വാഷിങ്ടണ്‍: യു.എസിലെ പുന:തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.എസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമറിന് പിന്തുണയുമായി പ്രമുഖ ഡെമോക്രാറ്റുകള്‍ രംഗത്ത്. ഒമര്‍ യു.എസ് കോണ്‍ഗ്രസിലെ മികച്ച അംഗങ്ങളില്‍ ഒരാളാണെന്ന് സെനറ്റ് അംഗമായ ബെര്‍ണി സാന്‍ഡേഴ്സ് പറഞ്ഞു. ഞങ്ങള്‍ ഇവിടെത്തെയോ അവിടുത്തെയോ ഒരു പ്രശ്നത്തിനോ വേണ്ടി മാത്രം പോരാടുന്നവരല്ല എന്ന അവരുടെ പ്രഖ്യാപനമാണ് ഉമറിനെ വേറിട്ടു നിര്‍ത്തുന്നതെന്നും സാന്‍ഡേര്‍സ് പറഞ്ഞു.
2019ന്റെ തുടക്കത്തിലാണ് ഇല്‍ഹാന്‍ ഉമര്‍ യു.എസ് കോണ്‍ഗ്രസിലെ ആദ്യ മുസ്ലിം പ്രതിനിധി എന്ന ചരിത്രം കുറിച്ച് സഭയിലെത്തിയത്. സാന്‍ഡേഴ്സിന്റെ നേതൃത്വത്തിലുള്ള ഇടത് സഖ്യത്തിലെ പ്രധാന വക്താവ് ആണിന്ന് ഇല്‍ഹാന്‍. മിനസോട്ട ഗവര്‍ണര്‍ ടിം വാല്‍സും സെനറ്റര്‍ ടിന സ്മിത്തും ഉമറിന് പിന്തുണയുമായി രംഗത്തുവന്നിട്ടിട്ടുണ്ട്. ഡെമോക്രാറ്റിക് സാമാജികരായ നാന്‍സി പെലോസി,എലിസബത്ത് വാറന്‍,ബര്‍ബറ ലീ എന്നിവരും ഇല്‍ഹാന്‍ ശക്തമായ പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.