Current Date

Search
Close this search box.
Search
Close this search box.

പാകിസ്താനില്‍ ഭൂചലനം; 20 മരണം

ഇസ്‌ലാമാബാദ്: പാകിസ്താനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ 20ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നൂറിലധികം പേര്‍ക്ക് പരുക്കുണ്ട്. ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ഭൂകമ്പമുണ്ടായത്. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഹര്‍ണായി ജില്ലയിലാണ് കാര്യമായി ബാധിച്ചത്. 20 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം ഉണ്ടായതായും യു.എസ് ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു.

മേഖലയില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളും ഫയര്‍ഫോഴ്‌സും സന്നദ്ധ രക്ഷപ്രവര്‍ത്തകരും ചേര്‍ന്ന് നീക്കം ചെയ്യുകയാണ്. ഭൂചലനം മൂലമുണ്ടായ മണ്ണിടിച്ചിലില്‍ പ്രദേശത്തെ റോഡുകള്‍ തടസ്സപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തകര്‍ ഹര്‍ണായിയിലെ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ എത്തിയിട്ടുണ്ടെന്നും ഗുരുതരമായി പരിക്കേറ്റ ഒന്‍പത് പേരെ ക്വറ്റയിലേക്ക് കൊണ്ടുപോയതായും പാകിസ്ഥാന്‍ സൈന്യം അറിയിച്ചു.

Related Articles