Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി ജനതയോട് പണ്ഡിതവേദിക്ക് പറയാനുള്ളത്

(ലോക മുസ് ലിം പണ്ഡിത വേദിയുടെ പ്രസ്താവന)
സുകൃതങ്ങള്‍ ചെയ്യുന്നവരുടെ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും തിന്മകള്‍ ചെയ്യുന്നവരോട് നീ ചെയ്യുന്നത് അക്രമമാണെന്ന് പറയുകയും ചെയ്യല്‍ ലോക മുസ്‌ലിം പണ്ഡിത വേദി അതിന്റെ ബാധ്യതയായി കണക്കാക്കുന്നു. സമൂഹത്തിന്റെ നാഗരിക അഭിവൃദ്ധിക്കനുയോജ്യമായ പ്രവര്‍ത്തനങ്ങളെ വ്യക്തമാക്കിക്കൊടുക്കലും ഇസ്‌ലാമിന്റെ ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജാഗ്രത നിര്‍ദ്ദേശം നല്‍കലും പണ്ഡിതന്മാരുടെ മേല്‍ അല്ലാഹു നിര്‍ബന്ധമാക്കിയ ബാധ്യതയായി പണ്ഡിതവേദി മനസ്സിലാക്കുന്നു.

തുര്‍ക്കി സമൂഹത്തിന്റെ സാമ്പത്തികവും രാഷ്്ട്രീയവും സാമൂഹികവുമായ സമഗ്ര മേഖലകളിലും സര്‍വതോന്മുഖമായ പുരോഗതിക്ക് വേണ്ടി മഹത്തായ സേവനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസ് ആന്റ് ഡവലെപ്‌മെന്റ് പാര്‍ട്ടി. തുര്‍ക്കി സൈന്യവും കുര്‍ദുകളും തമ്മില്‍ മുപ്പത് വര്‍ഷത്തോളം നിരന്തരമായി നടന്ന സംഘട്ടനങ്ങളിലും വടംവലികളിലും പതിനായിരങ്ങള്‍ കൊലചെയ്യപ്പെടുകയും കോടിക്കണക്കിന് രൂപ പാഴാകുകയും ചെയ്തിരുന്നു. ഗവണ്‍മെന്റും കുര്‍ദിസ്ഥാനികളുമായുള്ള പോരാട്ടം അവസാനിപ്പിക്കാനുള്ള നിരന്തര ശ്രമത്തിന്റെ ഭാഗമായി കുര്‍ദുകളുമായി അനുരഞ്ജനത്തിന് ഈ ഗവണ്‍മെന്റിന് സാധിച്ചത് ചരിത്രപരമായി തന്നെ വളരെ പ്രാധാന്യമുള്ള ഒരു നടപടിയാണ്.

തുര്‍ക്കി ജനതയുടെ ആദര്‍ശ വിശ്വാസങ്ങള്‍ക്കനുസൃതമായി നിയമങ്ങളില്‍ ഭേദഗതി വരുത്താനും ധാര്‍മികാതപ്പനത്തിനെതിരെയും സമൂഹത്തിന്റെ നാശഹേതുവായ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉല്‍പന്നങ്ങളെ പടിപടിയായി ഇല്ലാതാക്കാനുമുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. സിറിയ, ഇറാഖ്, സോമാലിയ എന്നീ രാഷ്ട്രങ്ങളിലും മറ്റു ഇസ്‌ലാമിക സമൂഹത്തിന്റെയും നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെയും കാര്യത്തില്‍ ഉര്‍ദുഗാന്‍ സ്വീകരിച്ചുവരുന്ന നിലപാടുകള്‍ വളരെ ശ്രദ്ദേയമാണ്. ഇത്തരത്തില്‍ വളരെ പുരോഗനാത്മകവും ശ്രദ്ദേയവുമായ നിരവധി ചുവടുവെപ്പുകളുമായി മുന്നോട്ട് പോകുന്ന ഗവണ്‍മെന്റിനെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും അതിന് നേതൃത്വം കൊടുക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുക എന്നത് ലോക മുസ്‌ലിം സമൂഹം തങ്ങളുടെ ബാധ്യതയായി മനസ്സിലാക്കണമെന്ന് പണ്ഡിതവേദി ആവശ്യപ്പെടുന്നു.

