Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായി സമാധാനം; അബൂദബി കിരീടാവകാശിക്ക് അവാര്‍ഡ്

വാഷിങ്ടണ്‍: ഇസ്രായേലുമായി സമാധാനം സ്ഥാപിച്ചതിനും മതസഹിഷ്ണുത വിപുലീകരിച്ചതിനുമുള്ള വാഷിങ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ് അബൂദബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്. മികച്ച നേതാക്കള്‍ക്കായി വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന The Washington Institute for Near East Policy (WINEP)യുടെ വിദഗ്ധ സമിതിയാണ് ഇത്തരം അവാര്‍ഡുകള്‍ നല്‍കുന്നത്. പശ്ചിമേഷ്യയിലെ യു.എസിന്റെ താല്‍പര്യങ്ങള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള സംഘടനയാണിത്.

ഇസ്രായേലും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും (യു എ ഇ) തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണവല്‍ക്കരിച്ചതിന്റെ ഒന്നാം വാര്‍ഷിക വേളയിലാണ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന് 2021ലെ ‘സ്‌കോളര്‍-സ്റ്റേറ്റ്‌സ്മാന്‍’ അവാര്‍ഡ് നല്‍കാന്‍ സംഘടന തീരുമാനിച്ചത്.

അദ്ദേഹത്തിന്റെ ധീരവും ദര്‍ശനാത്മകവുമായ പ്രവര്‍ത്തനത്തിലൂടെ, മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇസ്രായേലിനും യു.എ.ഇക്കും ഇടയില്‍ സമാധാനത്തിന് വഴിയൊരുക്കുകയും മറ്റ് മൂന്ന് അറബ് രാജ്യങ്ങളായ ബഹ്റൈന്‍, മൊറോക്കോ, സുഡാന്‍ എന്നിവയ്ക്ക് ജൂതരാഷ്ട്രവുമായി സമ്പൂര്‍ണ്ണ നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിക്കാനും കരാറുകള്‍ ഉണ്ടാക്കാനും വഴിയൊരുക്കുകയും ചെയ്തുവെന്നും സംഘടന പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മില്‍ രണ്ട് പതിറ്റാണ്ടിലേറെയായി വിഛേദിച്ചിരുന്ന ബന്ധം ആദ്യമായി ഇത്തരം സാധാരണവത്കരണ കരാറിലൂടെ സാധ്യമാക്കിയതെന്നും അറബികളും ഇസ്രായേലികളും തമ്മിലുള്ള സമ്പൂര്‍ണ്ണവും ഊഷ്മളവുമായ സമാധാനം സ്ഥാപിച്ചതും ഇദ്ദേഹമാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളുടെയും ക്രൂരമായ വിദേശ ഇടപെടലുകളുടെയും മേല്‍നോട്ടം വഹിച്ചതായും ആരോപിക്കപ്പെട്ടിട്ടുള്ള ആളാണ് അല്‍ നഹ്‌യാന്‍ എന്നും വിമര്‍ശനമുണ്ട്.

Related Articles