സന്‍ആ: യെമന്‍ യുദ്ധം ആളിക്കത്തിക്കാന്‍ യു.എസ് പിന്നണിയില്‍ നിന്നും ചെയ്യുന്ന നീക്കങ്ങള്‍ നേരത്തെ തന്നെ അന്താരാഷ്ട്ര തലത്തില്‍ പരസ്യമായ രഹസ്യമാണ്. എന്നാല്‍ യു.എസില്‍ നിന്നുള്ള ആയുധങ്ങള്‍ യെമന്‍ തുറമുഖത്ത് എത്തിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബുധനാഴ്ച സി.എന്‍.എന്‍ ന്യൂസ് ചാനലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതും വീഡിയോ പുറത്ത് വിട്ടതും. യെമന്‍ തുറമുഖമായ ഏദനില്‍ യു.എസ് നിര്‍മിത അത്യാധുനിക സൈനിക വാഹനമായ ഒഷ്കോഷ് എത്തിക്കുന്നതിന്റെ ദൃശ്യങ്ങളാണഅ പുറത്തു വന്നിരിക്കുന്നത്.
യെമനില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് വിതരണം ചെയ്യാനാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യെമന്‍ യുദ്ധത്തില്‍ യു.എസിനുള്ള പങ്കിനെക്കുറിച്ച് നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുദ്ധം മൂലം ദരിദ്ര രാജ്യമായി മാറിയ യെമനില്‍ കൂടുതല്‍ സങ്കീര്മാക്കാനേ യു.എസിന്റെ നീക്കം ഉപകരിക്കൂ. നേരത്തെ അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ യെമനില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലിനെയും സൗദിയെ സഹായിക്കുന്നതിനെയും നിശിതമായി വിമര്‍ശിച്ചിരുന്നു.