ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും താമസിക്കുന്ന തടവു കേന്ദ്രത്തിനു നേരെ നടന്ന വ്യോമാക്രമണത്തില്‍ നാല്‍പ്പതിലധികം പേര് കൊല്ലപ്പെട്ടു. 80ാളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ട്രിപ്പോളി ആരോഗ്യ-അടിയന്തര വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
ലിബിയയുടെ കിഴക്കന്‍ പ്രാന്തപ്രദേശമായ താജൂറയില് മിലിട്ടറി ക്യാംപിനു സമീപമാണ് ചൊവ്വാഴ്ച വ്യോമാക്രമണമുണ്ടായത്. ലിബിയന്‍ സൈന്യാധിപന് ഖലീഫ് ഹഫ്തറിന്റെ സൈന്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും ദിവസമായി ഹഫ്തര്‍ സൈന്യവും പ്രാദേശിക ഭരണകൂടവും തമ്മില്‍ ലിബിയയില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കാനുള്ള ഖലീഫ ഹഫ്തറിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ആക്രമണണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.