Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം വിരുദ്ധ നിലപാട്: ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ച് അറബ് ലോകം

കുവൈത്ത് സിറ്റി: ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇസ്‌ലാം വിരുദ്ധ പരാമര്‍ശങ്ങളുടെയും ഫ്രാന്‍സിന്റെ ഇസ്‌ലാം വിരുദ്ധ നീക്കങ്ങളുടെയും പേരില്‍ ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് വിവിധ അറബ് രാഷ്ട്രങ്ങള്‍ രംഗത്ത്. സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, തുര്‍ക്കി, ഫലസ്തീന്‍, ഈജിപ്ത്, അള്‍ജീരിയ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യുകളും തങ്ങളുടെ സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നും ഫ്രഞ്ച് ഉത്പന്നങ്ങള്‍ പിന്‍വലിക്കുകയും ചെയ്തത്. വിവിധ അറബ് വ്യാപാര സംഘടനകള്‍ ഫ്രഞ്ച് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യില്ലെന്ന് തീരുമാനിച്ചിട്ടുമുണ്ട്.
#BoycottFrance #boycottfrenchproducts എന്നീ ഹാഷ്ടാഗോടെയാണ് സോഷ്യല്‍ മീഡിയയില്‍ ക്യാംപയിന്‍ നടക്കുന്നത്.

ഫ്രഞ്ച് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ‘ക്യാരിഫോര്‍’ ബഹിഷ്‌കരിക്കാന്‍ അടക്കം ഈ രാജ്യങ്ങള്‍ തങ്ങളുടെ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. അറബ് ലോകത്തെ ഏറ്റവും വലിയ വിപണിയാണ് സൗദിയിലേത്. ഇത് ഫ്രഞ്ചിന് കനത്ത തിരിച്ചടിയാണ് നല്‍കുക. കുവൈത്തിലെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഫ്രഞ്ച് ഉത്പന്നങ്ങള്‍ നീക്കം ചെയ്തിരുന്നു. ഷെല്‍ഫുകളില്‍ നിന്നും ഉത്പന്നങ്ങള്‍ ഒഴിവാക്കിയതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രമുഖമായ നിരവധി ഫ്രഞ്ച് ഉത്പന്നങ്ങളാണ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അറബ് രാജ്യങ്ങള്‍ നീക്കം ചെയ്തത്.

ഈ മാസമാദ്യത്തിലാണ് മാക്രോണ്‍ ഇസ്ലാമിനെതിരെ രൂക്ഷമായി അവഹേളനം നടത്തുന്ന പ്രസ്താവനകള്‍ നടത്തിയത്. ലോക വ്യാപകമായി വന്‍ പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്ലാമെന്നും ഫ്രാന്‍സില്‍ ആരാധനാലയങ്ങളെയും സര്‍ക്കാറിനെയും വേര്‍തിരിച്ചുനിര്‍ത്തുന്ന 1905ലെ നിയമം ശക്തമാക്കുന്നതിന് ബില്‍ അവതരിപ്പിക്കുമെന്നും പള്ളികള്‍ വിദേശ സഹായം സ്വീകരിക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മാക്രോണ്‍ പറഞ്ഞിരുന്നു.

ഫ്രാന്‍സില്‍ നിലവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും മുസ്ലിംകള്‍ക്ക് ഹിജാബ് ധരിക്കുന്നതിന് നിരോധമുണ്ട്.
കൂടാതെ പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍ ഫ്രാന്‍സിലെ കെട്ടിടത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

 

Related Articles