരിക്ക പറയുന്നത്. എന്തായിരുന്നാലും ബൈബിളിലെ വാക്യങ്ങള്‍ ഉപയോഗിച്ച് ഇത്തരം ക്രൂരതകളെ ന്യായീകരിക്കുന്ന നമ്മള്‍ നമുക്ക്്് നേരെ ആരെങ്കിലും ഇത്തരം അക്രമങ്ങള്‍ നടത്തിയാല്‍ അതിനെ സ്വീകരിക്കാന്‍ മാത്രം വിശാലതയുള്ളവരാണോ എന്നു ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. യഥാര്‍ഥത്തില്‍ മുസ്‌ലിംകളല്ല നമ്മളാണ് നമ്മുടെ വേദഗ്രന്ഥത്തെ തെറ്റായി വ്യാഖ്യാനിക്കുകയും തെറ്റുകളെ ന്യായീകരിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നത്. ഇത്തരം മൗലികവാദം നമ്മുടെ ആഭ്യന്തരമായ മതഭ്രാന്തിന്റെ ഉദാഹരണമാണ്.
അവസാനമായി ചില കാര്യങ്ങള്‍ ഒന്നു കൂടി ഓര്‍മ്മപ്പെടുത്തട്ടെ. ഈ തടവുകാര്‍ നിരാഹാരം കിടന്നതു മൂലം ഇനിയും നമ്മുടെ ശ്രദ്ധ അവരിലേക്ക് തിരിഞ്ഞിട്ടുണ്ടോ? നമ്മുടെ രാജ്യത്തിന്റെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുറന്നെതിര്‍ക്കാന്‍ നാം തയ്യാറാണോ? ഇനി ഞാന്‍ പറയുന്നതാണ് തെറ്റെങ്കില്‍ ഈ തടവുകാരോടൊപ്പം ഞാനും ആ ജയിലില്‍ തടവനുഭവിക്കാന്‍ തയ്യാറാണ്. പക്ഷെ ഈ മനുഷ്യര്‍ അവരുടെ ദയനീയത നമ്മോട് വിളിച്ചു പറയുന്നു. നാം കേള്‍ക്കുന്നുണ്ടോ?

വിവ : അത്തീഖുറഹ്മാന്‍

Related Articles