ദോഹ: കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ എയര്‍ ഇന്ത്യയുടെ വിമാനാപകടത്തില്‍ അനുശോചനമറിയിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി. പരക്കേറ്റവര് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഖത്തര്‍ അമീര്‍ അനുശോചന സന്ദേശം അയച്ചിട്ടുണ്ട്. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഖാലിദ് ബിന്‍ അസീസ് അല്‍ത്താനിയും അപകടത്തില്‍ അനുശോചനമറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 18 പേര് മരിച്ചിരുന്നു.