Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി ഇനി മലയാളത്തിലും

അബുദാബി: യു എ ഇ ഔദ്യോഗിക വാര്‍ത്താ എജന്‍സിയായ വാം (WAM) മലയാളത്തിലും സേവനം ആരംഭിച്ചു. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളത്തിന് പുറമെ ശ്രീലങ്കന്‍(സിംഹള),ബംഗാളി, ഇന്തോനേഷ്യന്‍, പഷ്തൂ എന്നീ ഭാഷകളാണ് ഉള്‍പ്പെടുത്തിയത്. ഹിന്ദി ഉള്‍പ്പെടെ 13 ഭാഷകളില്‍ നേരത്തേ വാം വാര്‍ത്തകള്‍ നല്‍കുന്നുണ്ട്. ഇതോടെ ഈ ഭാഷകള്‍ സംസാരിക്കുന്ന 551 ദശലക്ഷം ആളുകള്‍ക്ക് കൂടി WAM സേവനം വാഗ്ദാനം ചെയ്യുന്നു.

യുഎഇയുടെ മാധ്യമ മേഖല വികസിപ്പിക്കാനും ശേഷി കൂട്ടാനുമുള്ള നാഷണല്‍ മീഡിയ കൗണ്‍സില്‍, NMC, യുടെ കാഴ്ചപ്പാടനുസരിച്ച്, വാര്‍ത്താ സേവന വികസന പദ്ധതി നടപ്പിലാക്കാനുള്ള WAMന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഭാഷകള്‍ ചേര്‍ക്കുന്നത്.

ലോകമെമ്പാടും എത്തുന്ന മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ യു എ ഇയുടെ സന്ദേശത്തെ കൂടുതല്‍ പ്രചരിപ്പിക്കുക, വിവിധ രാജ്യക്കാരും മതങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ അന്താരാഷ്ട്ര മാതൃകയായി അതിന്റെ വിശിഷ്ട ആഗോള പദവി നിലനിര്‍ത്തുക എന്നതാണ് വാര്‍ത്താ ഏജന്‍സി ഇതിലൂടെ ലക്ഷ്യമിടുന്നത്.

വാം വാര്‍ത്ത ഏജന്‍സിയുടെ ലിങ്ക്

https://www.wam.ae/ml

Related Articles