Current Date

Search
Close this search box.
Search
Close this search box.

അതുമൊരു അത്യാഹിതം

Chess-globe.jpg

‘കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ഞാന്‍ സ്ഥിരമായി ഒരു കാര്യം ചെയ്യുന്നുണ്ട്’. സുഹൃത്ത് അക്കാര്യത്തിലുള്ള അയാളുടെ സംതൃപ്തിയാണ് എന്നോട് പങ്കുവെച്ചത്. ഗള്‍ഫ് രാജ്യത്തു താമസിക്കുന്ന അദ്ദേഹം എല്ലാ ദിവസവും രാവിലെ നാട്ടിലുള്ള മാതാപിതാക്കളെ വിളിക്കും. ഒരൊറ്റ ദിവസം പോലും അതിന് മുടക്കം വരുത്തിയിട്ടില്ല എന്നത് തന്നെ കൗതുകം. ഇന്നിതെഴുതുമ്പോള്‍ ബോംബയില്‍ ഒരു മകന്‍ അമേരിക്കയില്‍ നിന്നെത്തി സ്വന്തം അമ്മയുടെ അസ്ഥികൂടം ദര്‍ശിച്ചിരിക്കുകയാണ്. അദ്ദേഹം മാതാവിനെ ഒരു വര്‍ഷം മുമ്പാണത്രെ അവസാനമായി വിളിച്ചത്. എല്ലാ സൗകര്യവും ഒരുക്കിയ ഫ്ലാറ്റില്‍ അവര്‍ ഏകയായിരുന്നു. മരിച്ചത് എന്നാണെന്ന് പോലും ആര്‍ക്കുമറിയില്ല. ഈ പത്രവാര്‍ത്തയാണ് എന്റെ സുഹൃത്തിന്റെ കാഴ്ചയുടെ മാധുര്യം എന്നിലേക്ക് വീണ്ടു നിറച്ചത്. പുഞ്ചിരിയോടെ അദ്ദേഹത്തോട് ഞാന്‍ ഒരു ചോദ്യം ഉന്നയിച്ചു.
‘ഏതെങ്കിലും ഒരു ദിവസം താങ്കളുടെ വിളി സംഭവിച്ചില്ല എങ്കില്‍ വീട്ടില്‍ ഒരു സംഭവം തന്നെ ആയിരിക്കും അല്ലെ?’
‘പറയാനുണ്ടോ, ഉമ്മ അതൊരു അത്യാഹിതമാക്കി മാറ്റും.’

ചിലപ്പോള്‍ അത്തരം അത്യാഹിതങ്ങള്‍ തന്നെയാവുമോ ദൈവ സമക്ഷത്തിലേക്ക് നമ്മളുടെ വിളികളും യഥാസമയം ചെല്ലാത്തപ്പോള്‍ നടക്കുന്നുണ്ടാവുക? സ്‌നേഹവും കരുതലും പ്രണയവും ഒക്കെ നിറഞ്ഞ ബന്ധങ്ങളില്‍ അതുണ്ടാവും തീര്‍ച്ച. അത്തരം ഒരു പ്രണയവും സ്‌നേഹവും നമ്മുടെ സ്രഷ്ടാവിനോടും അവന്റെ കരുതലിനോടും ഇല്ലാത്തതു തന്നെയല്ലേ നമ്മുടെ മിക്ക പ്രശ്‌നങ്ങള്‍ക്ക് കാരണം. ദൈവത്തെ കണക്കു നോക്കുന്നയാളായും ശിക്ഷിക്കുന്നവനായും പരിചയപ്പെടുത്തുന്നതിനിടയില്‍ അവന്റെ കാരുണ്യവും സ്‌നേഹവുമൊക്കെ അനുഭവിക്കാനും ആസ്വദിക്കാനും മറന്നു പോവുകയാണോ നമ്മള്‍? അതുകൊണ്ടു തന്നെയല്ലേ അവനെ ആരാധിക്കുക തുടര്‍ന്ന് മാതാപിതാക്കളോടു കരുണ ചെയ്യുക എന്നത് വേദപൊരുളായി നമ്മളിലേക്ക് പെയ്തിറക്കിയിട്ടും നമ്മുടെ മാതാപിതാക്കള്‍ അനാഥരായിപ്പോവുന്നത്. ആ നന്മമഴകളൊന്നും കൊള്ളാതിരുന്നത് കൊണ്ട് തന്നെയല്ലേ ഇത്തരം ദൈവനിഷേധങ്ങള്‍ കാഴ്ചകളായി നമ്മുടെ മുന്‍പില്‍ അവതരിക്കുന്നത്.

Related Articles