മക്കരപറമ്പ്: എല്ലാ തരം വിജ്ഞാനീയങ്ങളുടേയും ഉറവിടം വിശുദ്ധ ഖുര്‍ആന്‍ ആണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു. ഖുര്‍ആന്‍ പഠന ക്ലാസ് ഉദ്ഘാടനവും മക്കരപ്പറമ്പ മദ്രസ ഉമര്‍ഫാറൂഖ് സ്മാര്‍ട്ട് ക്ലാസ് റൂം സമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ദഅവത്ത് നഗര്‍ ഏരിയ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള സമ്മാനദാനം ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ മലപ്പുറം ജില്ല പ്രസിഡന്റ് ഒ.പി അസൈനാര്‍ നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഹല്‍ഖ നാസിം കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍ സ്വാഗതവും കെ മുഹമ്മദലി നന്ദിയും പറഞ്ഞു.