1. ഈ മഹത്തായ നേട്ടങ്ങളിലേക്ക് തുര്‍ക്കി ജനതയുടെ ശ്രദ്ധതിരിക്കാനും അവ സംരക്ഷിക്കാന്‍ വേണ്ടി നിലകൊള്ളാനും തുര്‍ക്കി ജനതയോട് ആവശ്യപ്പെടുന്നതോടൊപ്പം  ഇസ്‌ലാമിസ്‌ററുകളോടുള്ള പകമൂലവും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടിയും പുരോഗതിയുടെ മുമ്പില്‍ തടസ്സം സൃഷ്ടിക്കുകയും അന്തരീക്ഷം മലീമസമാക്കുകയും ചെയ്യുന്നവരോട് ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാതിരിക്കാനും അപേക്ഷിക്കുകയാണ്. അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരം ബോധിപ്പിക്കേണ്ട അവരുടെ ബാധ്യതയുമാണിത്. അധര്‍മകാരികള്‍ക്ക് ഒരു വട്ടം കൂടി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം കൊടുക്കാതിരിക്കുക എന്നതും അവരുടെ ബാധ്യതയില്‍ പെട്ടതാണ്.

2. തുര്‍ക്കിക്കെതിരെ വിദേശ ശക്തികളുമായി ഗൂഢാലോചനകളിലേര്‍പ്പെട്ടും രാഷ്ട്രത്തിന്റെ പൊതുസ്വത്തും വ്യക്തികളുടെ സ്വത്തും നശിപ്പിച്ചും മുന്നോട്ട് പോകുന്ന  ന്യൂനപക്ഷമായ പ്രതിപക്ഷ കക്ഷികളോട് തുര്‍ക്കിയിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ മാനിക്കണമെന്ന് പണ്ഡിത വേദി ആവശ്യപ്പെടുകയാണ്. അല്ലെങ്കില്‍ തുര്‍ക്കി ജനത ഈ കുറ്റകൃത്യത്തിന്റെ പേരില്‍ വലിയ വില നല്‍കേണ്ടിവരും. എന്നാല്‍ കഴിഞ്ഞ കാല അനുഭവവും പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ നടപടിക്രമങ്ങളും മുന്നില്‍ വെച്ചുകൊണ്ട് സത്യം ഈ ഭൂമിയില്‍ അതിജയിക്കുമെന്നും മിഥ്യ തകരുമെന്നും അവര്‍ തിരിച്ചറിയണം. അക്രമികളോടൊപ്പം നിലകൊണ്ടവര്‍ ഖേദത്തിലും നിത്യനിരാശയിലും കഴിയേണ്ടി വരുകയും ചെയ്യും. നീതിക്കും സത്യസന്ധതക്കും ആത്മാര്‍ഥതക്കും മാത്രമേ ശാശ്വതമായി നിലനില്‍പുണ്ടാകുകയുള്ളൂ. ‘എന്നാല്‍ ആ നുര ചവറായി പോകുന്നു. മനുഷ്യര്‍ക്ക് ഉപകാരമുള്ളതാകട്ടെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നു’,’അക്രമകാരികള്‍ അറിഞ്ഞു കൊള്ളും; തങ്ങള്‍ തിരിഞ്ഞുമറിഞ്ഞ് എങ്ങനെയുള്ള പര്യവസാനത്തിലാണ് എത്തുകയെന്ന്’ (ഖുര്‍ആന്‍ )

3. വിദേശ ശക്തികളുടെ അകമൊഴിഞ്ഞ സഹായത്തോടെയും രാഷ്ട്രത്തിലെ കുത്സിത പ്രവര്‍ത്തകരുടെയും ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളിലൂടെ രാഷ്ട്രം ദുര്‍ബലപ്പെടുകയും പുരോഗതി നിലച്ചുപോകുകയും മുസ്‌ലിം സമൂഹത്തെ വ്യത്യസ്ത കക്ഷികളും വിഭാഗങ്ങളുമായി തമ്മിലടിപ്പിക്കുകയുമായിരിക്കും ചെയ്യുക. ഇത് ശത്രുക്കള്‍ക്ക വളരെ എളുപ്പമുള്ള കാര്യമാണ്. ഇസ്‌ലാമിക സമൂഹം ഇന്ന് ഒരു പുതിയ ഉണര്‍വിലാണുള്ളത്, അതിന്റെ മുമ്പില്‍ നടന്ന ജനതയാണ് തുര്‍ക്കിയിലുള്ളത്. അതിനാല്‍ തന്നെ ശത്രുക്കളുടെ കുതന്ത്രങ്ങളെ അവര്‍ തിരിച്ചറിയുകയും പരാജയപ്പെടുത്തുകയും ചെയ്യം. ‘അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍.’, ‘തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.'( ഖുര്‍ആന്‍ )

Related Articles