Current Date

Search
Close this search box.
Search
Close this search box.

മാധ്യമ സ്വാതന്ത്ര്യം: ഏറ്റവും മോശം മേഖല പശ്ചിമേഷ്യയും വടക്കന്‍ ആഫ്രിക്കയും

ലണ്ടന്‍: മാധ്യമ സ്വാതന്ത്ര്യത്തിന് ഏറ്റവും വിലക്ക് അനുഭവിക്കുന്നത് പശ്ചിമേഷ്യന്‍, വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലുമെന്ന് പുതിയ റിപ്പോര്‍ട്ട്. Reporters Without Borders (RSF) എന്ന അന്താരാഷ്ട്ര സംഘടന ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

നിലവിലെ കോവിഡ് 19 നിയന്ത്രണങ്ങള്‍ ഉപയോഗപ്പെടുത്തി ഈ രാഷ്ട്രങ്ങള്‍ ഏകാധിപത്യ രീതിയില്‍ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയാണെന്നും സംഘടന കുറ്റപ്പെടുത്തി. സംഘടനയുടെ റാങ്കിങ്ങില്‍ അവസാന പത്തില്‍ ഒന്‍പതും പശ്ചിമേഷ്യന്‍, വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണെന്നും മാധ്യമങ്ങളുടെ മേലുള്ള നിയന്ത്രണത്തിനായി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ഉപയോഗിക്കുകയാണ് മേഖലയിലെ രാഷ്ട്ര അധികൃതരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവിടങ്ങളില്‍ കോവിഡിന്റെ സ്ഥിതിവിവരക്കണക്കുകളും മറ്റും ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. മാധ്യമങ്ങളെ ചൂഷണം ചെയ്യുന്നതിനുള്ള അവരുടെ നിലവിലെ രീതികള്‍ ശക്തിപ്പെടുത്തുകയാണെന്നും ആര്‍.എസ്.എഫിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക മാധ്യമ സ്വാതന്ത്ര്യത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 180 രാഷ്ട്രങ്ങളിലെയും മേഖലകളിലെയും മാധ്യമ സ്വാതന്ത്ര്യമാണ് പരിശോധിച്ചത്.
റിപ്പോര്‍ട്ട് വിലയിരുത്തിയ രാജ്യങ്ങളില്‍ മുക്കാല്‍ ഭാഗവും ഈ വര്‍ഷം മാധ്യമപ്രവര്‍ത്തനം പൂര്‍ണ്ണമായും തടഞ്ഞു അല്ലെങ്കില്‍ ഗുരുതരമായി തടസ്സപ്പെട്ടു എന്നാണ് പറയുന്നത്. ഇറാന്‍ 174ാം സ്ഥാനത്തും സൗദി 170ാം സ്ഥാനത്തുമാണ്.

Related Articles