Current Date

Search
Close this search box.
Search
Close this search box.

വസ്ത്രമഴിച്ചുള്ള പരിശോധന; ഖത്തറിനെതിര കേസ് രജിസ്റ്റര്‍ ചെയ്ത് വനിതകള്‍

ദോഹ: കഴിഞ്ഞ വര്‍ഷം ദോഹ വിമാനത്താവളത്തില്‍ ഏഴ് ഓസ്‌ട്രേലിയന്‍ വനിതകളുടെ വസ്ത്രമഴിച്ച് സൂക്ഷ്മ പരിശോധന നടത്തിയ സംഭവത്തില്‍ ഖത്തറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പരാതിക്കാര്‍. ഖത്തര്‍ ഭരണകൂടത്തിനെതിരെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഇവരുടെ അഭിഭാഷകന്‍ അറിയിച്ചു.

2020 ഒക്ടോബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാര്‍ കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് ടോയ്ലെറ്റിലെ ഗാര്‍ബേജ് ബോക്സില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞിനെ കാണപ്പെട്ടത്. തുടര്‍ന്ന് കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താന്‍ ഈ സമയത്ത് ലാന്റ് ചെയ്ത വിമാനത്തിലുണ്ടായിരുന്ന ഓസ്‌ട്രേലിയന്‍ വനിതകളെ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. സ്ത്രീകളില്‍ ആരെങ്കിലും പ്രസവിച്ചതാണോ എന്നറിയാന്‍ ഇതുസംബന്ധിച്ച ഗൈനക്കോളജി പരിശോധനയും നിര്‍ബന്ധിച്ച് നടത്തിയിരുന്നു. എന്നാല്‍ സംവഭവത്തില്‍ പിന്നീട് ഖത്തര്‍ പ്രധാനമന്ത്രിയും വിമാനത്താവള അധികൃതരും ഖേദം പ്രകടിപ്പിച്ചിരുന്നു.

ഒക്ടോബര്‍ 2ന് സിഡ്നിയിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്ത 18 വനിതാ യാത്രക്കാരെയാണ് സൂക്ഷ്മ പരിശോധന നടത്തിയിരുന്നത്. ഇതില്‍ 13 പേര്‍ ഓസ്‌ട്രേലിയക്കാരും അഞ്ച് പേര്‍ മറ്റ് രാജ്യക്കാരുമായിരുന്നു. ഇതില്‍ ഓസ്‌ട്രേലിയക്കാരാണ് ഇപ്പോള്‍ മാനനഷ്ടത്തിനും പീഡനത്തിനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തുവന്നത്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles