ജബല്‍പൂര്‍: ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാന്, സല്മാന് ഖാന് ആമിര്‍ ഖാന് എന്നിവര്‍ പാകിസ്താനിലേക്ക് പോകണമെന്ന് വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. പാക് നടി തന്റെ സിനിമയില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് അവര്‍ നടിമാരാണെന്നും ഭീകരവാദികളല്ലെന്നമുള്ള സല്മാന് ഖാന്റ പ്രസ്താവനക്കെതിരെയാണ് രൂക്ഷവിമര്‍ശവുമായി സാധ്വി പ്രാചി രംഗത്ത് വന്നത്. നടിമാര്‍ അവരുടെ കഴിവു തെളിയിക്കേണ്ടത് അവരുടെ രാജ്യത്താണെന്നും പ്രാചി പറഞ്ഞു. ഒരാള്‍ക്ക് അയല്‍വാസിയുമായി സമാധാനത്തില്‍ കഴിയാമെന്ന വാദത്തെ അംഗീകരിക്കുന്നുവെന്നും എന്നാല്‍ തെമ്മാടിയായ അയല്‍വാസിയെ പാഠം പഠിപ്പിക്കണെന്നത് വളരെ പ്രധാനമാണെന്നും അവര്‍ പറഞ്ഞു. കാശ്മീര്‍ വിഭജനത്തിന്റെ ഉത്തരവാദിത്വം മഹാത്മാ ഗാന്ധിക്കാണെന്നും ഗാന്ധിജി ഒരിക്കലും തനിക്ക് മാതൃകയല്ലെന്നും അദ്ദേഹത്തെ വെടിവെച്ചുകൊന്ന നാഥൂറാം ഗോഡ്സയെ സെല്ല്യൂട്ട് ചെയ്യാനെ എനിക്കു കഴിയുകയുള്ളൂ എന്നും അവര്‍ പറഞ്ഞു.