Current Date

Search
Close this search box.
Search
Close this search box.

ലിബിയ: കോവിഡ് രോഗികളെ പരിശോധിക്കുന്ന ആശുപത്രിക്കു നേരെ ആക്രമണം

ട്രിപ്പോളി: കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളെയും വെറുതെ വിടാതെ ലിബിയയിലെ യുദ്ധ കക്ഷികള്‍. കഴിഞ്ഞ ദിവസം ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ അല്‍ ഖദ്‌റ ആശുപത്രിക്കു സമീപമാണ് ഖലീഫ ഹഫ്തറിന്റെ സൈന്യം ആക്രമണം നടത്തിയത്. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികള്‍ താമസിക്കുന്ന ആശുപത്രികളാണിത്. യു.എന്നിന്റെ പിന്തുണയുള്ള ഗവണ്‍മെന്റ് നാഷണല്‍ അക്കോര്‍ഡ് (ജി.എന്‍.എ) ആണ് വാര്‍ത്ത പുറത്തുവിട്ടത്.

അല്‍ സ്വാനിക്ക് സമീപമുള്ള അല്‍ ഖദ്‌റ ആശുപത്രിയുടെ വെയര്‍ ഹൗസിനു നേരെയാണ് ഗ്രാഡ് മിസൈലുകള്‍ തൊടുത്തുവിട്ടത്. കഴിഞ്ഞയാഴ്ചയും ഇവിടെ ആശുപത്രിക്കു നേരെ ആക്രമണമുണ്ടായിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നാരോപിച്ച് യു.എന്‍ രംഗത്തുവന്നിരുന്നു. ലിബിയയില്‍ 25 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ മരിക്കുകയും ചെയ്തു.

Related Articles