തൂനിസ്: ആഫ്രിക്കന്‍ ചാംപ്യന്‍സ് ലീഗ് കിരീടം തുനീഷ്യന്‍ ടീമായ എസ്പരന്സ സ്വന്തമാക്കി. ഈജിപ്തിന്റെ അല്‍ അഹ്ലി ക്ലബ്ബിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് തുനീഷ്യ ജേതാക്കളായത്. എസ്പരന്സക്കു വേണ്ടി സഅദ് ഗുയിര് ഇരട്ട ഗോള്‍ നേടി. ലീഗിലെ ആദ്യ പാദ മത്സരത്തില്‍ അല്‍ അഹ്ലി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എസ്പരന്സയെ തകര്‍ത്തിരുന്നു. ഇരു പാദങ്ങളിലുമായി 4-3 എന്ന സ്കോറിനാണ് തുനീഷ്യ പരമ്പര സ്വന്തമാക്കിയത്.
1994ലും 2011ലും എസ്പരന്സ ആഫ്രിക്കന്‍ ചാംപ്യന്‍സ് ലീഗ് ചാംപ്യന്മാരായിരുന്നു. ഡിസംബറില്‍ യു.എ.ഇയില്‍ വെച്ച് നടക്കുന്ന ക്ലബ് വേള്‍ഡ് കപ്പിലും തുനീഷ്യന്‍ ക്ലബ്ബായ എസ്പരന്സ പങ്കെടുക്കുന്നുണ്ട്.