Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ ആക്രമണം നടത്തിയ ഇസ്രായേല്‍ പൈലറ്റ് അപകടത്തില്‍ മരിച്ചു

ജറൂസലേം: യുദ്ധവിമാനം തിരിച്ചിറക്കുന്നതിലിടെയുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചതായി ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. ഗസ്സയില്‍ വ്യോമാക്രമണം നടത്തി തിരിച്ചുവരികയായിരുന്ന എഫ് 16 യുദ്ധവിമാനത്തിന് റാമോണ്‍ സൈനികത്താവളത്തില്‍ ഇറക്കുന്നതിനിയടില്‍ തീപ്പിടിക്കുകയായിരുന്നുവെന്ന് അധികതര്‍ വ്യക്തമാക്കി. മേജര്‍ ഒഹാദ് കോഹന്‍ നോവാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന സഹായി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെക്കുറിച്ച് ഇസ്രായേല്‍ സൈന്യം അന്വേഷണം ആരംഭിച്ചു. തെക്കന്‍ ഇസ്രായേല്‍ നഗരമായ സദുറോതില്‍ തീരദേശ മേഖലയില്‍ നിന്നും റോക്കറ്റ് അയച്ചു എന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ബുധനാഴ്ച ഇസ്രായേലി സേന ഗസ്സയുടെ നിരവധി മേഖലകളില്‍ ബോംബാക്രമണം നടത്തിയിരുന്നു.

 

Related Articles