Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ഉപരോധത്തിന്റെ യഥാര്‍ഥ കാരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് വാഷിംഗ്ടണ്‍

വാഷിംഗ്ടണ്‍: ഖത്തറിനെ ഉപരോധിക്കുന്ന രാഷ്ട്രങ്ങള്‍ അതിനെതിരെ ഉന്നയിക്കുന്ന പരാതികളുടെ പട്ടിക ഇതുവരെ സമര്‍പ്പിക്കാത്തതില്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം ആശ്ചര്യം പ്രകടിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ പരാതി സമര്‍പ്പിക്കുന്നത് വൈകുന്നത് ഖത്തറിനെതിരെയുള്ള അവരുടെ നടപടിയെ സംബന്ധിച്ച സംശയങ്ങള്‍ വര്‍ധിപ്പിക്കുകയാണെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഹേഥര്‍ നോററ്റ് പറഞ്ഞു. ഖത്തര്‍ ഭീകരതക്ക് സഹായം ചെയ്യുന്നു എന്ന് വാദിക്കുന്ന രാഷ്ട്രങ്ങള്‍ തങ്ങളുടെ പരാതി സമര്‍പിക്കാത്തത് അമേരിക്കന്‍ ഭരണകൂടത്തില്‍ ആശ്ചര്യമാണ് ഉണ്ടാക്കുന്നതെന്ന് പറഞ്ഞ നോററ്റ് ഉപരോധത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്താണെന്നും ചോദിച്ചു.
ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനെതിരെയുള്ള തങ്ങളുടെ പരാതികള്‍ ഇതുവരെ സമര്‍പിക്കാത്ത പശ്ചാത്തലത്തില്‍ ഒരൊറ്റ ചോദ്യം മാത്രമാണ് ഞങ്ങളില്‍ അതുണ്ടാക്കുന്നത്. മേല്‍പറഞ്ഞ രാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ സ്വീകരിച്ച നടപടികളുടെ യഥാര്‍ഥ കാരണം ഖത്തര്‍ ഭീകരതക്ക് സഹായം ചെയ്യുന്നുവെന്ന വാദം സംബന്ധിച്ച അവരുടെ ഉത്കണ്ഠ മാത്രമാണോ, അതല്ല ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ നേരത്തെയുണ്ടായിരുന്ന പരാതികളുടെ അടിസ്ഥാനത്തിലുള്ളതാണോ എന്നതാണത്. സംഘര്‍ഷം ഉപേക്ഷിച്ച് ചര്‍ച്ചക്ക് തുടക്കം കുറിക്കാനാണ് മുഴുവന്‍ കക്ഷികള്‍ക്കും പ്രചോദനം നല്‍കുന്നതെന്നും അവര്‍ കൂട്ടിചേര്‍ത്തു.

Related Articles