Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികള്‍ക്ക് നേരെ നിറയൊഴിച്ച് ഇസ്രായേല്‍; നൂറുകണക്കിന് പേര്‍ക്ക് പരുക്ക്

വെസ്റ്റ്ബാങ്ക്: ഇസ്രായേല്‍ അധിനിവേശത്തത്തിനെതിരെ പോരാടിയതിന് ഫലസ്തീനികള്‍ക്ക് നേരെ നിര്‍ദാക്ഷിണ്യത്തോടെ നിറയൊഴിച്ച് ഇസ്രായേല്‍ സൈന്യം. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ സൈന്യത്തിന്റെ അനധികൃത ഔട്ട് പോസ്റ്റില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ 370 പേര്‍ക്ക് പരുക്കേറ്റു. ടിയര്‍ ഗ്യാസും, വെടിയും പുകയും നിറഞ്ഞ് അന്തരീക്ഷം യുദ്ധ സമാനമായിരുന്നു. ടയറുകള്‍ കൂട്ടമായി കത്തിച്ചും കല്ലും കവണയും ഉപയോഗിച്ചാണ് ഫലസ്തീനികള്‍ ഇസ്രായേല്‍ സൈന്യത്തിനെതിരെ ചെറുത്തു നിന്നത്. തത്സമയ വെടിവെപ്പില്‍ 31 പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

റബ്ബര്‍ ആവരണം ചെയ്ത സ്റ്റീല്‍ വെടിയുണ്ടകള്‍ ഉപയോഗിച്ച് ഇസ്രായേല്‍ സൈന്യം അഞ്ച് റൗണ്ട് വെടിയുതിര്‍ത്തു. വെസ്റ്റ് ബാങ്ക് നഗരമായ ബെയ്തയില്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷമായിരുന്നു ഫലസ്തീനികള്‍ പ്രതിഷേധിച്ചത്.

379 പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റതായും 31 പേര്‍ തത്സമയ വെടിവെപ്പില്‍ പരുക്കേറ്റതായും ഫലസ്തീന്‍ റെഡ് ക്രസന്റ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇസ്രായേല്‍ സൈന്യത്തില്‍ നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.

 

Related Articles