ന്യൂഡല്‍ഹി: ‘ഇന്ത്യയിലെ സാമൂഹിക ശാക്തീകരണത്തിന്റെ പ്രയോഗവല്‍ക്കരണത്തില്‍ പ്രൊഫ. കെ.എ. സിദ്ദീഖ് ഹസ്സന്റെ സംഭാവനകള്‍’ എന്ന തലക്കെട്ടില്‍ പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. ഹ്യൂമന്‍ വെല്‍ഫയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 2022 ആഗസ്റ്റ് 20ന് ഡല്‍ഹിയില്‍ വെച്ച് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിലേക്കാണ് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. താല്പര്യമുള്ളവര് ജൂലൈ 15നു മുമ്പായി പ്രബന്ധ സംഗ്രഹം സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.vision2026.org.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.