Current Date

Search
Close this search box.
Search
Close this search box.

നവോത്ഥാനത്തെ വോട്ടു രാഷ്ട്രീയത്തിലെ ആയുധമക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ടി ആരിഫലി

പെരിന്തല്‍മണ്ണ: നവോത്ഥാനത്തെ വോട്ടു രാഷ്ട്രീയത്തിലെ ആയുധമാക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി. ആരിഫലി പറഞ്ഞു. പ്രതിസന്ധി നേരിടുമ്പോള്‍ ഉള്ള പിടിവള്ളി അല്ല നവോത്ഥാനം. മതത്തെയും വിശ്വാസത്തെയും പിന്തിരിപ്പനായി അവതരിപ്പിക്കുന്ന കാഴ്ചപ്പാടുകള്‍ പ്രതിലോമകരം ആണെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ഒ – ജി.ഐ.ഒ സംസ്ഥാന കമ്മിറ്റി സംയുക്തമായി ശാന്തപരും അല്‍ജാമിഅ ക്യാംപസില്‍ സംഘടിപ്പിച്ച സംസ്ഥാന ക്യാംപസ് കോണ്‍ഫറന്‍സ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെ.എന്‍.യു സര്‍വകലാശാലയില്‍ നിന്ന് കാണാതായ നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസ് മുഖ്യാതിഥിയായി പങ്കെടുത്തു. എസ് ഐ ഒ സംസ്ഥാന പ്രസിഡണ്ട് സി ടി സുഹൈബ് അധ്യക്ഷത വഹിച്ചു. എസ് ഐ ഒസജി.ഐ.ഒ പുതിയ സംസ്ഥാന ഭാരവാഹികളെ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പ്രഖ്യാപിച്ചു.

എസ് ഐ ഒ ദേശീയ പ്രസിഡണ്ട് നഹാസ് മാള, നിയുക്ത പ്രസിഡണ്ട് ലബീദ് ഷാഫി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാന്‍, വനിതാവിഭാഗം പ്രസിഡണ്ട് റഹ്മത്തുന്നിസ ടീച്ചര്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി എം സ്വാലിഹ് എന്നിവര്‍ സംസാരിച്ചു. ജി ഐ ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസ്ന മിയാന്‍ സ്വാഗതവും എസ് ഐ ഒ സംസ്ഥാന സെക്രട്ടറി ഷബീര്‍ കൊടുവള്ളി നന്ദിയും പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുവായിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുത്തു. രാവിലെ നടന്ന തന്‍ശിഅ വിദ്യാര്‍ത്ഥി സംഗമം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി കെ.കെ ഫാത്തിമ സുഹറ ഉദ്ഘാടനം ചെയ്തു. തന്‍ശിഅ ഇസ്ലാമിത് അക്കാദമി ഡയറക്ടര്‍ അജ്മല്‍ കാരക്കുന്ന് അധ്യക്ഷത വഹിച്ചു. കെ.പി തൗഫീഖ്, എസ് മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞവര്‍ഷം നടന്ന വാര്‍ഷിക പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു. ശൈഖ് മുഹമ്മദ് കാരകുന്ന്,യൂസുഫ് ഉമരി, ടി പി മുഹമ്മദ് ശമീം, ടി.ശാക്കിര്‍, ഖാലിദ് മൂസാ നദ്‌വി, പി. റുക്സാന, ഇ.എം അമീന്‍, വി എന്‍ ഹാരിസ്, ഇല്‍യാസ് മൗലവി, അബ്ദുല്‍ വാസിഅ് ദര്‍മ്മഗിരി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.

Related Articles