Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്കിലെ ദാരിദ്ര്യം ഇരട്ടിയാകുമെന്ന് ലോകബാങ്ക്

വെസ്റ്റ് ബാങ്ക്: ഇസ്രായേല്‍ കൈയേറ്റവും കോവിഡ് പ്രതിസന്ധിയും രൂക്ഷമായതോടെ ഫലസ്തീനിലെയും വെസ്റ്റ് ബാങ്കിലെയും ദാരിദ്ര്യം ഇരട്ടിയായേക്കുമെന്ന് ലോക ബാങ്കിന്റെ റിപ്പോര്‍ട്ട്. വെസ്റ്റ് ബാങ്കില്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങളുടെ എണ്ണം 14 ശതമാനത്തില്‍ നിന്നും 30 ശതമാനത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതും ഇതോടെ ദരിദ്രരുടെ എണ്ണവും വര്‍ധിക്കുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫലസ്തീനില്‍ ആകെ ജനസംഖ്യ അഞ്ച് മില്യണ്‍ ആണ്. കോവിഡ് വ്യാപനം ഇവിടെ വലിയ രീതിയില്‍ ഉണ്ടായിട്ടില്ല. ആകെ 450 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മൂന്ന് മരണം മാത്രമേ ഉണ്ടായിട്ടുള്ളൂ.

Related Articles