Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്ന പ്രമേയത്തിന് ചിലി സെനറ്റിന്റെ അംഗീകാരം

സാന്റിയാഗോ: ഇസ്രായേലിന്റെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്ന പ്രമേയത്തിന് ചിലി സെനറ്റ് അംഗീകാരം നല്‍കി. ഫലസ്തീനില്‍ കുടിയേറ്റം നല്‍കുന്ന കമ്പനികളുടെ ഉത്പന്നങ്ങളും ഇത്തരം കമ്പനികളുമായി വാണിജ്യ ഇടപാടുകളും റദ്ദ് ചെയ്യുന്ന നിയമത്തിനാണ് കഴിഞ്ഞയാഴ്ച ചിലി സെനറ്റ് അംഗീകാരം നല്‍കിയത്. ഇക്കാര്യമാവശ്യപ്പെട്ട് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേറക്ക് കത്ത് നല്‍കി.

ജൂണ്‍ 30നാണ് 29 വോട്ടുകള്‍ക്ക് പ്രമേയം സെനറ്റില്‍ പാസാക്കിയത്. ആരും എതിര്‍ത്ത് വോട്ട് ചെയ്തിട്ടില്ല. ഇസ്രായേലി കുടിയേറ്റക്കാരുടെ മുഴുവന്‍ ഉത്പന്നങ്ങളും നിരോധിക്കുന്ന നിയമനിര്‍മാണം നടപ്പിലാക്കണമെന്നും പ്രമേയത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതെങ്കിലും കമ്പനി ചിലിയുമായ വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലോ ബിസിനസിലോ ഉണ്ടെങ്കില്‍ അത്തരം കമ്പനികള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

Related Articles