Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം

യോഗ്യരായ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷാ പരിശീലനം സൗജന്യമായി നല്‍കുന്നു. 2013-ലെ പ്രവേശന പരീക്ഷക്ക് വേണ്ടിയാണ് പരിശീലനം നല്‍കുക. വിദ്യാര്‍ത്ഥിനികള്‍ക്ക് താമസിച്ച് പഠിക്കാന്‍ ആവശ്യമായ സൗകര്യങ്ങളും ലഭ്യമാണ്. മൗലാനാ ആസാദ് നാഷ്ണല്‍ യൂനിവേഴ്‌സിറ്റി(MANUU)യുടെ കാമ്പസിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
എന്‍ട്രന്‍സ് ടെസ്റ്റിലൂടെയാണ് യോഗ്യരായ വിദ്യാര്‍ത്ഥിനികളെ തെരെഞ്ഞെടുക്കുക. 2012 സെപ്റ്റംബര്‍ 23-നാണ് എന്‍ട്രന്‍സ് ടെസ്റ്റുകള്‍ നടക്കുക. ഹൈദരാബാദ്, മുബൈ, ശ്രീനഗര്‍ എന്നീ സ്ഥലങ്ങളിലാണ് പരീക്ഷ നടക്കുക. 2012 ഒക്ടോബര്‍ 8-നാണ് കോച്ചിം തുടങ്ങുക. എന്‍ട്രന്‍സ് ടെസ്റ്റില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ ഒക്ടോബര്‍ 3-ന് യൂനിവേഴ്‌സിറ്റി കാമ്പസില്‍ നടക്കുന്ന ഇന്റര്‍വ്യുയില്‍ പങ്കെടുക്കണം. ഇന്റര്‍വ്യുയിലൂടെ യോഗ്യത നേടുന്നവര്‍ക്കായിരിക്കും പരിശീലനം നല്‍കുക.
www.manuu.ac.in എന്ന വെബ്‌സൈറ്റിലും ഹൈദരാബാദിലെ മാനു കാമ്പസില്‍നിന്ന് നേരിട്ടും അപ്ലിക്കേഷന്‍ ഫോം ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം 200 രൂപയുടെ ഡി.ഡിയും എടുക്കേണ്ടതാണ്. അപേക്ഷിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ 7.

Related Articles