കോഴിക്കോട്: സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലുള്ള പ്രസ്താവനകളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ മാറിനില്‍ക്കണമെന്ന് കോഴിക്കോട് നടന്ന ഐ.എസ്.എം സംസ്ഥാന നേതൃക്യാംപ് ആവശ്യപ്പെട്ടു.
കേരളത്തിലെ പ്രബലമായ ഒരു മുസ്ലിം രാഷ്ട്രീയ സംഘടനയുടെ പേരില്‍ മുഖ്യമന്ത്രി നിരന്തരം വര്‍ഗ്ഗീയച്ചുവയുള്ള ആരോപണം ഉന്നയിക്കുന്നത് ദുഷ്ടലാക്കോടെയാണ്. വര്‍ഗീയത പ്രസരിപ്പിക്കുന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കലക്കുവെളളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണെന്നും സംഗമം അഭിപ്രായപ്പെട്ടു. കെ.എന്‍.എം ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലെതില്‍ അധ്യക്ഷത വഹിച്ചു.