Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ ഇസ്രായേലി തടവുകാര്‍: ബെന്നറ്റും സീസിയും ചര്‍ച്ച നടത്തി

കൈറോ: ഗസ്സയില്‍ തടവില്‍ കഴിയുന്ന ഇസ്രായേലി തടവുകാരുടെ മോചനം സംബന്ധിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസിയും കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണ് തിങ്കളാഴ്ച ടെലിഫോണിലൂടെ നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗസ്സയില്‍ തടവില്‍ കഴിയുന്ന ഇസ്രായേല്‍ സൈനികരെ നിര്‍ബന്ധമായും മോചിപ്പിക്കണമെന്നും ഇസ്രായേലും ഹമാസും തമ്മില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരണമെന്നും ബെന്നറ്റ് സീസിയോട് ആവശ്യപ്പെട്ടു. വെടിനിര്‍ത്തലിന്റെ പ്രാധാന്യവും ഗാസയിലെ മാനുഷിക സ്ഥിതി മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഈജിപ്ഷ്യന്‍ പ്രസിഡന്റ് ബെന്നറ്റിനോട് ആവര്‍ത്തിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉടന്‍ തന്നെ ഇരു നേതാക്കളും നേര്‍ക്കുനേരുള്ള കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചതായും ജറൂസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. യുഎസിന്റെയും ചില അറബ്, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെയും പിന്തുണയുള്ള ഗസ്സ വെടിനിര്‍ത്തലിന്റെ പ്രധാന മധ്യസ്ഥരാണ് ഈജിപ്തും യു.എന്നും.

Related Articles