ഗസ്സ സിറ്റി: 33ാമത് സ്പെയിന് ഗോയ അവാര്‍ഡ് ‘ഗസ്സ’ ഡോക്യുമെന്ററി സ്വന്തമാക്കി. ഗ്യാരി കീന്‍,ആന്‍ഡ്രൂ മക്കോണല്‍ എന്നിവര്‍ ചേര്‍ന്നാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്. 12 വര്‍ഷമായി തുടരുന്ന ഗസ്സ മുനമ്പിലെ ഉപരോധത്തിന്റെ കഷ്ടതകളും ദുരിതങ്ങളുമാണ് ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നത്.
2010ല്‍ ഗസ്സ സന്ദര്‍ശിച്ച വേളയിലാണ് ഫോട്ടോ ജേര്‍ണലിസ്റ്റായ മക്കോണല്‍ ഈ ഹ്രസ്വ ചിത്രം തയാറാക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് അദ്ദേഹം കീനുമായി ചേര്‍ന്ന് 2014,2015 കാലത്ത് ചിത്രം നിര്‍മിക്കുകയായിരുന്നു. അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്ന മത്സ്യത്തൊഴിലാളിയായ ഒരു ഗസ്സ കുടുംബത്തെയും കുടുംബത്തിലെ 14കാരനെയും ആസ്പദമാക്കിയാണ് ഡോക്യുമെന്ററി തയാറാക്കിയത്.