അഹമ്ദാബാദ്: തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ വ്യാപക ബഹിഷ്കരണ ക്യാംപയിന്. സോഷ്യല്‍ മീഡിയയിലാണ് മോദിയെയും ബി.ജെ.പിയെയും ട്രോളിയും ബഹിഷ്കരിച്ചും നിരവധി പോസ്റ്റുകള്‍ ഷെയര്‍ ചെയ്തത്.
#Gujrat_Boycott_BJP എന്ന ഹാഷ്ടാഗ് ക്യാംപയിന് ട്വിറ്ററില്‍ ട്രെന്റിങാണ്.
ബി.ജെ.പിയും മോദിയും മുന്‍പ് നല്കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ ചിത്രസഹിതമാണ് പരിഹസിക്കുന്നതും വിമര്‍ശിക്കുന്നതും. ജനദ്രോഹ കാര്‍ഷിക നിയമങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, പീഡനപ്രതികളുടെ ജയില്‍ മോചനം, തകര്‍ന്നടിഞ്ഞ റോഡുകള്‍, മോര്‍ബി പാലം ദുരന്തം, അഴിമതി തുടങ്ങിയവയാണ് സോഷ്യല്‍ മീഡിയയില്‍ പ്രധാനമായും ഷെയര്‍ ചെയ്യുന്നത്.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഗുജറാത്തില്‍ പര്യടനം നടത്തിയതിന് പിന്നാലെയാണ് ക്യാംപയിനും ആരംഭിച്ചത്. നിരവധി കോണ്‍ഗ്രസ് ട്വിറ്റര്‍ ഹാന്‍ഡിലുകളും ഇത് റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.
https://twitter.com/SR_Tmc007/status/1594928960785514497
Retweet…#Gujrat_Boycott_BJP pic.twitter.com/wZ70Yn031r
— Raaj gautam (@Raaajgautam1997) November 22, 2022
#Gujrat_Boycott_BJP because the party who supported these darconian #FarmLaws which are anti welfare of Farmers – at Lakshmi Venkataramana Temple, Mavinakere pic.twitter.com/PdD8WTUjpB
— Nasreen Ebrahim (@EbrahimNasreen) November 22, 2022