Current Date

Search
Close this search box.
Search
Close this search box.

യെമനിലെ ഹൂതികളെ ഇപ്പോഴും തീവ്രവാദികളായാണ് പരിഗണിക്കുന്നത്: സൗദി

റിയാദ്: യെമനിലെ ഹൂതികളെ തീവ്രവാദികളായിട്ട് തന്നെയാണ് ഇപ്പോഴും പരിഗണിക്കുന്നതെന്ന് സൗദി. ഐക്യരാഷ്ട്രസഭയിലെ സൗദിയുടെ സ്ഥിരം പ്രതിനിധി അബ്ദുല്ല അല്‍ മുഅല്ലമിയാണ് യു.എസിന് മറുപടിയെന്ന രൂപത്തില്‍ ഇക്കാര്യം പ്രസ്താവിച്ചത്. യു.എസിലെ പുതിയ ബൈഡന്‍ ഭരണകൂടം ഹൂതികളോടുള്ള യു.എസിന്റെ നിലപാട് പുനപരിശോധിക്കുമെന്ന് പറഞ്ഞിരുന്നു. യെമനിലെ മാനുഷിക സാഹചര്യം കൂടുതല്‍ വഷളാകാതിരിക്കാനാണ് യു.എസ് ഈ നടപടി സ്വീകരിച്ചതെന്നും എന്നാല്‍ യെമനികള്‍ക്ക് മാനുഷിക സഹായം എത്തിക്കുന്നത് ലക്ഷ്യമിട്ടുള്ള ബദല്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും ഹൂതി സൈന്യത്തെ ഒരു തീവ്രവാദ സംഘടനയെന്ന നിലയിലാണ് ഞങ്ങള്‍ ഇപ്പോഴും കൈകാര്യം ചെയ്യുന്നത്. അവരുടെ സൈനിക നടപടിയുടെ ഭീഷണികളെയാണ് ഞങ്ങള്‍ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സൗദിയുടെ ആശങ്ക യു.എന്‍ സുരക്ഷ സമിതിയെയും യു.എന്‍ സെക്രട്ടറി ജനറലിനെ അറിയിച്ചിട്ടുണ്ട്. ഹൂതികള്‍ അടുത്തിടെ സൗദിക്കു നേരെ നടത്തിയ ആക്രമണങ്ങളെയും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles