Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്ത് യു.എസ് സെക്രട്ടറി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകള്‍ നേരിടുന്ന അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്ത് അമേരിക്ക. യു.എസ് പ്രതിരോധ സെക്രട്ടറി ജനറല്‍ ലോയ്ഡ് ഓസ്റ്റിന്‍ ആണ് ഇന്ത്യന്‍ മുസ്ലിംകള്‍ ഭരണകൂടത്തില്‍ നിന്നു മന്ത്രിമാരില്‍ നിന്നും നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളും മറ്റു നീതിനിഷേധവും ചര്‍ച്ച ചെയ്തത്. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ശനിയാഴ്ച ഡല്‍ഹിയില്‍ എത്തിയ വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത്തരം പ്രശ്‌നങ്ങള്‍ ഇരു വിഭാഗവും ചര്‍ച്ച ചെയ്ത് പരിഹാരം കാണേണ്ടതാണെന്നും ഓസ്റ്റിന്‍ ഡല്‍ഹിയില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

എനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ ഞാന്‍ ഇക്കാര്യം സൂചിപ്പിക്കുമായിരുന്നു. എന്നാല്‍ എനിക്ക് അത്തരം അവസരം ലഭിച്ചില്ല. മന്ത്രിസഭയിലെ മറ്റു അംഗങ്ങളുമായി ഇത്തരം വിഷയത്തില്‍ ഞാന്‍ ചര്‍ച്ച നടത്തിയെന്നും ആശങ്ക സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യു.എസ് സെനറ്റ് കമ്മിറ്റി ‘ഇന്ത്യയുടെ തകര്‍ന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ സാഹചര്യത്തെക്കുറിച്ച് ഉയര്‍ത്തിക്കാട്ടുന്നതിനുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് മനുഷ്യാവകാശവും നിയമവാഴ്ചയും വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles