വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധങ്ങളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അധികാരം വെട്ടിക്കുറക്കുന്ന പ്രമേയത്തിന് യു.എസ് സെനറ്റിന്റെ അംഗീകാരം. എട്ട് റിപബ്ലിക്കന്‍ അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. ട്രംപിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് പുതിയ പ്രമേയം. 45നെതിരെ 55 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്.
ഇറാനെതിരായ ട്രംപിന്റെ യുദ്ധ നടപടികള്‍ പ്രമേയം തടയുന്നു. ഇറാനെതിരെ യു.എസ് സൈന്യത്തെ ഉപയോഗിക്കരുതെന്നും പ്രമേയത്തില്‍ പറയുന്നു. പതിവിനു വിപരീതമായി ഡെമോക്രാറ്റുകള്‍ക്കൊപ്പം എട്ട് റിപബ്ലിക്കന്‍ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചത് ട്രംപിന് തിരിച്ചടിയായി.
.