മോസ്കോ: വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന അമേരിക്കയുടെ വിനാശകരമായ ഇടപെടലുകളെ അപലപിച്ച് റഷ്യ രംഗത്ത്. വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് ജുവാന്‍ ഗുയാദയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനെയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് അപലപിച്ചു. കഴിഞ്ഞ ദിവസം വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറക്ക് നേരെ സൈന്യത്തെ ഉപയോഗിച്ച് ജുവാന്‍ അട്ടിമറി ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇത് പരാജയപ്പെടുത്തിയതായി മദൂറെ അറിയിച്ചിരുന്നു.
വെനസ്വേലയുടെ ആഭ്യന്തര കാര്യങ്ങളില്‍ യു.എസ് ഇടപെടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും ഇത്തരം അക്രമാസക്തമായ നടപടികളുടെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ലാവ്റോവ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയോട് ടെലിഫോണില്‍ പറഞ്ഞു. അതേസമയം, വെനസ്വേലയിലെ ഇടത് സര്‍ക്കാരിനെ പിന്തുണക്കുന്ന റഷ്യയുടെയും ക്യൂബയുടെയും നടപടിയെ പോംപിയെ വിമര്‍ശിച്ചതായും റിപ്പോര്‍ട്ടുണ്ട്.